Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  2021ല്‍ ബിജെപിക്കാര്‍ കൊണ്ടുവന്ന കുഴല്‍പ്പണം ഉപയോഗിച്ചാണ് സിപിഎം നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ച് തുടര്‍ഭരണം നേടിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. 60ലധികം സീറ്റുകളിലാണ് ബിജെപിയുടെ വോട്ടുമറിഞ്ഞത്. പ്രത്യുപകാരമായി കൊടകര കുഴല്‍പ്പണക്കേസ് പിണറായി സര്‍ക്കാര്‍ ഇഡിക്കു കൈമാറി ബിജെപി നേതാക്കളെ രക്ഷിച്ചെടുത്തെന്നും സുധാകരന്‍ ആരോപിച്ചു. ആശ്രിത നിയമനത്തിന്‍റെ മാനദണ്ഡങ്ങൾ സംസ്ഥാന സര്‍ക്കാര്‍ പുതുക്കി. സര്‍വ്വീസിലിരിക്കെ മരിക്കുമ്പോൾ 13 വയസ് തികഞ്ഞ മക്കൾക്ക് മാത്രമേ ഇനി ആശ്രിത നിയമനം വഴി ജോലി ലഭിക്കൂ. സർവീസ് നീട്ടികൊടുക്കൽ വഴിയോ […]

Posted inബിസിനസ്സ്

ഏപ്രില്‍ ഒന്നുമുതല്‍ ബാങ്കിംഗില്‍ വരുന്ന മാറ്റങ്ങളറിയാം

ഏപ്രില്‍ ഒന്നുമുതല്‍ എ.ടി.എം വഴിയുള്ള പണം പിന്‍വലിക്കലില്‍ മാറ്റങ്ങള്‍ വരികയാണ്. ഇതിലേറ്റവും പ്രധാനപ്പെട്ടത് സൗജന്യ പിന്‍വലിക്കലുകളുടെ എണ്ണം നിജപ്പെടുത്തിയെന്നതാണ്. അടുത്തയാഴ്ച മുതല്‍ മറ്റ് ബാങ്കുകളില്‍ നിന്ന് പ്രതിമാസം വെറും മൂന്ന് സൗജന്യ പണം പിന്‍വലിക്കലുകള്‍ മാത്രമാകും അനുവദിക്കുക. ഇതിനുശേഷമുള്ള ഓരോ പിന്‍വലിക്കലുകള്‍ക്കും 20 മുതല്‍ 25 രൂപ വരെ ഈടാക്കും. ഓണ്‍ലൈന്‍ രീതിയിലേക്ക് കൂടുതല്‍ മാറേണ്ടി വരുമെന്ന് ചുരുക്കം. എസ്.ബി.ഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ മിനിമം ബാലന്‍സ് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ […]

Posted inവിനോദം

‘916 കുഞ്ഞൂട്ടന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ‘916 കുഞ്ഞൂട്ടന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തില്‍ ടിനി ടോമും, രാകേഷ് സുബ്രമണ്യവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടിനി ടോമും ഗിന്നസ് പക്രുവും തമ്മിലുള്ള നീണ്ട 25 വര്‍ഷത്തെ സൗഹൃദത്തില്‍ ആദ്യമായി മുഴുനീള വേഷം ചെയ്യുന്ന സിനിമയാണിത്. ആര്യന്‍ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടന്‍. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടര്‍ രാജ് വിമല്‍ രാജനാണ്. ഫാമിലി എന്റെര്‍റ്റൈനറായ ചിത്രത്തില്‍ ഷാജു ശ്രീധര്‍, നോബി […]

Posted inവിനോദം

ആസിഫ് അലി – ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും

ഒരുപിടി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ആസിഫ് അലി – ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ഡ്രീം ക്യാച്ചര്‍ പ്രൊഡക്ഷന്‍സ്, കാലിഷ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ടി ആര്‍ ഷംസുദ്ദീന്‍, വേണു ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ബോബി – സഞ്ജയ് ടീം ആണ്. ‘ഇന്നലെ’ വരെ എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് – ആസിഫ് അലി ടീമിന് വേണ്ടി ബോബി – സഞ്ജയ് ടീം തിരക്കഥ […]

