രാജ്യത്ത് നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന 357 ഓഫ്‌ഷോര്‍ ഗെയിമിങ് വെബ്‌സൈറ്റുകളും 2400 ബാങ്ക് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതായി ധനകാര്യ മന്ത്രാലയം. ഓഫ്‌ഷോര്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിനെതിരെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കി. ഇത്തരം ഗെയിമിങ് പ്ലാറ്റ്‌ഫോമുകള്‍ പ്രചരിപ്പിക്കുന്ന സിനിമാ താരങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരും തങ്ങളുടെ നിരീക്ഷണത്തിലാണെന്നും മന്ത്രാലയം അറിയിച്ചു. ജി.എസ്.ടി അടയ്ക്കാത്തതും കൃത്യമായി രജിസ്റ്റര്‍ ചെയ്യാത്തതുമായ ഏകദേശം700 ഓഫ്‌ഷോര്‍ ഗെയിമിങ് കമ്പനികളാണ് ജി. എസ്. ടി ഡയറക്ടറേറ്റ് ജനറലിന്റെ നിരീക്ഷണത്തിലുള്ളത്. അനധികൃത പണം കൈമാറാനുപയോഗിക്കുന്ന മ്യൂള്‍ ബാങ്കിങ് […]
‘സിക്കന്ദര്‍’ സിനിമയുടെ ട്രെയിലര്‍
സല്‍മാന്‍ ഖാനെ നായകനാക്കി എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന ‘സിക്കന്ദര്‍’ സിനിമയുടെ ട്രെയിലര്‍ എത്തി. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഗ്യാങ്സ്റ്റര്‍ ആയാകും സല്‍മാന്‍ എത്തുക. വന്‍ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് സാജിദ് നദിയാദ്വാലയാണ്. രശ്മിക മന്ദാനയാണ് നായിക. സത്യരാജ് ഒരു പ്രധാന വേഷത്തിലെത്തുന്നു. നാല് വര്‍ഷത്തിനു ശേഷമാണ് മുരുകദോസ് സംവിധാന രംഗത്തേക്കു തിരിച്ചെത്തുന്നത്. ചിത്രം 2025ല്‍ ഈദ് റിലീസ് ആയി മാര്‍ച്ച് 30ന് തിയറ്ററുകളിലെത്തും. സിനിമയ്ക്ക് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് വിവേക് ഹര്‍ഷനാണ്. മുരുകദോസിന്റെ […]
ഭ്രമയുഗത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ ചിത്രം
ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍. നിര്‍മാതാക്കളായ ഓള്‍ നൈറ്റ് ഷിഫ്റ്റ്സ്റ്റുഡിയോസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭ്രമയുഗത്തിനുശേഷം ഇവര്‍ നിര്‍മിക്കുന്ന രണ്ടാമത്തെ പ്രോജക്ട് ആണിത്. ഹൊറര്‍ ഗണത്തില്‍പെടുന്ന സിനിമയുടെ തിരക്കഥ നിര്‍വഹിക്കുന്നതും രാഹുല്‍ തന്നെയാണ്. സിനിമയുടെ ആര്‍ട്ട് ചെയ്യുന്നത് ജ്യോതിഷ് ശങ്കര്‍. എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലി. സൗണ്ട് ഡിസൈന്‍ ജയദേവന്‍ ചക്കാടത്ത്. സൗണ്ട് മിക്‌സ് രാജാകൃഷ്ണന്‍ എം.ആര്‍. മേക്കപ്പ് റോണെക്‌സ് സേവ്യര്‍. സ്റ്റണ്ട്‌സ് […]
പുതിയ കളര്‍ ഓപ്ഷനുകളില്‍ ഹോണ്ട സിബിആര്‍150ആര്‍
ജനപ്രിയ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ 2025 ഹോണ്ട സിബിആര്‍150ആര്‍ പുറത്തിറക്കി. പുതിയ ഹോണ്ട ട്രൈ കളര്‍, സില്‍വര്‍ എന്നീ പുതിയ കളര്‍ ഓപ്ഷനുകളോടെയാണ് ഈ ബൈക്ക് എത്തുന്നത്. ഈ നിറം കാരണം കമ്പനി ബൈക്കിന്റെ വില ഏകദേശം 2,000 രൂപ വര്‍ദ്ധിപ്പിച്ചു. 149.2 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഡോക് എഞ്ചിന്‍ ഈ ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്നു, ഇത് 16.09 ബിഎച്പി കരുത്തും 13.7 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് 6-സ്പീഡ് ഗിയര്‍ബോക്‌സുമായി […]
ഉപ്പിലിട്ട ഓര്‍മ്മകള്‍
ഉപ്പിലിട്ട ഓര്‍മ്മകള്‍ എന്ന ഈ ഓര്‍മ്മ പുസ്ത കത്തിന്റെ മുഖചിത്രമായി വരുന്നത് സൈനുല്‍ ആബിദ് ഡിസൈന്‍ ചെയ്ത ചിത്രമാണ്. ഒരു കൊമ്പിലിരുന്ന് മുഖാമുഖം നോക്കുന്ന രണ്ട് ഇണത്തത്തകളുടെ തിപ്പെട്ടിച്ചിത്രം കൃതിയുടെ പേര് പോലെതന്നെ ഈ മുഖചിത്രവും വായന ക്കാരെ ബാല്യകാലസ്മരണയിലേക്ക് മൃദുവായ കാറ്റ് പോലെ എടുത്തുയര്‍ത്തി കൊണ്ടുപോകും എന്ന കാര്യത്തില്‍ സംശയമില്ല. ഇത് എന്റെ ജീവിത ത്തിലും സംഭവിച്ചിട്ടുണ്ട്. എന്റെ കുട്ടിക്കാലത്തിന്റെ കൂടി ഒരു ബ്ലൂ പ്രിന്റാണ് ഓര്‍മ്മകളിലൂടെ താഹയും ഈ ചിത്രത്തിലൂടെ സൈനുല്‍ ആബിദും കണ്ടെത്തുന്നത്. […]
ലങ് കാന്‍സര്‍ ലക്ഷണങ്ങളില്‍ തോള്‍, കഴുത്ത് വേദനയും!
