ഉപ്പിലിട്ട ഓര്‍മ്മകള്‍ എന്ന ഈ ഓര്‍മ്മ പുസ്ത കത്തിന്റെ മുഖചിത്രമായി വരുന്നത് സൈനുല്‍ ആബിദ് ഡിസൈന്‍ ചെയ്ത ചിത്രമാണ്. ഒരു കൊമ്പിലിരുന്ന് മുഖാമുഖം നോക്കുന്ന രണ്ട് ഇണത്തത്തകളുടെ തിപ്പെട്ടിച്ചിത്രം കൃതിയുടെ പേര് പോലെതന്നെ ഈ മുഖചിത്രവും വായന ക്കാരെ ബാല്യകാലസ്മരണയിലേക്ക് മൃദുവായ കാറ്റ് പോലെ എടുത്തുയര്‍ത്തി കൊണ്ടുപോകും എന്ന കാര്യത്തില്‍ സംശയമില്ല. ഇത് എന്റെ ജീവിത ത്തിലും സംഭവിച്ചിട്ടുണ്ട്. എന്റെ കുട്ടിക്കാലത്തിന്റെ കൂടി ഒരു ബ്ലൂ പ്രിന്റാണ് ഓര്‍മ്മകളിലൂടെ താഹയും ഈ ചിത്രത്തിലൂടെ സൈനുല്‍ ആബിദും കണ്ടെത്തുന്നത്. ഒഴിഞ്ഞ തീപ്പെട്ടിക്കുമേല് വെള്ളം നനച്ച്, ശ്രദ്ധാപൂര്‍വ്വം അടര്‍ത്തിയെടുത്ത് പുസ്തകങ്ങള്‍ക്കുമേല്‍ വറ്റ് തേച്ച് ഒട്ടിച്ചുവെച്ച ഒരു കാലമുണ്ടായിരുന്നു. തലയണയ്ക്കടിയില്‍ നിന്ന് കൂട്ടം കൂട്ടമായി ഈ പക്ഷികളുടെ ചിലപ്പും കേട്ട് ഞെട്ടിയുണര്‍ന്ന സാന്ദ്രമായ ബാല്യകാലം. മറന്നുപോയ ഞങ്ങളുടെ ഗൃഹാതുരമായ ആ കാലം ഞങ്ങളിലേക്കുതന്നെ ഈ പുസതക ത്തിലൂടെ തിരിച്ചേല്പിക്കുന്നു. ‘ഉപ്പിലിട്ട ഓര്‍മ്മകള്‍’. താഹ മാടായി. ഡിസി ബുക്സ്. വില 142 രൂപ.
ഉപ്പിലിട്ട ഓര്‍മ്മകള്‍
