സണ്ണി ഡിയോളിനെ നായകനാക്കി തെലുങ്ക് സംവിധായകന് ഗോപിചന്ദ് മളിനേനി ഒരുക്കുന്ന ‘ജാട്ട്’ സിനിമയുടെ ട്രെയിലര്‍ എത്തി. ആക്ഷന്‍ എന്റര്ടെയ്നര് ചിത്രത്തില്‍ മാസ് അവതാരമായി സണ്ണി എത്തുന്നു. ബ്ലോക്ബസ്റ്റര്‍ ചിത്രം ഗദ്ദര്‍ 2വിനു ശേഷം തിയറ്ററുകളിലെത്തുന്ന സണ്ണി ഡിയോള്‍ സിനിമ കൂടിയാണിത്. തമന് ആണ് സംഗീതം നിര്‍വഹിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സ് ആണ് ജാട്ട് സിനിമയുടെ നിര്‍മാണം. രണ്‍ദീപ് ഹൂഡ വില്ലന്‍ വേഷത്തിലെത്തുന്നു. വിനീത് കുമാര്‍ സിങ്, റെജീന കസാന്ദ്ര, സയ്യാമി ഖേര്‍, സ്വരൂപ ഘോഷ് എന്നിവരാണ് മറ്റ് താരങ്ങള്‍. നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ വീര സിംഹ റെഡ്ഡിക്കു ശേഷം ഗോപിചന്ദ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും പ്രതീക്ഷകളേറെ. അനല്‍ അരസു, രാം-ലക്ഷ്മണ്, നാഗ വെങ്കട്ട് നാഗ, പീറ്റര്‍ ഹെയ്ന് എന്നീ ആക്ഷന്‍ ഡയറക്ടര്‍മാരും സിനിമയുടെ ഭാഗമാകുന്നുണ്ട്. ആറ് വില്ലന്മാരും മികച്ച ആക്ഷന്‍ ഡയറക്ടര്‍മാരുമെല്ലാമായി ആക്ഷന്‍ സിനിമാപ്രേമികള്‍ക്ക് ഒരു വിരുന്ന് തന്നെയാകും സിനിമ എന്നാണ് സൂചന. 100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഏപ്രില്‍ 10ന് തിയറ്ററുകളിലെത്തും.
സണ്ണി ഡിയോള്‍ ചിത്രം ‘ജാട്ട്’ ട്രെയിലര്‍
