Posted inലേറ്റസ്റ്റ്

സംസ്ഥാനത്ത് രണ്ട് ദിവസം ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് രണ്ട് ദിവസം ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്‍റെ ഭാഗമായി 9 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്ന താപനില ഇന്നും നാളെയും തൃശൂർ, പാലക്കാട് ജില്ലകളിൽ 38°C വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും ആലപ്പുഴ, കോട്ടയം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ  36°C വരെയും (സാധാരണയെക്കാൾ 2 – […]

Posted inലേറ്റസ്റ്റ്

സർക്കാർ ജീവനക്കാർ ലഹരിക്കെതിരെ മനുഷ്യമതിൽ പണിയേണ്ടത് സെക്രട്ടറിയേറ്റ് പടിക്കൽ അല്ല മറിച്ച് ക്ലിഫ് ഹൗസിലെന്ന്  രമേശ് ചെന്നിത്തല

സർക്കാർ ജീവനക്കാർ ലഹരിക്കെതിരെ മനുഷ്യമതിൽ പണിയേണ്ടത് സെക്രട്ടറിയേറ്റ് പടിക്കൽ അല്ല മറിച്ച് ക്ലിഫ് ഹൗസിലെന്ന്  രമേശ് ചെന്നിത്തല. കഴിഞ്ഞ 9 വർഷം ഈ മുഖ്യമന്ത്രിയും ഈ സർക്കാരും ഊട്ടിവളർത്തിയതാണ് ലഹരി മാഫിയയെ. ഇവരുടെ വേരറുക്കാൻ കഴിയാത്തത് മുഖ്യമന്ത്രിയുടെ പരാജയമാണ്. വെറും 24 മണിക്കൂർ കൊണ്ട് ഇതിന് അന്ത്യം കുറിയ്ക്കാൻ സാധിക്കും. ഇത് ഞങ്ങൾ ചെയ്തിട്ടുണ്ട്. അത് ഇപ്പോൾ ചെയ്യാൻ കഴിയാത്തത് ഭരണ പരാജയമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

Posted inലേറ്റസ്റ്റ്

കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസിലെ  ഒന്നാം പ്രതി ആകാശിന് ജാമ്യം അനുവദിക്കാനാവില്ലെന്ന്  ഹൈക്കോടതി

കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസിലെ  ഒന്നാം പ്രതി ആകാശിന് ജാമ്യം അനുവദിക്കാനാവില്ലെന്ന്  ഹൈക്കോടതി. ആകാശിന് ജയിലിൽ പരീക്ഷയെഴുതാമെന്നും കോടതി പറഞ്ഞു. കഞ്ചാവുമായി പിടിയിലായ ആകാശ് റിമാൻഡിലാണുള്ളത്. പോളിടെക്നികിലെ ഫൈനൽ ഇയർ വിദ്യാർത്ഥിയാണ് ആകാശ്. പരീക്ഷ നടക്കുന്ന സമയമാണ്, പരീക്ഷയെഴുതാൻ ജാമ്യം നൽകണമെന്നാണ് ആകാശ് കോടതിയോട് ആവശ്യപ്പെട്ടത്. ജില്ലാ കോടതി അപേക്ഷ തള്ളുകയും പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു.

Posted inലേറ്റസ്റ്റ്

കൊടകര കുഴൽപ്പണ കേസിൽ കുറ്റപത്രം സമർപ്പിച്ച്   ഇഡി

കൊടകര കുഴൽപ്പണ കേസിൽ കുറ്റപത്രം സമർപ്പിച്ച്   ഇഡി. പൊലീസ് കണ്ടെത്തൽ തള്ളിയുള്ള കുറ്റപത്രത്തിൽ ആകെ 23 പ്രതികളാണ് ഉള്ളത്. കലൂർ പിഎംഎൽഎ കോടതിയിലാണ് ഇഡി കുറ്റപത്രം സമ‍ർപ്പിച്ചത്. ആലപ്പുഴയിലുള്ള തിരുവതാംകൂർ പാലസ് പ്രോപ്പർട്ടി വാങ്ങുന്നതിന് ദർമരാജ്, ഡൈവർ ഷംജീറിൻ്റെ പക്കൽ കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയിൽ വച്ച്  കൊള്ളയടിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ.പണം ബിജെപി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതെന്ന സംസ്ഥാന പൊലീസിന്റെ കണ്ടെത്തൽ ഇഡി തള്ളുന്നു. പണത്തിൻ്റെ ഉറവിടം സംബന്ധിച്ച രേഖകൾ ദർമരാജ് ഹാജരാക്കിയിരുന്നു. പൊലീസ് കണ്ടെത്തിയ കളവ് […]