Posted inഓട്ടോമോട്ടീവ്

ടിഗ്വാന്‍ ആര്‍ ലൈനിന്റെ ബുക്കിങ് ആരംഭിച്ചു

പ്രീമിയം എസ്‌യുവി ടിഗ്വാന്‍ ആര്‍ ലൈനിന്റെ ബുക്കിങ് ആരംഭിച്ച് ഫോക്‌സ്വാഗന്‍ ഇന്ത്യ. പെര്‍ഫോമന്‍സ് പ്രീമിയം എസ്‌യുവി ഫോക്‌സ്വാഗന്‍ ഡീലര്‍ഷിപ്പിലൂടെയോ അല്ലെങ്കില്‍ ഫോക്‌സ്വാഗന്‍ ഇന്ത്യയുടെ വെബ്സൈറ്റിലൂടെയോ മുതല്‍ ബുക്ക് ചെയ്യാമെന്നാണ് കമ്പനി അറിയിക്കുന്നത്. ഏപ്രില്‍ 14 മുതല്‍ വാഹനം വിതരണം ചെയ്യും. ഇതു കൂടാതെ ഗോള്‍ഫ് ജിടിഐ എംകെ 8.5 ന്റെ ബുക്കിങ്ങും ഫോക്‌സ്വാഗന്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം വിപണിയിലെത്തുന്ന പെര്‍ഫോമന്‍സ് ഹാച്ച്ബാക്ക് ഓണ്‍ലൈനിലൂടെ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കൂ. എംക്യുബി പ്ലാറ്റ്ഫോമില്‍ എത്തുന്ന ടിഗ്വാന് 4539എംഎം […]

Posted inപുസ്തകങ്ങൾ

ഡെഡ്

ബുക്കര്‍ പ്രൈസ് പരിഗണനാപ്പട്ടികയില്‍ ഇടം നേടിയ ക്രിസ്റ്റ്യന്‍ ക്രാഹ്റ്റിന്റെ ”ഡൈ ടോട്ടന്‍” എന്ന ജര്‍മ്മന്‍ നോവലിന്റെ മലയാളം പരിഭാഷ. 1930-കളിലെ ജര്‍മ്മനിയും ജപ്പാനുമാണ് പശ്ചാത്തലം. നിഗൂഢതയും ഭീകരതയും നിറഞ്ഞ ആഖ്യാനത്തിലൂടെ, ചരിത്രത്തെയും, സിനിമയെയും, അയഥാര്‍ത്ഥമായ തത്ത്വങ്ങളെയും കോര്‍ത്തിണക്കിയ കൃതി. ജര്‍മ്മനിയിലെ പ്രശസ്ത സ്വിസ്സ് ചലച്ചിത്രകാരന്‍ എമില്‍ നെഗേലി ഹിറ്റ്‌ലറുടെ നാസിസാമ്രാജ്യത്തിന്റെ ആധിപത്യത്തിനെ ഊട്ടിയുറപ്പിക്കുന്ന ഒരു ചിത്രം നിര്‍മ്മിക്കുക എന്ന തനിക്ക് ലഭിച്ച കര്‍ത്തവ്യത്തിനു ബദലായി അതിനെതിരായി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നു. ഈ പ്രയത്‌നങ്ങളിലെല്ലാം അവര്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളും അവയെ […]