ലോകത്ത് നിരവധി ആളുകളുടെ മരണത്തിനു കാരണമാകുന്ന ഒന്നാണ് ലങ് കാന്‍സര്‍ അഥവാ ശ്വാസകോശാര്‍ബുദം. ശ്വാസകോശത്തിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് അര്‍ബുദത്തിലേക്ക് നയിക്കുന്നത്. പലപ്പോഴും രോഗം മൂര്‍ച്ഛിച്ചശേഷമാവും ലങ് കാന്‍സര്‍ അതിന്റെ ലക്ഷണങ്ങളെ പ്രകടമാക്കുന്നത്. വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവും ലങ് കാന്‍സറിന്റെ ചില ലക്ഷണങ്ങളാണ്. എന്നാല്‍ അതിശയിപ്പിക്കുന്ന മറ്റ് ചില ലക്ഷണങ്ങളും ലങ് കാന്‍സറിന്റേതാകാം. ചില കേസുകളില്‍ തോളുകളിലും കഴുത്തിന്റെ ഭാഗത്തും വേദന വരും. ലങ് കാന്‍സര്‍ ട്യൂമര്‍, അടുത്തുള്ള നാഡിയില്‍ പ്രഷര്‍ ചെലുത്തുന്നതു മൂലമാണ് വേദന വരുന്നത്. […]
മദ്ധ്യാഹ്ന വാർത്തകൾ
ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ഏപ്രിൽ മുതൽ അതിവിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം 30 ന് വിദഗ്ധരുടെയും വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെയും സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളുടെയും യോഗം ചേര്‍ന്ന് കര്‍മ്മപദ്ധതി തയ്യാറാക്കും. രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്‍റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ളാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു.കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം പ്രകാശ് ജാവ്ഡേക്കറാണ് […]
ഫോൺ ചോർത്തൽ വിവാദത്തിൽ പി വി അൻവറിന് ആശ്വാസം
പൊലീസ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ അൻവറിനെതിരെ നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങൾ കണ്ടെത്താനായില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. അൻവറിനെതിരായ ആരോപണത്തിൽ മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. കേസെടുക്കാനാകുന്ന കുറ്റകൃത്യങ്ങൾ ബോധ്യപ്പെട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു
മലാപ്പറമ്പ് ചേവരമ്പലം റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു
കോഴിക്കോട് മലാപ്പറമ്പ് ചേവരമ്പലം റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. ഇന്ന് രാവിലെ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയതിന് പിന്നാലെയാണ് റോഡ് പൊട്ടിപ്പൊളിഞ്ഞത്. മെഡിക്കൽ കോളജിലേക്ക് അടക്കം നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന തിരക്കേറിയ റോഡിലാണ് പൊടുന്നനെ ഗർത്തം രൂപപ്പെട്ടത്. വെള്ളച്ചാട്ടം പോലെ വലിയ ശക്തിയിലാണ് വെള്ളം പുറത്തേക്ക് വന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. തൊട്ടടുത്തുള്ള കടകളിലേക്കും വീടുകളിലേക്കും വെള്ളം ഒഴുകിയെത്തി. വാട്ടർ അതോറിറ്റി മലാപ്പറമ്പ് ടാങ്കിൽ നിന്നും ചേവരമ്പലം ഭാഗത്തേക്കുള്ള വിതരണ പൈപ്പാണ് പൊട്ടിയത്. വൈകാതെ വാൽവ് […]
സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി
ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 8 സിപിഎം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. സിപിഎമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ടികെ രജീഷ്, എൻവി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെവി പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി […]
