വയനാട്ടിലെ ദുരന്തബാധിതരുടെ കടങ്ങളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് ക്രൂരത കാട്ടുന്നുവെന്ന് മന്ത്രി കെ രാജൻ. മാലാഖയായി പ്രവർത്തിക്കേണ്ട കേന്ദ്രം അതിഭീകരമായി അവഗണിക്കുന്നുവെന്നും കേന്ദ്രസർക്കാറിന്റെ നടപടിക്കെതിരെ കോടതി പറഞ്ഞ വാചകങ്ങൾ ഹൃദയത്തിൽ തട്ടുന്നതാണ്, എല്ലാവർക്കും നീതി ലഭ്യമാക്കുകയാണ് സർക്കാരിന്റെ കടമ എന്നാൽ തെക്കുഭാഗത്തുള്ള മലയാളം സംസാരിക്കുന്നവർക്ക് നീതി നിഷേധിക്കുക എന്നത് ശരിയായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് അവകാശപ്പെട്ടത് ചോദിച്ചു വാങ്ങാൻ ഏതറ്റം വരെയും കേരളം പോകുമെന്നും കേരളത്തിന് പണം തരുന്നില്ല എന്ന കാര്യത്തിൽ ഒരു രാഷ്ട്രീയ കാരണം ഉണ്ടെന്ന് വേണമെങ്കിൽ കേന്ദ്രത്തിന് പറയാം എന്നാൽ ഹൈലവൽ കമ്മിറ്റി കൂടി ഒരു പ്രമേയം പാസാക്കിയാൽ കടങ്ങൾ എഴുതിത്തള്ളാം സിബിൽ സ്കോർ നോക്കാതെ ജീവനോപാധിക്കായി വായ്പ നൽകുകയും ചെയ്യാം കേരളം അതിന്റെ പട്ടിക തയ്യാറാക്കി നൽകുകയും ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.
ദുരന്തബാധിതരുടെ കടങ്ങളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് ക്രൂരത കാട്ടുന്നുവെന്ന് മന്ത്രി കെ രാജൻ