Posted inബിസിനസ്സ്

ഇറക്കുമതി തീരുവ വെട്ടിച്ചതിന് സാംസങ്ങിന് പിഴ

ഇറക്കുമതി തീരുവ വെട്ടിച്ചതിന് സാംസങ്ങിനോട് 601 മില്യണ്‍ ഡോളര്‍ (ഏകദേശം 5,156 കോടി രൂപ) അടയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലെ ഇലക്ട്രോണിക്‌സ്, സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ വലിയ കമ്പനികളില്‍ ഒന്നായ സാംസങ് ടെലികോം ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തതില്‍ നികുതി വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. മൊബൈല്‍ ടവറുകളില്‍ ഉപയോഗിക്കുന്ന ഒരു നിര്‍ണായക ട്രാന്‍സ്മിഷന്‍ ഘടകത്തിന് 20 ശതമാനത്തോളം താരിഫ് ഒഴിവാക്കുന്നതിനായി ഇറക്കുമതി തെറ്റായി മറ്റൊരു വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായാണ് കസ്റ്റംസ് കണ്ടെത്തിയത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്കാണ് സാംസങ് ഇവ ഇറക്കുമതി ചെയ്ത് […]

Posted inവിനോദം

വിക്രം നായകനായ ‘വീര ധീര സൂര’നിലെ ഗാനം

വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വീര ധീര സൂര’നിലെ പുതിയ ഗാനം റിലീസ് ചെയ്തു. ജിവി പ്രകാശ് കുമാര്‍ സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് വേല്‍മുരുകന്‍ ആണ്. വിവേക് ആണ് രചന നിര്‍വഹിച്ചത്. വിക്രമും ദുഷാര വിജയനും ചേര്‍ന്നുള്ള തകര്‍പ്പന്‍ നൃത്തവിരുന്നാകും ഗാനം സമ്മാനിക്കുക എന്ന് ഉറപ്പാണ്. ചിത്രം മാര്‍ച്ച് 27ന് തിയറ്ററുകളില്‍ എത്തും. വിക്രത്തിന്റെ വീര ധീര സൂരന്റെ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. വേറിട്ട മേയ്‌ക്കോവറിലാണ് വിക്രം വരാനിരിക്കുന്ന ചിത്രത്തില്‍ […]

Posted inലേറ്റസ്റ്റ്

വാഹനാപകട കേസില്‍ ആറര കോടി രൂപ  നഷ്ടപരിഹാരമായി വിധിച്ച് കേരള ഹൈക്കോടതി

വാഹനാപകട കേസില്‍ ആറര കോടി രൂപ  നഷ്ടപരിഹാരമായി വിധിച്ച് കേരള ഹൈക്കോടതി. 2013ല്‍ പത്തനംതിട്ടയിലുണ്ടായ അപകടത്തില്‍  നഴ്സും അച്ഛനും മരിച്ച കേസിൽ ആറര കോടി രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്. പത്തനംതിട്ട മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിം ട്രിബ്യൂണലിന്‍റെ ഉത്തരവിനെതിരെ നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ ഹർജി തള്ളിക്കൊണ്ടാണ് കേരളാ ഹൈക്കോടതിയുടെ വിധി.പതിനാറ് വര്‍ഷത്തെ ഓസ്ട്രേലിയന്‍ ശമ്പളം നഷ്ടപരിഹാരമായി കണക്കാക്കി 73.68 ലക്ഷം രൂപയും 7 ശതമാനം പലിശയും അധികമായി നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ജി നല്‍കിയ കക്ഷികളുടെ ചെലവും ഇന്‍ഷൂറന്‍സ് കമ്പനിയില്‍ […]

