വയനാട് പുനരധിവാസ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 27ന് നടത്താൻ സർക്കാരിന് തടസമില്ലെന്ന് ഹൈക്കോടതി. ഈ മാസം 27ന് വയനാട് ടൗണ്‍ഷിപ്പിന്റെ തറക്കല്ലിടൽ ചടങ്ങ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവോടെ തറക്കല്ലിടൽ ചടങ്ങുമായി സര്‍ക്കാരിന് മുന്നോട്ടുപോകാനാകും.ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് സർക്കാർ നിശ്ചയിച്ച പ്രതിഫലം കുറഞ്ഞുപോയെന്നാരോപിച്ച് എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം.
വയനാട് പുനരധിവാസ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 27ന് നടത്താൻ സർക്കാരിന് തടസമില്ലെന്ന് ഹൈക്കോടതി
