യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലെ ആശാ വർക്കർമാരുടെ ഓണറേറിയം കൂട്ടിയേക്കും. രണ്ടായിരം രൂപ തനത് ഫണ്ടിൽ നിന്നും അനുവദിക്കാനുള്ള നിയമസാധ്യത പരിശോധിച്ച് യുഡിഎഫ് ഉടൻ തീരുമാനം പ്രഖ്യാപിക്കും.നിലവിൽ യുഡിഎഫ് ഭരിക്കുന്ന തൃശൂർ പഴയന്നൂർ, പത്തനംതിട്ടയിലെ വെച്ചൂച്ചിറ പഞ്ചായത്തുകൾ ആശാമർക്ക് വേതനം കൂട്ടുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനായി തനത് ഫണ്ടിൽ നിന്ന് പണവും മാറ്റിവെച്ചു. ഓണറേറിയം കൂട്ടണമന്ന ആവശ്യപ്പെട്ടുള്ള ആശാവർക്കർമാരുടെ സമരം 45 ദിവസം പിന്നിടുകയാണ്.
ശീതള പാനീയ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച് റിലയന്‍സ്
ശീതള പാനീയ വിപണിയില്‍ വന്‍ വിപ്ലവമാണ് സൃഷ്ടിച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്. കോടികള്‍ മുടക്കി ഇന്ത്യയിലെ നമ്പര്‍ വണ്‍ ബ്രാന്‍ഡായ കാമ്പ കോളയെ സ്വന്തമാക്കിയതോടെ വലിയ മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു. ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്ററായ മുത്തയ്യ മുരളീധരന്റെ ഉടമസ്ഥതയിലുളള ശീതളപാനീയത്തിന്റെ ഇന്ത്യയിലെ വിതരണാവകാശവും റിലയന്‍സ് സ്വന്തമാക്കി. റിലയന്‍സ് വെറും പത്ത് രൂപയ്ക്കാണ് ഷുഗര്‍ലെസ് ഡ്രിങ്കുകള്‍ നല്‍കുന്നത്. ഇതോടെ കൊക്കക്കോളയും പെപ്സിക്കോയും തംസ്അപ് എക്സ് ഫോഴ്സ്, കോക്ക് സീറോ, സ്പ്രൈറ്റ്, പെപ്സി നോ ഷുഗര്‍ എന്നിവയുള്‍പ്പടെ ഡയറ്റ്, […]
റഫറല്‍ ഫീസ് നിര്‍ത്തലാക്കാന്‍ ആമസോണ്‍
300 രൂപയില്‍ താഴെ വിലയുള്ള എല്ലാ ഉല്‍പ്പന്നങ്ങളുടെയും റഫറല്‍ ഫീസ് നിര്‍ത്തലാക്കാന്‍ ആമസോണ്‍ ഇന്ത്യ. വില്‍പ്പനക്കാരില്‍ നിന്ന് ഉല്‍പ്പന്നത്തിന് 2 ശതമാനം മുതല്‍ 4 ശതമാനം വരെയാണ് റഫറല്‍ ഫീസ് ഈടാക്കിയിരുന്നത്. 1.2 കോടിയിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് ഈ മാറ്റം ബാധകമാകും. വസ്ത്രങ്ങള്‍, ഷൂസുകള്‍, ഫാഷന്‍ ജ്വല്ലറി, പലചരക്ക് സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, അടുക്കള, വാഹന ഉത്പന്നങ്ങള്‍, വളര്‍ത്തുമൃഗങ്ങളുടെ ഉത്പന്നങ്ങള്‍ തുടങ്ങി 135 ഉത്പന്ന വിഭാഗങ്ങളില്‍ ഇത് ബാധകമാണ്. ദേശീയ ഷിപ്പിംഗ് നിരക്കുകള്‍ ഇപ്പോള്‍ 77 […]
ആദ്യ ഷോയ്ക്ക് മുമ്പേ 100 കോടി ക്ലബിലേക്ക് ‘എംപുരാന്‍’
