Posted inബിസിനസ്സ്

ഇന്‍ഷുറന്‍സ് കമ്പനിയുമായി കൈകോര്‍ത്ത് ഫെഡറല്‍ ബാങ്ക്

ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ 4 ശതമാനം ഓഹരികള്‍ 97.44 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നു. ഇതിനായി ഏജസ് ഇന്‍ഷുറന്‍സ് ഇന്റര്‍നാഷണല്‍ എന്‍.വിയുമായും ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുമായി കരാര്‍ ഒപ്പുവച്ചതായി ഫെഡറല്‍ ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. ഫെഡറല്‍ ബാങ്കിന് ഇന്‍ഷുറന്‍സ് കമ്പനിയിലുള്ള ഓഹരി പങ്കാളിത്തം ഇതോടെ 26 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയരും. ഓഹരിയൊന്നിന് 30.45 രൂപ നിരക്കില്‍ 3.2 കോടി […]

Posted inടെക്നോളജി

ഏറ്റവും കനം കുറഞ്ഞ മോഡലുമായി ആപ്പിള്‍

ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഡിസൈനിലും ഡിസ്പ്ലേ വലിപ്പത്തിലും ക്യാമറ സെറ്റപ്പിലുമായി ഐഫോണ്‍ എയര്‍ എന്ന മോഡല്‍ ആപ്പിള്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ്, ഐഫോണ്‍ 17 എയര്‍ എന്നീ മോഡലുകളാണ് 2025 സെപ്റ്റംബറില്‍ വിപണിയിലെത്തുക. ഐഫോണുകളു ടെ ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ മോഡലായിരിക്കും ഇത്. അടുത്ത വര്‍ഷമാണ് ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയിലെത്തുക. ഐഫോണ്‍ 17 പ്രോ, 17 പ്രോ മാക്സ് എന്നിവക്ക് നടുവിലായിരിക്കും […]

Posted inവിനോദം

‘ആലപ്പുഴ ജിംഖാന’ ട്രെയ്ലര്‍ പുറത്ത്

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’യുടെ ട്രെയ്ലര്‍ പുറത്ത്. വിഷു റിലീസായി ചിത്രം തിയറ്ററുകളിലെത്തും. കോമഡി, ആക്ഷന്‍, ഇമോഷന്‍സ് എല്ലാം കോര്‍ത്തിണക്കിയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് നസ്ലിന്‍ എത്തുന്നത്. ബോക്‌സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിനായി നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ തുടങ്ങിയവര്‍ നടത്തിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ മുന്‍പേ […]

Posted inവിനോദം

മോഹന്‍ലാല്‍, ശോഭന ചിത്രം ‘തുടരും’ ട്രെയ്ലര്‍

ഒരുപാട് നാളുകളായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘തുടരും’. 20 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവന്നിരിക്കുകയാണ്. ഷണ്‍മുഖം എന്ന ടാക്‌സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാലെത്തുക. മോഹന്‍ലാല്‍- ശോഭന കോമ്പോ തന്നെയാണ് ട്രെയ്ലറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് റിലീസ് ചെയ്ത ‘ഏയ് ഓട്ടോ’ എന്ന ചിത്രത്തിലെ പ്രശസ്തമായ ‘ഗോ റ്റു യുവര്‍ ക്ലാസസ്’ എന്ന ഡയലോഗ് മോഹന്‍ലാല്‍ ആവര്‍ത്തിക്കുന്നതും ട്രെയ്ലറിലുണ്ട്. ‘ഓപ്പറേഷന്‍ ജാവ’, ‘സൗദി വെള്ളക്ക’ […]

Posted inഓട്ടോമോട്ടീവ്

പോര്‍ഷെ ടെയ്കാന്‍ പുതിയ എന്‍ട്രി ലെവല്‍ എത്തി

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെ ഇപ്പോള്‍ പുതിയ ടെയ്കാന്‍ മോഡലിന്റെ പുതിയ എന്‍ട്രി ലെവല്‍ വേരിയന്റ് അവതരിപ്പിച്ചു. 1.67 കോടി രൂപ എക്‌സ്-ഷോറൂം വിലയിലാണ് ഈ വാഹനം എത്തുന്നത്. ഈ പുതിയ ബേസ് വേരിയന്റ് റിയര്‍-വീല്‍-ഡ്രൈവ് മോഡല്‍ ആണ്. നിലവിലുള്ള ഓള്‍-വീല്‍-ഡ്രൈവ് മോഡലുകള്‍ക്കൊപ്പം ഇത് വില്‍ക്കും. കാറിന്റെ ഈ പുതിയ ആര്‍ഡബ്ല്യുഡി മോഡലിനായുള്ള ബുക്കിംഗുകള്‍ തുറന്നിരിക്കുന്നു. പുതിയ ഫെയ്സ്ലിഫ്റ്റ് ടെയ്കാന്റെ അതേ രൂപകല്‍പ്പനയാണ് ഈ പുതിയ എന്‍ട്രി ലെവല്‍ വേരിയന്റില്‍ ഉള്ളത്. ഇത് എക്സ്‌ക്ലൂസീവ് പെയിന്റ് ഓപ്ഷനുകള്‍ […]

