ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെ ഇപ്പോള്‍ പുതിയ ടെയ്കാന് മോഡലിന്റെ പുതിയ എന്‍ട്രി ലെവല്‍ വേരിയന്റ് അവതരിപ്പിച്ചു. 1.67 കോടി രൂപ എക്സ്-ഷോറൂം വിലയിലാണ് ഈ വാഹനം എത്തുന്നത്. ഈ പുതിയ ബേസ് വേരിയന്റ് റിയര്‍-വീല്‍-ഡ്രൈവ് മോഡല്‍ ആണ്. നിലവിലുള്ള ഓള്-വീല്‍-ഡ്രൈവ് മോഡലുകള്‍ക്കൊപ്പം ഇത് വില്‍ക്കും. കാറിന്റെ ഈ പുതിയ ആര്‍ഡബ്ല്യുഡി മോഡലിനായുള്ള ബുക്കിംഗുകള്‍ തുറന്നിരിക്കുന്നു. പുതിയ ഫെയ്സ്ലിഫ്റ്റ് ടെയ്കാന്റെ അതേ രൂപകല്‍പ്പനയാണ് ഈ പുതിയ എന്‍ട്രി ലെവല്‍ വേരിയന്റില്‍ ഉള്ളത്. ഇത് എക്സ്ക്ലൂസീവ് പെയിന്റ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു, കൂടാതെ 22 ഇഞ്ച് അലോയി വീലുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 89 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക്, സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരണവും ടെയ്കാന് ആര്‍ഡബ്ല്യുഡി വാഗ്ദാനം ചെയ്യുന്നു. ഇത് ഏകദേശം 405 ബിഎച്പി കരുത്തും 410 എന്‍എം പീക്ക് ടോര്‍ക്കും നല്കുന്നു. 4.8 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് കഴിയും. കൂടാതെ 590 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.
പോര്‍ഷെ ടെയ്കാന് പുതിയ എന്‍ട്രി ലെവല്‍ എത്തി
