ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍. നിര്‍മാതാക്കളായ ഓള് നൈറ്റ് ഷിഫ്റ്റ്സ്റ്റുഡിയോസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭ്രമയുഗത്തിനുശേഷം ഇവര്‍ നിര്‍മിക്കുന്ന രണ്ടാമത്തെ പ്രോജക്ട് ആണിത്. ഹൊറര്‍ ഗണത്തില്‍പെടുന്ന സിനിമയുടെ തിരക്കഥ നിര്‍വഹിക്കുന്നതും രാഹുല്‍ തന്നെയാണ്. സിനിമയുടെ ആര്‍ട്ട് ചെയ്യുന്നത് ജ്യോതിഷ് ശങ്കര്‍. എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലി. സൗണ്ട് ഡിസൈന്‍ ജയദേവന് ചക്കാടത്ത്. സൗണ്ട് മിക്സ് രാജാകൃഷ്ണന് എം.ആര്. മേക്കപ്പ് റോണെക്സ് സേവ്യര്‍. സ്റ്റണ്ട്സ് കലൈ കിങ്സണ്‍. വിഎഫ്എക്സ് ഡിജി ബ്രിക്സ്. പ്രൊഡക്ഷന്‍ കണ്ട്രോളര് അരോമ മോഹന്‍.
ഭ്രമയുഗത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ ചിത്രം