Posted inപുസ്തകങ്ങൾ

പൊന്നച്ഛന്റെ ഉത്പത്തി പുസ്തകം

പരിവര്‍ത്തിത ക്രൈസ്തവനായ പൊന്നച്ചന്റെ ജീവിതത്തിലെ സംഘര്‍ഷഭരിതവും വിസ്മയാവഹവുമായ സന്ദര്‍ഭങ്ങളെ അനാവരണം ചെയ്യുന്ന നോവല്‍. മനുഷ്യജീവിതത്തില്‍ യുക്തി, വിശ്വാസം, നിലപാട്, പൊതുബോധം എന്നിവയുടെ കുഴിമറിച്ചിലുകള്‍ സൃഷ്ടിക്കുന്ന കലഹങ്ങളെയും കലാപങ്ങളെയും ഹാസ്യാത്മകമായി ആവിഷ്‌കരിക്കുന്ന രചന. ‘പൊന്നച്ഛന്റെ ഉത്പത്തി പുസ്തകം’. മനു ജോസഫ്. ചിന്ത പബ്‌ളിക്കേഷന്‍സ്. വില 230 രൂപ.  

Posted inആരോഗ്യം

സ്ത്രീകള്‍ പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിക്കുമ്പോള്‍

ജിമ്മിലെ തീവ്ര വര്‍ക്ക്ഔട്ടിനൊപ്പം പ്രോട്ടീന്‍ പൗഡര്‍ അല്ലെങ്കില്‍ സപ്ലിമെന്റുകളുടെ ഉപയോഗവും സ്ത്രീകളില്‍ വര്‍ധിച്ചു വരുന്നു. എന്നാല്‍ ഇത് സ്ത്രീകളുടെ ആരോഗ്യത്തെയും ആര്‍ത്തവ ചക്രത്തെയും ബാധിക്കുന്നു. പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ലാത്ത പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ദിവസത്തില്‍ ശരീരഭാരത്തിന് അനുസരിച്ച് ഒരു ഗ്രാം/കിലോഗ്രാം അല്ലെങ്കില്‍ 0.8 ഗ്രാം/കിലോഗ്രാം ബോഡി വെയിറ്റ് പ്രോട്ടീന്‍ ആവശ്യമാണ്, സ്ത്രീകളില്‍ ആവര്‍ത്തവ സമയത്ത് പ്രത്യേകിച്ച്. ആര്‍ത്തവ സമയം ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനും വയറു വേദന, അസ്വസ്ഥത, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ക്ഷീണം എന്നിവ ലഘൂകരിക്കാന്‍ പ്രോട്ടീന്‍ ആവശ്യമാണ്. കൂടാതെ ഈ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

മുണ്ടക്കൈ ചൂരല്‍മല പ്രകൃതി ദുരന്തം അതിജീവിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന വയനാട് മാതൃക ടൗണ്‍ഷിപ്പ് ശിലാസ്ഥാപനം നാളെ വൈകിട്ട് നാലിന് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലില്‍ 1000 ചതുരശ്ര അടിയില്‍ ഒറ്റനിലായി ക്ലസ്റ്ററുകള്‍ തിരിച്ചാണ് വീടുകള്‍ നിര്‍മ്മിക്കുക. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റിയാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍വഹിക്കുന്നത്.       ആശ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വയനാട് മാതൃക ടൗണ്‍ഷിപ്പ് ശിലാസ്ഥാപനം നാളെ വൈകിട്ട്

വയനാട് മാതൃക ടൗണ്‍ഷിപ്പ് ശിലാസ്ഥാപനം നാളെ വൈകിട്ട് നാലിന് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലില്‍ 1000 ചതുരശ്ര അടിയില്‍ ഒറ്റനിലായി ക്ലസ്റ്ററുകള്‍ തിരിച്ചാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. വീടുകള്‍, പൊതു സ്ഥാപനങ്ങള്‍ക്ക് പ്രത്യേക കെട്ടിടങ്ങള്‍, റോഡ്, അനുബന്ധ സ്ഥാപനങ്ങള്‍, വ്യാപാര- വാണിജ്യ സൗകര്യങ്ങള്‍  ടൗണ്‍ഷിപ്പില്‍ സജ്ജമാക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റിയാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വി.വി. രാജേഷിനെതിരെ തിരുവനന്തപുരത്ത് വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ അതൃപ്തിയറിയിച്ച് രാജീവ് ചന്ദ്ര

വി.വി. രാജേഷിനെതിരെ തിരുവനന്തപുരത്ത് വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ അതൃപ്തിയറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാർട്ടിയിൽ‌ ഇനി ഇത്തരം പ്രവണത അനുവദിക്കില്ലെന്ന് അദ്ദേഹം ജില്ലാ നേതൃത്വത്തിന് താക്കീതുനൽകി. ബുധനാഴ്ച രാവിലെയാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനുമുന്നിലും വി.വി. രാജേഷിന്റെ വീടിനുമുന്നിലും അദ്ദേഹത്തെ രൂക്ഷമായി വിമർശിക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. രാജേഷ് സാമ്പത്തിക തട്ടിപ്പുകാരനാണെന്നും തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറിനെ തോൽപ്പിക്കാൻ രാജേഷ് ശ്രമിച്ചുവെന്നുമാണ് പോസ്റ്ററിലുണ്ടായിരുന്നത്. പോസ്റ്ററുകൾ നീക്കം ചെയ്യണമെന്നും ഇവ ഒട്ടിച്ചവരെ […]