ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’യുടെ ട്രെയ്ലര് പുറത്ത്. വിഷു റിലീസായി ചിത്രം തിയറ്ററുകളിലെത്തും. കോമഡി, ആക്ഷന്‍, ഇമോഷന്‍സ് എല്ലാം കോര്‍ത്തിണക്കിയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് നസ്ലിന് എത്തുന്നത്. ബോക്സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി എന്റര്ടെയ്നര് വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിനായി നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ തുടങ്ങിയവര്‍ നടത്തിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ മുന്‍പേ തന്നെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ ആദ്യ ഗാനവും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിരുന്നു. പ്ലാന്‍ ബി മോഷന്‍ പിക്ചര്‍സിന്റെ ആദ്യ നിര്‍മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
‘ആലപ്പുഴ ജിംഖാന’ ട്രെയ്ലര് പുറത്ത്