‘എംപുരാന്‍’ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് മാര്‍ച്ച് 25ന് രാവിലെ 63 കോടി രൂപ പിന്നിട്ടു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു ചിത്രം റിലീസ് ചെയ്യും മുമ്പേ ഇത്രയും ടിക്കറ്റ് വിറ്റുപോകുന്നത്. വിറ്റതില്‍ കൂടുതലും മലയാളം പതിപ്പിന്റെ ടിക്കറ്റുകളാണ്. ഇതരഭാഷകളിലും പ്രമോഷന്‍ അതിന്റെ പീക്കില്‍ എത്തിയതോടെ രണ്ടു ദിവസം കൊണ്ട് പ്രീബുക്കിംഗ് ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ മാര്‍ച്ച് 27ന് പുലര്‍ച്ചെ ആദ്യ ഷോ നടക്കും മുമ്പേ ചിത്രം 100 കോടി ക്ലബില്‍ ഇടംപിടിക്കും. കേരളത്തില്‍ മാത്രം 750ലേറെ […]
‘ഒരു വടക്കന്‍ പ്രണയ പര്‍വ്വം’ ചിത്രത്തിന്റെ ട്രെയിലര്‍
വിജേഷ് ചെമ്പിലോടിന്റെ തിരക്കഥയില്‍ വിജേഷ് ചെമ്പിലോടും റിഷി സുരേഷും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കന്‍ പ്രണയ പര്‍വ്വം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രണയത്തിനും ഹാസ്യത്തിനുമൊപ്പം മനോഹരമായ ദൃശ്യാവിഷ്‌കാരവും ഹൃദയസ്പര്‍ശിയായ സംഗീതവും ട്രെയിലറിന്റെ ഹൈലൈറ്റുകളാണ്. എ – വണ്‍ സിനി ഫുഡ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം എ – വണ്‍ സിനിമാസിന്റെ ബാനറിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സൂരജ് സണ്‍, ശബരീഷ് വര്‍മ്മ, വിനീത് വിശ്വം, കുഞ്ഞികൃഷ്ണന്‍ മാഷ്, കുമാര്‍ സുനില്‍, ശിവജി ഗുരുവായൂര്‍, രാജേഷ് പറവൂര്‍, […]
100 ബില്യണ്‍ ഡോളര്‍ പിന്നിട്ട് ബി.വൈ.ഡി വരുമാനം
ചൈനീസ് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡിയുടെ വരുമാനം ഇതാദ്യമായി 100 ബില്യണ്‍ ഡോളര്‍ (ഏകദേശം 85,700 കോടി രൂപ) എന്ന നാഴികക്കല്ല് പിന്നിട്ടു. എതിരാളിയായ ടെസ്ലയെയും പിന്നിട്ടാണ് 2024 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തില്‍ ബി.വൈ.ഡി മുന്നേറിയത്. 2024ല്‍ 97.7 ബില്യണ്‍ ഡോളര്‍ വരുമാനമാണ് ടെസ്ല രേഖപ്പെടുത്തിയത്. ചൈനയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡി ഡിസംബറില്‍ അവസാനിച്ച 12 മാസക്കാലയളവില്‍ 107 ബില്യണ്‍ ഡോളര്‍ വരുമാനമാണ് നേടിയത്. കമ്പനിയുടെ ലാഭം 34 ശതമാനം വാര്‍ഷികവളര്‍ച്ചയും നേടി. ഇക്കാലയളവില്‍ […]
കേരളത്തിലെ 111 ക്ഷേത്രങ്ങള്‍
കൊട്ടിയൂര്‍ മഹാശിവക്ഷേത്രം, പറശ്ശിനി മടപ്പുര മുത്തപ്പന്‍കാവ്, തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തളി ശിവക്ഷേത്രം, കാടാമ്പുഴ ഭഗവതിക്ഷേത്രം, വല്ലങ്ങി ശിവക്ഷേത്രം, ഉത്രാളിക്കാവ്, തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം, പാറമേക്കാവ് ഭഗവതിക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം, ശ്രീഗുരുവായൂര്‍ക്ഷേത്രം, കൂടല്‍മാണിക്യക്ഷേത്രം, പറവൂര്‍ ദക്ഷിണമൂകാംബികാക്ഷേത്രം, ശ്രീവടക്കുന്നാഥക്ഷേത്രം, ശ്രീപൂര്‍ണത്രയീശക്ഷേത്രം, ചോറ്റാനിക്കര ദേവീക്ഷേത്രം, വൈക്കം ശ്രീമഹാദേവക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, തിരുനക്കര