ആശാവര്‍ക്കര്‍മാരുടെ സമരത്തോട് സംസ്ഥാന സര്‍ക്കാര്‍ അനുഭാവം കാണിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍.അവരുടെ പ്രശ്നം വേഗത്തിൽ പരിഹരിക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്നും ആശമാര്‍ക്ക് കുറഞ്ഞ പണമാണ് നൽകേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. അവരുടെ ആവശ്യങ്ങളിൽ സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടിയെടുത്ത് പ്രശ്നം അടിയന്തരമായി പരിഹരിക്കുകയാണ് വേണ്ടതെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
കേന്ദ്ര തൊഴിൽ നിയമങ്ങൾ പ്രകാരം സ്‌കീം തൊഴിലാളികൾക്ക് പൂർണ്ണ തൊഴിലാളി പദവി നൽകണമെന്ന് മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയോട് ആവശ്യപ്പെട്ടു
കേന്ദ്ര തൊഴിൽ നിയമങ്ങൾ പ്രകാരം സ്‌കീം തൊഴിലാളികൾക്ക് പൂർണ്ണ തൊഴിലാളി പദവി നൽകണമെന്ന് മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയോട് ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിയെ അഭിസംബോധന ചെയ്ത കത്തിൽ, അംഗൻവാടി തൊഴിലാളികൾ, ആശാ തൊഴിലാളികൾ, ഉച്ചഭക്ഷണ തൊഴിലാളികൾ, മറ്റ് സ്‌കീം അധിഷ്ഠിത തൊഴിലാളികൾ എന്നിവർക്ക് അർഹമായ അവകാശങ്ങൾ നൽകേണ്ടതിന്റെ ആവശ്യകത മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.2008-ലെ അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ നിയമത്തെ കത്ത് ഊന്നിപ്പറയുന്നു, അസംഘടിത മേഖലയിൽ തൊഴിൽ ചെയുന്ന […]
പഴയ കുപ്പിയില്‍ പുതിയ പാനീയം, ഗോലി പോപ് സോഡ!
കടല്‍ കടക്കാന്‍ ഒരുങ്ങി ഗോലി സോഡ. പുതിയ ഫ്ളേവറുകളില്‍ മനോഹരമായ ബ്രാന്‍ഡിങ്ങില്‍ യുഎസ്, യുകെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഗോലി സോഡ റീ ബ്രാന്‍ഡിങ്ങ് ചെയ്യപ്പെടുന്നത്. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സംസ്‌കരിച്ച കാര്‍ഷിക ഭക്ഷ്യ ഉല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റിയാണ് ഗോലി സോഡയുടെ റീബ്രാന്‍ഡിങ്ങിന് പിന്നില്‍. ‘പഴയ കുപ്പിയില്‍ പുതിയ പാനീയം’ എന്ന നിലയിലാണ് സിഗ്നേച്ചര്‍ പോപ്പ് ഓപ്പണര്‍ നിലനിര്‍ത്തിക്കൊണ്ട് വ്യത്യസ്ത തരം ഫ്ളേവറുകളില്‍ സോഡ വിദേശ വിപണികളിലേക്ക് എത്തുന്നത്. […]
‘കേസരി ചാപ്റ്റര്‍ 2’ ടീസര്‍ പുറത്തിറങ്ങി
നടന്‍ അക്ഷയ് കുമാര്‍ നായകനാകുന്ന ‘കേസരി ചാപ്റ്റര്‍ 2’ ന്റെ ടീസര്‍ പുറത്തിറങ്ങി. ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഒരു മിനിറ്റ് മുപ്പത് സെക്കന്‍ഡിലധികം ദൈര്‍ഘ്യമുള്ള ടീസറാണ് എത്തിയിരിക്കുന്നത്. അമൃത്സറിലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ പാശ്ചത്തലത്തില്‍ ഉള്ള ശബ്ദങ്ങളോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ചിത്രത്തില്‍, ഒരു ബ്രിട്ടീഷ് ജഡ്ജി ഇരിക്കുന്ന കോടതിയില്‍ ഒരു കര്‍ക്കശക്കാരനായ അഭിഭാഷകനായി അക്ഷയ് കുമാര്‍ എത്തുന്നു. കേസരി പാര്‍ട്ട് 2 ഏപ്രില്‍ 18 ന് തിയേറ്ററുകളില്‍ എത്തും. അനന്യ പാണ്ഡെ, ആര്‍ മാധവന്‍ എന്നിവരും ചിത്രത്തിലുണ്ട്. […]
‘റോബിന്‍ഹുഡ്’ ചിത്രത്തിന്റെ ട്രെയിലര്‍
തെലുങ്ക് യുവതാരം നിഥിനെ നായകനാക്കി വെങ്കി കുഡുമുല രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘റോബിന്‍ഹുഡ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പുഷ്പ ഫ്രാഞ്ചൈസി അടക്കം നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. 70 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിഥിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ആണ് ഇത്. ശ്രീലീലയാണ് ചിത്രത്തിലെ നായിക ഒരു കോമഡി ആക്ഷന്‍ ഹീസ്റ്റ് ചിത്രമാണ് ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറുടെ […]
ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്‍ക്വിഷ് ഇന്ത്യയില്‍
ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ 2025 ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്‍ക്വിഷ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 8.85 കോടി രൂപ എക്‌സ്-ഷോറൂം വിലയിലാണ് വാഹനം പുറത്തിറക്കിയത്. ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും മികച്ച ഗ്രാന്‍ഡ് ടൂററുകളില്‍ ഒന്നാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മെച്ചപ്പെട്ട സ്‌റ്റൈലിംഗ്, പ്രീമിയം മെറ്റീരിയലുള്ള നവീകരിച്ച ഇന്റീരിയര്‍, വി12 പെട്രോള്‍ എഞ്ചിന്റെ ശക്തി എന്നിവയോടെയാണ് ഇത് മൂന്നാം തലമുറ മോഡലായി വരുന്നത്. ഉയര്‍ന്ന പ്രകടനമുള്ള ഈ സ്‌പോര്‍ട്‌സ് കാറിന്റെ 1,000 യൂണിറ്റുകള്‍ മാത്രമേ ലോകമെമ്പാടും […]
എന്റെ അപ്പയ്ക്ക് ഒരാന ഉണ്ടായിരുന്നു
ഉല്പത്തിയോളം പഴക്കമുള്ള പാരസ്പര്യത്തിന്റെ കഥയാണിത്. തങ്ങളുടെ ബാല്യത്തെ ചാരുത ഉള്ളതാക്കി മാറ്റിയ ഒരു അസാധാരണ സാന്നിധ്യത്തെ ഓര്‍മ്മിച്ചെടുക്കുകയാണ് എഴുത്തുകാരി വേദപുസ്തക ഭാഷയില്‍ അവള്‍ അതിനെ പേരിട്ട് വിളിക്കുകയാണ്. മനുഷ്യര്‍ക്കിടയില്‍ മാത്രം സംഭവിക്കുന്നതെന്ന് ചിലരിപ്പോഴും വിചാരിക്കുന്ന അഗാധമായ ഒരു തീക്ഷ്ണ ബന്ധത്തിന്റെ വാഴ്ത്തുപ്പാട്ടാവുന്നിടത്താണ് ഈ പുസ്തകത്തിന്റെ പ്രസക്തി. വീട്ടിലെ കുഞ്ഞു മാഞ്ഞു പോയൊരു നാളില്‍ തന്റെ അന്നത്തെ നിരാകരിച്ച് പട്ടിണി കിടക്കുന്ന ഈ കുഞ്ഞനാന് ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലെ അനേകം മിഴിവുള്ള ചിത്രങ്ങളില്‍ ഒന്നാണ്. അയാളിപ്പോള്‍ […]
ആര്‍ത്തവ വേദന നിയന്ത്രിക്കാന്‍ പൈനാപ്പിള്‍
ആര്‍ത്തവ കാലത്തെ വേദനയും അസ്വസ്ഥതയും മൂലം വിഷമിക്കുന്ന ധാരാളം സ്ത്രീകളുണ്ട്. ഡിസ്‌മെനോറിയ എന്നാണ് ആര്‍ത്തവ വേദനയുടെ മറ്റൊരു പേര്. ആര്‍ത്തവത്തിന് തൊട്ടു മുന്‍പോ ആര്‍ത്തവ സമയത്തോ വേദന വരാം. അടിവയര്‍, പുറം, തുടകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം വേദന വരാം. ആര്‍ത്തവ വേദനയോടൊപ്പം മൂഡ്‌സ്വിങ്ങ്‌സ്, തലവേദന, ബ്ലോട്ടിങ്ങ് എന്നിവയും വരാം. സ്വാഭാവിക മാര്‍ഗങ്ങളിലൂടെ ആര്‍ത്തവ വേദന നിയന്ത്രിക്കാന്‍ സാധിക്കും. വേദന കുറയ്ക്കാന്‍ ഹോട്ട് വാട്ടര്‍ ബാഗ് വേദനയുള്ള സ്ഥലത്ത് അമര്‍ത്തിവയ്ക്കുന്നത് നല്ലതാണ്. ആര്‍ത്തവത്തിന് ഒരാഴ്ച മുന്‍പേ ധാരാളം പൈനാപ്പിള്‍ […]
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മാർച്ച് 30 വരെ സപ്ലൈകോ റംസാൻ ഫെയറുകൾ
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മാർച്ച് 30 വരെ സപ്ലൈകോ റംസാൻ ഫെയറുകൾ. തിരുവനന്തപുരത്ത് 25നും മറ്റു ജില്ലകളിൽ 26നുമാണ് റംസാൻ ഫെയറിന് തുടക്കമാവുക. വിഷു- ഈസ്റ്റർ ഫെയർ ഏപ്രിൽ 10 മുതൽ 19 വരെയാണ് സംഘടിപ്പിക്കുക. ഈ വർഷത്തെ റംസാൻ- വിഷു- ഈസ്റ്റർ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ തിരുവനന്തപുരം ഫോർട്ട് പീപ്പിൾസ് ബസാറിൽ നാളെ രാവിലെ പത്തരയ്ക്ക് നിർവഹിക്കും. ആന്‍റണി രാജു എംഎൽഎ അധ്യക്ഷൻ ആയിരിക്കും. തിരുവനന്തപുരം […]
വയനാട് പുനരധിവാസ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 27ന് നടത്താൻ സർക്കാരിന് തടസമില്ലെന്ന് ഹൈക്കോടതി
വയനാട് പുനരധിവാസ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 27ന് നടത്താൻ സർക്കാരിന് തടസമില്ലെന്ന് ഹൈക്കോടതി. ഈ മാസം 27ന് വയനാട് ടൗണ്‍ഷിപ്പിന്‍റെ തറക്കല്ലിടൽ ചടങ്ങ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവോടെ തറക്കല്ലിടൽ ചടങ്ങുമായി സര്‍ക്കാരിന് മുന്നോട്ടുപോകാനാകും.ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് സർക്കാർ നിശ്ചയിച്ച പ്രതിഫലം കുറഞ്ഞുപോയെന്നാരോപിച്ച് എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം.
