Posted inഓട്ടോമോട്ടീവ്

ടാറ്റ നെക്സോണ്‍ സ്വന്തമാക്കി അപര്‍ണ ദാസ്

മലയാളത്തിലെ യുവഅഭിനേത്രികളില്‍ ശ്രദ്ധേയയായ അപര്‍ണ ദാസിന്റെ ഗാരിജിലേക്കു പുത്തന്‍ ഒരു വാഹനം കടന്നു വന്നിരിക്കുന്നു. ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റയുടെ, ഇടി പരീക്ഷയില്‍ അഞ്ച് സ്റ്റാര്‍ കരസ്ഥമാക്കിയ നെക്സോണാണ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. വൈറ്റ് ഷെയ്ഡാണ് വാഹനത്തിനായി അപര്‍ണ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളില്‍ ഒന്നായ നെക്സോണ്‍, ഗ്ലോബല്‍ എന്‍ സി എ പി ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ നേടിയ ചെറുഎസ് യു വിയാണ്. സുരക്ഷ മാത്രമല്ലാതെ, എല്ലാ അത്യാധുനിക സൗകര്യങ്ങളും ടാറ്റ […]

Posted inപുസ്തകങ്ങൾ

രതി പൂക്കുന്ന താഴ്‌വകളും ക്രൈം ത്രില്ലര്‍ കഥകളും

അധികമൊന്നും വെളിച്ചം വീഴാത്ത ഇടങ്ങളാണ് ഷാഹുല്‍ ഹമീദ് കെ ടി യുടെ അന്വേഷണതലം. അടക്കിവച്ച ലൈംഗിക കാമനകളും കുറ്റവാസനകളും മനുഷ്യര്‍ക്കൊപ്പം പാര്‍പ്പുറപ്പിച്ചിട്ട് കാലമെത്രയോ കഴിഞ്ഞിട്ടുണ്ടാവണം. മനുഷ്യപ്രവര്‍ത്തികളുടെ ഊര്‍ജ്ജസ്രോതസ്സായി വര്‍ത്തിക്കുന്ന ഘടകങ്ങള്‍ കഥാകൃത്തുക്കള്‍ക്ക് എന്നും പ്രിയപ്പെട്ട വിഷയമായിരുന്നിട്ടുണ്ട്. മനഃശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ മനുഷ്യ മനസ്സിന്റെ നിഗൂഢസ്ഥലികളിലൂടെയാണ് ഈ സമാഹാരത്തിലെ കഥകള്‍ സഞ്ചരിക്കുന്നത്. ഉള്ള് കിടുങ്ങുന്ന ആഖ്യാനമികവ് ഈ കഥകളുടെ സവിശേഷ അടയാളമാണ്. ‘രതി പൂക്കുന്ന താഴ്വരകളും ക്രൈം ത്രില്ലര്‍ കഥകളും’. ഷാഹുല്‍ ഹമീദ് കെ.ടി. ചിന്ത പബ്‌ളിക്കേഷന്‍സ്. വില 180 […]

Posted inആരോഗ്യം

തലവേദന വന്നാലുടന്‍ ചായ കുടിക്കുന്ന ശീലം നല്ലതല്ല!

തലവേദന വന്നാല്‍ ഉടന്‍ ചായ അല്ലെങ്കില്‍ കാപ്പി എന്നതാണ് മലയാളികളുടെ ശീലം. എന്നാല്‍ ഈ ശീലം താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും പതിവാക്കിയാല്‍ തിരിച്ചടിയാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സമ്മര്‍ദം, ഉത്കണ്ഠ, നിര്‍ജ്ജലീകരണം തുടങ്ങിയ പല ആരോഗ്യ അവസ്ഥകള്‍ തലവേദനയ്ക്ക് കാരണമാകാം. നിര്‍ജ്ജലീകരണം കാരണമാണ് തലവേദനയുണ്ടാകുന്നതെങ്കില്‍ ചായയോ കാപ്പിയോ കുടിക്കുന്നത് അവസ്ഥ വഷളാക്കാം. കഫീന്‍ ശരീരത്തിലെ ജലാംശം കുറയ്ക്കും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നതാണ് പ്രധാനം. ധാരാളം വെള്ളം കുടിക്കുന്നത് തലവേദനയ്ക്ക് ശമനമുണ്ടാക്കും. കൂടാതെ ഇഞ്ചി ചായ, ഗ്രീന്‍ ടീ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ, ഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

മാധ്യമവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു പക്ഷം വീണ്ടും അധികാരത്തിൽ വരുമെന്ന് ജനങ്ങൾക്ക് പ്രതീക്ഷയുണ്ട് ഇതിൽ ചില മാധ്യമങ്ങൾക്ക് പരിഭ്രാന്തിയുണ്ടെന്നും അവർ അധാർമികതയുടെ ഏതറ്റം വരെയും പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി പോളിടെക്നിക്കിൽ ലഹരി മരുന്ന് പിടിച്ച സംഭവം ഇതിന് ഉദാഹരണമാണ്ണും ആ സംഭവത്തിന് ചില മാധ്യമങ്ങൾ ഇടതുപക്ഷ വിരുദ്ധ നറേറ്റീവ് നൽകിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു.         കൊടകര കുഴല്‍ പണക്കേസ് ലോക് സഭയിലുന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. കേസ് അന്വേഷണം ബിജെപിക്കായി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണ്ണാർക്കാട് നഗരസഭയും ആശമാർക്ക് ധനസഹായം പ്രഖ്യാപിച്ചു

യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയും ആശമാർക്ക് മാസം തോറും 2100 രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ചു. ആകെ 30 ആശമാരാണ് നഗരസഭയിലുള്ളത്. ഇവർക്ക് മാസം 63000 രൂപയാണ് നഗരസഭ നീക്കിവെക്കുക. 756000 (ഏഴ് ലക്ഷത്തി അമ്പത്തി ആറായിരം) രൂപയാണ് വർഷം ഇതിലൂടെ നഗരസഭയ്ക്കുണ്ടാകുന്ന അധിക ബാധ്യത. ഇന്നലെ പാലക്കാട് നഗരസഭ ഓരോ ആശ വർക്കർക്കും പ്രതിവർഷം 12000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണ്ണാർക്കാട് നഗരസഭയും ആശമാർക്ക് ധനസഹായം പ്രഖ്യാപിച്ചു

യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയും ആശമാർക്ക് മാസം തോറും 2100 രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ചു. ആകെ 30 ആശമാരാണ് നഗരസഭയിലുള്ളത്. ഇവർക്ക് മാസം 63000 രൂപയാണ് നഗരസഭ നീക്കിവെക്കുക. 756000 (ഏഴ് ലക്ഷത്തി അമ്പത്തി ആറായിരം) രൂപയാണ് വർഷം ഇതിലൂടെ നഗരസഭയ്ക്കുണ്ടാകുന്ന അധിക ബാധ്യത. ഇന്നലെ പാലക്കാട് നഗരസഭ ഓരോ ആശ വർക്കർക്കും പ്രതിവർഷം 12000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക് നീങ്ങുന്നു

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി  സ്വകാര്യ ബസുടമകൾ. വിദ്യാർത്ഥികളുടെ മിനിമം നിരക്കായ ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയായി ഉയർത്തണമെന്നാണ് ആവശ്യം.പുതിയ അധ്യയന വർഷത്തിൽ പുതിയ നിരക്ക് വേണമെന്നും ഇല്ലെങ്കിൽ ബസ് സർവീസ് നിർത്തി വെക്കുമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരത്തിന് മുന്നോടിയായി ബസ് സംരക്ഷണ ജാഥ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അധ്യാപകർക്കെതിരായ പോക്സോ കേസുകളിൽ കൃത്യമായ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

അധ്യാപകർക്കെതിരായ പോക്സോ കേസുകളിൽ കൃത്യമായ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. 72 കേസുകളാണ് ഡിജിപിയുടെ മുന്നിൽ ഉള്ളതെന്നും ഇതിൽ സർക്കാർ- എയ്ഡഡ് സ്കൂളിലെ അധ്യാപകർ ഉൾപ്പെടുന്നുണ്ടെന്നും  ഇതിൽ ആർക്കും യാതൊരു സംരക്ഷണവും നൽകില്ല നടപടി എടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതോടൊപ്പം   2.10 ലക്ഷം പാഠപുസ്തകം ഡിസംബറിൽ തന്നെ അച്ചടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ  72 ക്യാമ്പുകളിലാണ് എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം നടക്കുന്നത്. ഹയർ സെക്കൻഡറിയുടെ മൂല്യ നിർണയം നടക്കുന്നത് 89 ക്യാമ്പുകളിലാണ്. 25000ത്തോളം അധ്യാപകർ ഹയർ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്ഐവി ബാധ

മലപ്പുറം വളാഞ്ചേരിയിൽ ലഹരി സംഘത്തിലുള്ളവർക്ക് ഒമ്പത്പേർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിൽ ആണ് എച്ച്ഐവി ബാധ കണ്ടെത്തിയത്. ഇതിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. വാർത്ത മലപ്പുറം ഡിഎംഒയും സ്ഥിരീകരിച്ചു. ജനുവരിയില്‍ കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ  സ്ക്രീനിംഗിലാണ് വളാഞ്ചേരിയിൽ ഒരാള്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒമ്പത് പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചത്. ഒരേ സിറിഞ്ച് ഇവര്‍ ലഹരി ഉപയോഗിച്ചതാണ് രോഗബാധയ്ക്ക് കാരണമായത് എന്നാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദുരന്തബാധിതരുടെ കടങ്ങളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് ക്രൂരത കാട്ടുന്നുവെന്ന് മന്ത്രി കെ രാജൻ

വയനാട്ടിലെ ദുരന്തബാധിതരുടെ കടങ്ങളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് ക്രൂരത കാട്ടുന്നുവെന്ന് മന്ത്രി കെ രാജൻ. മാലാഖയായി പ്രവർത്തിക്കേണ്ട കേന്ദ്രം അതിഭീകരമായി അവഗണിക്കുന്നുവെന്നും കേന്ദ്രസർക്കാറിന്റെ നടപടിക്കെതിരെ കോടതി പറഞ്ഞ വാചകങ്ങൾ  ഹൃദയത്തിൽ തട്ടുന്നതാണ്, എല്ലാവർക്കും നീതി ലഭ്യമാക്കുകയാണ് സർക്കാരിന്റെ കടമ എന്നാൽ തെക്കുഭാഗത്തുള്ള മലയാളം സംസാരിക്കുന്നവർക്ക് നീതി നിഷേധിക്കുക എന്നത് ശരിയായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് അവകാശപ്പെട്ടത് ചോദിച്ചു വാങ്ങാൻ ഏതറ്റം വരെയും കേരളം പോകുമെന്നും  കേരളത്തിന് പണം തരുന്നില്ല എന്ന കാര്യത്തിൽ ഒരു രാഷ്ട്രീയ കാരണം […]