ഉല്പത്തിയോളം പഴക്കമുള്ള പാരസ്പര്യത്തിന്റെ കഥയാണിത്. തങ്ങളുടെ ബാല്യത്തെ ചാരുത ഉള്ളതാക്കി മാറ്റിയ ഒരു അസാധാരണ സാന്നിധ്യത്തെ ഓര്‍മ്മിച്ചെടുക്കുകയാണ് എഴുത്തുകാരി വേദപുസ്തക ഭാഷയില്‍ അവള് അതിനെ പേരിട്ട് വിളിക്കുകയാണ്. മനുഷ്യര്‍ക്കിടയില്‍ മാത്രം സംഭവിക്കുന്നതെന്ന് ചിലരിപ്പോഴും വിചാരിക്കുന്ന അഗാധമായ ഒരു തീക്ഷ്ണ ബന്ധത്തിന്റെ വാഴ്ത്തുപ്പാട്ടാവുന്നിടത്താണ് ഈ പുസ്തകത്തിന്റെ പ്രസക്തി. വീട്ടിലെ കുഞ്ഞു മാഞ്ഞു പോയൊരു നാളില്‍ തന്റെ അന്നത്തെ നിരാകരിച്ച് പട്ടിണി കിടക്കുന്ന ഈ കുഞ്ഞനാന് ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലെ അനേകം മിഴിവുള്ള ചിത്രങ്ങളില്‍ ഒന്നാണ്. അയാളിപ്പോള്‍ മധ്യവയസ്സനാണ്. ഒപ്പം എല്ലാ അര്‍ത്ഥത്തിലും വീട് നഷ്ടമായ ഒരു ആനക്കുട്ടിക്കും അയാള്‍ക്കും ഇടയില്‍ ജീവിതം വല്ലാതെ പിണഞ്ഞു പോവുകയാണ്. അങ്ങനെയാണിത് നമുക്ക് പരിചയമുള്ള ഒരു ആനക്കഥയോടും ചേര്‍ന്ന് നില്‍ക്കാത്തത്. ‘എന്റെ അപ്പയ്ക്ക് ഒരാന ഉണ്ടായിരുന്നു’. ഡോ. കുഞ്ഞമ്മ ജോര്‍ജ്. കൈരളി ബുക്സ്. വില 304 രൂപ.
എന്റെ അപ്പയ്ക്ക് ഒരാന ഉണ്ടായിരുന്നു