മഹാദേവക്ഷേത്രം, ലോകനാര്‍കാവ് ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം, ഓച്ചിറ പരബ്രഹ്മസന്നിധി, മണ്ണാറശ്ശാല ശ്രീനാഗരാജക്ഷേത്രം, ശബരിമല, ശ്രീപത്മനാഭസ്വാമിക്ഷേത്രം, ആറ്റുകാല്‍ ശ്രീഭഗവതിക്ഷേത്രം… കേരളത്തിലെ പ്രശസ്തമായ 111 ക്ഷേത്രങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. ‘കേരളത്തിലെ 111 ക്ഷേത്രങ്ങള്‍’. […]
ഇത് കാളോറെക്ടല്‍ ക്യാന്‍സര്‍ അവബോധ മാസം
മാര്‍ച്ച് മാസം ദേശീയ കോളോറെക്ടല്‍ ക്യാന്‍സര്‍ അവബോധ മാസമാണ്. വന്‍കുടലിലെയും മലാശയത്തിലെയും അര്‍ബുദത്തിന്റെ സ്‌ക്രീനിംഗ്, പ്രതിരോധം, നേരത്തെ കണ്ടെത്തല്‍ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനാണ് ഇങ്ങനെയൊരു അവബോധ മാസം ആചരിക്കുന്നത്. കോളോറെക്ടല്‍ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദം എന്നത് വന്‍കുടലിന്റെ ഭാഗമായ കോളോണിലും റെക്ടത്തിലുമെല്ലാമുണ്ടാകുന്ന അര്‍ബുദമാണ്. ജനിതക കാരണങ്ങള്‍ക്കപ്പുറം ജീവിതശൈലിയില്‍ വന്നിട്ടുള്ള മാറ്റങ്ങളാണ് മലാശയ അര്‍ബുദങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്. റെഡ് മീറ്റ്, പ്രോസസ്ഡ് മീറ്റ് എന്നിവയുടെ അമിത ഉപയോഗം, കൊഴുപ്പ് അമിതമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതും […]
വടക്കഞ്ചേരിയിൽ ലഹരി ഇടപാട് നടത്തുന്നത് പിടികൂടാൻ ശ്രമിച്ച പൊലീസുകാരനെ കൊലപ്പെടുത്താൻ ശ്രമം
വടക്കഞ്ചേരിയിൽ ലഹരി ഇടപാട് നടത്തുന്നത് പിടികൂടാൻ ശ്രമിച്ച പൊലീസുകാരനെ കൊലപ്പെടുത്താൻ ശ്രമം. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഉവൈസിനെയാണ് കാറടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പ്രതി പിടിയിലായി. ലഹരി ഇടപാട് നടത്തി തിരികെ വരുമ്പോൾ പൊലീസ് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഉവൈസിന്റെ കാലിനാണ് പരിക്കേറ്റത്. കൂടെയുള്ള പൊലീസുകാർ ചാടി മാറിയതിനാൽ മറ്റ് അപകടം ഉണ്ടായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച അന്വേഷണത്തിൽ പോലീസ്റവന്യൂ മന്ത്രി കെ രാജന്റെ മൊഴിയെടുക്കും
തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച അന്വേഷണത്തിൽ പോലീസ്റവന്യൂ മന്ത്രി കെ രാജന്റെ മൊഴിയെടുക്കും. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ അജിത് കുമാറിന്റെ വീഴ്ചയെ കുറിച്ച് സംസ്ഥാന പൊലീസ് മേധാവി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ മൊഴിയെടുക്കുന്നത്. ഇതിനായി ഉദ്യോഗസ്ഥർ മന്ത്രിയോട് സമയം തേടിയിട്ടുണ്ട്. മൊഴി നൽകാൻ പ്രയാസമില്ലെന്ന് മന്ത്രി മാധ്യമങ്ങളോടും പറഞ്ഞു.