Posted inആരോഗ്യം

ഭക്ഷണശേഷമുള്ള മധുരം കഴിക്കലിന് പിന്നില്‍

നമ്മുടെ വയര്‍ നിറഞ്ഞെന്ന സന്ദേശം നല്‍കുന്ന തലച്ചോറിലെ അതേ കോശങ്ങള്‍ തന്നെയാണ് മധുരം തേടി പോകാന്‍ നമ്മെ പ്രേരിപ്പിക്കുന്നതെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെറ്റബോളിസം റിസര്‍ച്ചിലെ ഡോ. ഹെന്നിങ് ഫെന്‍സെലോയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്. പിഒഎംസി ന്യൂറോണുകളുടെ ഈ ഇരട്ട മുഖമാണ് നമ്മുടെ ഭക്ഷണശേഷമുള്ള മധുരക്കൊതിക്ക് പിന്നിലെന്ന് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഇവരുടെ പഠനറിപ്പോര്‍ട്ട് പറയുന്നു. എലികളിലും ആരോഗ്യമുളള 30 മനുഷ്യരിലുമാണ് പഠനം നടത്തിയത്. ഈ മധുരക്കൊതിക്ക് പിന്നില്‍ പരിണാമപരമായ […]

Posted inലേറ്റസ്റ്റ്, അറിയാക്കഥകൾ

മാർത്താണ്ഡവർമ്മ….!!!

    ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച ഭരണാധികാരിയായിട്ടാണ് ശ്രീ പദ്മനാഭദാസ ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മൻ എന്ന മാർത്താണ്ഡവർമ്മ അറിയപ്പെടുന്നത്…..!!!!   ഏഷ്യയിൽ തന്നെ ആദ്യമായി ഒരു യൂറോപ്യൻ രാജ്യത്തെ യുദ്ധത്തിൽ പരാജയപ്പെടുത്തി എന്ന ഖ്യാതിയും ശ്രീ അനിഴം തിരുനാളിന് അവകാശപ്പെട്ടതാണ്. കേരള ചരിത്രത്തിൽ ജന്മിമേധാവിത്വത്തിന്റെ അന്ത്യത്തേയും തിരുവിതാംകൂറിൽ ആധുനിക യുഗത്തിന്റെ പിറവിയേയുമാണ്‌ അദ്ദേഹത്തിന്റെ ഭരണകാലം കുറിക്കുന്നത് എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. കേരളത്തിന്റെ തെക്കും മദ്ധ്യത്തിലും ഉള്ള ഭാഗങ്ങളെ ചേർത്ത്‌ ഒരു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആശാ വർക്കർമാർക്ക് അധിക ധനസഹായം പ്രഖ്യാപിച്ച് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ

പാലക്കാട് നഗരസഭയുടെ ബജറ്റ് പ്രസംഗത്തിൽ  ആശ വർക്കർമാ‍ർക്ക് 12000 വർഷം തോറും നൽകുമെന്ന് പാലക്കാട് നഗരസഭയുടെ പ്രഖ്യാപനം. ഇതിലൂടെ മാസം നഗരസഭയിലെ ഓരോ ആശ വർക്കർക്കും ആയിരം രൂപ വീതം അധിക വരുമാനം ലഭിക്കും. അതോടൊപ്പം ഓണറേറിയം വര്‍ധന ആവശ്യപ്പെട്ട് ആശ വര്‍ക്കര്‍മാരുടെ സമരം, നാൽപത്തിയഞ്ചാം ദിവസവും തുടരുകയാണ്. ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നത് അസംബന്ധമാണെന്ന്  കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദനും, ആശ വര്‍ക്കാര്‍മാരുടെ സമരത്തെ പിന്തുണച്ച് ഒരു പോസ്റ്റിടാൻ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷനെതിരെ വിദേശകാര്യ മന്ത്രാലയം

അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷനെതിരെ ഇന്ത്യ. ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയെ അപമാനിക്കുന്നുവെന്നും ഇന്ത്യയ്ക്കെതിരെ അജണ്ട വച്ച് പ്രവർത്തിക്കുന്ന സ്ഥാപനം എന്നുമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ വിമർശനം. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ അടിച്ചമർത്തൽ നേരിടുന്നുവെന്ന് മതസ്വാതന്ത്ര്യ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ റോയ്ക്ക് ഉപരോധം വേണമെന്നും റിപ്പോർട്ട് നിർദ്ദേശിച്ചിരുന്നു. എന്നാൽ റോയെയല്ല, മറിച്ച് യുഎസ് കമ്മീഷനെയാണ് നിയന്ത്രിക്കേണ്ടതെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.