ആര്‍ത്തവ കാലത്തെ വേദനയും അസ്വസ്ഥതയും മൂലം വിഷമിക്കുന്ന ധാരാളം സ്ത്രീകളുണ്ട്. ഡിസ്മെനോറിയ എന്നാണ് ആര്‍ത്തവ വേദനയുടെ മറ്റൊരു പേര്. ആര്‍ത്തവത്തിന് തൊട്ടു മുന്‍പോ ആര്‍ത്തവ സമയത്തോ വേദന വരാം. അടിവയര്‍, പുറം, തുടകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം വേദന വരാം. ആര്‍ത്തവ വേദനയോടൊപ്പം മൂഡ്സ്വിങ്ങ്സ്, തലവേദന, ബ്ലോട്ടിങ്ങ് എന്നിവയും വരാം. സ്വാഭാവിക മാര്‍ഗങ്ങളിലൂടെ ആര്‍ത്തവ വേദന നിയന്ത്രിക്കാന്‍ സാധിക്കും. വേദന കുറയ്ക്കാന്‍ ഹോട്ട് വാട്ടര്‍ ബാഗ് വേദനയുള്ള സ്ഥലത്ത് അമര്‍ത്തിവയ്ക്കുന്നത് നല്ലതാണ്. ആര്‍ത്തവത്തിന് ഒരാഴ്ച മുന്‍പേ ധാരാളം പൈനാപ്പിള്‍ കഴിക്കുന്നത് ആര്‍ത്തവവേദന കുറയ്ക്കാന്‍ സഹായിക്കും. പൈനാപ്പിളില്‍ ബ്രോമെലെയ്ന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ഇന്‍ഫ്ലമേഷനും വീക്കവും കുറയ്ക്കാന്‍ സഹായിക്കും. പേശികള്‍ക്കുണ്ടാകുന്ന പരുക്കുകള്‍ ഭേദമാക്കാനും ബ്രോമെലെയ്ന്‍ സഹായിക്കും. പൈനാപ്പിളില്‍ വൈറ്റമിന്‍ സി, മാംഗനീസ് തുടങ്ങിയവ ധാരാളമുണ്ട്. ഇവ രണ്ടും ആര്‍ത്തവകാലത്തെ ഓക്സീകരണ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. പൈനാപ്പിള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പല മാര്‍ഗങ്ങളുണ്ട്. ദിവസവും ഫ്രഷ് ആയ പൈനാപ്പിള്‍ മുറിച്ച് ചെറിയ കഷണങ്ങളാക്കി കഴിക്കാം. വൈറ്റമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍, ബ്രോമെലെയ്ന്‍ ഇവ അടങ്ങിയതിനാല്‍ ഇന്‍ഫ്ലമേഷനും ആര്‍ത്തവവേദനയും കുറയ്ക്കാന്‍ സഹായിക്കും.
ആര്‍ത്തവ വേദന നിയന്ത്രിക്കാന്‍ പൈനാപ്പിള്‍
