ഒരു ഓണ്‍ലൈന്‍ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടറുടെ ജീവിതം മുന്‍നിര്‍ത്തിക്കൊണ്ട് ആസിഫ് അലിക്കും അപര്‍ണ ബാലമുരളിക്കും ഒപ്പം ഒരു പസില്‍ ഗെയിമുമായി എത്തുകയാണ് ജീത്തു ജോസഫ്. ഇവര്‍ ഒന്നിക്കുന്ന ‘മിറാഷ്’ എന്ന സിനിമയുടെ ത്രില്ലടിപ്പിക്കുന്നതും സസ്പെന്‍സ് നിറയ്ക്കുന്നതുമായ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം സെപ്റ്റംബര്‍ 19 ന് വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുകയാണ്. ഒട്ടേറെ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ടെന്നും ട്രെയിലറില്‍ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്. ഹക്കിം ഷാജഹാന്, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ്, അര്ജുന് ഗോപന് എന്നിവരാണ് ‘മിറാഷി’ലെ മറ്റു പ്രമുഖ താരങ്ങള്‍.
‘മിറാഷ്’ സിനിമയുടെ ത്രില്ലടിപ്പിക്കുന്ന ട്രെയിലര്‍