Posted inവിനോദം

സണ്ണി ഡിയോള്‍ ചിത്രം ‘ജാട്ട്’ ട്രെയിലര്‍

സണ്ണി ഡിയോളിനെ നായകനാക്കി തെലുങ്ക് സംവിധായകന്‍ ഗോപിചന്ദ് മളിനേനി ഒരുക്കുന്ന ‘ജാട്ട്’ സിനിമയുടെ ട്രെയിലര്‍ എത്തി. ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രത്തില്‍ മാസ് അവതാരമായി സണ്ണി എത്തുന്നു. ബ്ലോക്ബസ്റ്റര്‍ ചിത്രം ഗദ്ദര്‍ 2വിനു ശേഷം തിയറ്ററുകളിലെത്തുന്ന സണ്ണി ഡിയോള്‍ സിനിമ കൂടിയാണിത്. തമന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ജാട്ട് സിനിമയുടെ നിര്‍മാണം. രണ്‍ദീപ് ഹൂഡ വില്ലന്‍ വേഷത്തിലെത്തുന്നു. വിനീത് കുമാര്‍ സിങ്, റെജീന കസാന്ദ്ര, സയ്യാമി ഖേര്‍, സ്വരൂപ ഘോഷ് എന്നിവരാണ് മറ്റ് […]

Posted inവിനോദം

അവെനിസ്, ബര്‍ഗ്മാന്‍ സ്‌കൂട്ടറുകള്‍ പുറത്തിറക്കി

ഇന്ത്യയില്‍ 2025 മോഡല്‍ അവെനിസ്, ബര്‍ഗ്മാന്‍ സ്‌കൂട്ടറുകള്‍ പുറത്തിറക്കി സുസുക്കി. രണ്ടു മോഡലുകളിലും ഒബിഡി-2ബി കംപ്ലയിന്റ് എന്‍ജിനുകളാണ് നല്‍കിയിരിക്കുന്നത്. 2025 മോഡല്‍ അവെനിസിന് സുസുക്കി 93,200 രൂപയാണ്(എക്സ് ഷോറൂം) വില. ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക് വിത്ത് പേള്‍ മിറാ റെഡ്, ചാംപ്യന്‍ യെല്ലോ വിത്ത് ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക്, ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക് വിത്ത് പേള്‍ ഗ്ലൈസര്‍ വൈറ്റ് ആന്റ് ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നിവയാണ് നിറങ്ങള്‍. മെറ്റാലിക് മാറ്റെ ബ്ലാക്ക് കളറിലുള്ള സ്പെഷല്‍ എഡിഷന് 94,000 […]

Posted inപുസ്തകങ്ങൾ

ദേശത്തുടയോന്‍

അധികാരത്തിന്റെ ദന്തഗോപുരങ്ങളില്‍ വാഴ്ത്തുപാട്ടുകളുടെ നിറവില്‍ വിരാജിക്കുകയും മലിനാദ്ധ്യായങ്ങളെ ബ്രഹ്മപുരക്കൂമ്പാരത്തില്‍ ശാസിച്ചാഴ്ത്തുകയും ചെയ്യുന്ന ദേശത്തുടയോന്റെ നീളുന്ന ചരിത്രാഖ്യാനമാണ് ദേശത്തുടയോന്‍ എന്ന പുസ്തകനാമത്തിനാധാരമായ കവിത. ദേശത്തുടയോനൊപ്പം മറ്റ് 34 കവിതകള്‍കൂടി സമാഹാരത്തിലുണ്ട്. അഴല്‍, അസന്തുലിതം, ആനാനന്തര ആനത്തം, ഉടലിനുയിരിനെ പോറ്റാതെ വയ്യ, കൊന്നുതിന്നുവിന്‍ പേടിയെ, രാമക്കല്‍മേട്, പരഗതി, രാധയാവാതെ, ഹെഗെമണി തുടങ്ങിയ കവിതകള്‍. ‘ദേശത്തുടയോന്‍’. കെജിഎസ്. ഡിസി ബുക്‌സ്. വില 99 രൂപ.