ഹൈക്കോടതിയിൽ നടന്ന മീഡിയേഷനിൽ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ സിപിഎം നേതാവ് പി.കെ ശ്രീമതി നൽകിയ മാനനഷ്‌ട കേസ് ഒത്തുതീർത്തു. ചാനൽ ചർച്ചയിൽ നടത്തിയ അധിക്ഷേപവുമായി ബന്ധപ്പെട്ട് ഗോപാലകൃഷ്ണൻ കോടതിയിൽ ഖേദം പ്രകടിപ്പിച്ചു. പി കെ ശ്രീമതിയുടെ മകനെതിരെ അന്തരിച്ച കോൺഗ്രസ് നേതാവ് പിടി തോമസ് ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് താൻ ആക്ഷേപം ഉന്നയിച്ചതെന്ന് ബി ഗോപാലകൃഷ്ണൻ കോടതിയിൽ പറഞ്ഞു. പികെ ശ്രീമതിക്കുണ്ടായ മാനസിക വ്യഥയിൽ ഖേദം ഉണ്ടെന്നും ഗോപാലകൃഷ്ണൻ, തന്റെ മകനെതിരായ അധിക്ഷേപം തെറ്റെന്ന് തെളിഞ്ഞതായും […]
വിദ്യാർത്ഥികൾക്ക് പൊലീസിൻ്റെ കൗൺസിലിങ്
പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തിയ നാല് വിദ്യാർഥികൾക്ക് ആറന്മുള പോലീസ് കൗൺസിലിങ് നൽകാൻ തീരുമാനിച്ചു. പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലെ സ്കൂളിലാണ് ഇന്നലെ വിദ്യാർത്ഥികൾ മദ്യവുമായി എത്തിയത്. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാനാണ് മദ്യം കൊണ്ടുവന്നത്. ഒരാളുടെ ബാഗില്‍ നിന്നു അമ്മൂമ്മയുടെ മോതിരം മോഷ്ടിച്ചു വിറ്റ 10,000 രൂപയും കണ്ടെത്തിയിരുന്നു. വിദ്യാർത്ഥികൾക്ക് മദ്യം ആര് വാങ്ങി നൽകി എന്നതിലടക്കം വിശദമായ പൊലീസ് അന്വേഷണം ഉണ്ടാകും.
കുവൈത്തിലെ റാഫിൾ നറുക്കെടുപ്പ് തട്ടിപ്പ് കേസിലെ പ്രതികൾ രാജ്യം വിടുന്നത് തടയുന്നതിനായുള്ള നടപടികൾ ഊര്‍ജ്ജിതമാക്കി
കുവൈത്തിലെ റാഫിൾ നറുക്കെടുപ്പ് തട്ടിപ്പ് കേസിൽ വാണിജ്യ മന്ത്രാലയത്തിലെ ഒരു ജീവനക്കാരൻ, ഈജിപ്ഷ്യൻ വനിത, ഭർത്താവ് എന്നിവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഈ കേസിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളെക്കുറിച്ചുള്ള അന്വേഷണം സുരക്ഷാ അതോറിറ്റികൾ തുടരുകയാണ്. നറുക്കെടുപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം വിപുലീകരിക്കുകയും മന്ത്രാലയത്തിലെ ജീവനക്കാർ, നറുക്കെടുപ്പിൽ വിജയിച്ചവർ, മറ്റുള്ളവർ എന്നിവരുൾപ്പെടെയുള്ള എല്ലാ സാധ്യതയുള്ള പ്രതികളെയും ഉൾപ്പെടുത്തുകയും ചെയ്യും.പ്രതികൾ രാജ്യം വിടാൻ ശ്രമിക്കുന്നത് അതോറിറ്റികൾ നിരീക്ഷിക്കുകയും തടയുകയും ചെയ്യുന്നുണ്ട്. വാണിജ്യ മന്ത്രാലയം ഭരണപരമായ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ, കഴിഞ്ഞ നറുക്കെടുപ്പുകളെക്കുറിച്ചും […]
സ്‌കൂൾ പാചക തൊഴിലാളികൾക്ക് സർക്കാർ 14.29 കോടി അനുവദിച്ചു
സ്‌കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക് വേതന വിതരണത്തിനായി 14.29 കോടി രൂപ അനുവദിച്ചു. കേരളത്തിൽ സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തിൽ 13,500 രൂപ വരെയാണ് വേതനമായി കേരളത്തിൽ ലഭിക്കുന്നത്. ഇതിൽ കേന്ദ്ര വിഹിതം 600 രൂപയാണ്. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽ നിന്നാണ് നൽകുന്നത്. കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂൾ പാചക തൊളിലാളികൾക്ക് പ്രതിമാസം 1000 രൂപ മാത്രമാണ് ഓണറേറിയമായി നൽകേണ്ടത്. എന്നാൽ, കേരളത്തിൽ പ്രതിദിന വേതനം 600 […]
എൽസ്റ്റൺ എസ്റ്റേറ്റ് സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് ഹൈക്കോടതി സിംഗിൾ ബെഞ്ച് .
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈവശമുളള ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ എൽസ്റ്റൺ എസ്റ്റേറ്റ് സമർപ്പിച്ച ഹർജി പരിഗണിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിസമ്മതിച്ചു. ഏറ്റെടുക്കുന്ന ഭൂമിക്ക് പകരമായി 26 കോടി രൂപയാണ് സർക്കാർ നിശ്ചയിച്ചതെന്നും എന്നാൽ തറവില കണക്കാക്കിയാൽ പോലും 519 കോടിയുടെ മൂല്യമുണ്ടെന്നാണ് എൽസ്റ്റൺ എസ്റ്റേറ്റിന്‍റെ വാദം. എന്നാൽ സമാനഹർജിയിൽ ഡിവിഷൻ ബെഞ്ച് നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതല്ലേയെന്ന് കോടതി ചോദിച്ചു. ഡിവിഷൻ ബെഞ്ചിൽ ഹർജി നിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം താൻ പരിഗണിക്കുന്നത് ഉചിതമല്ലെന്ന് ജസ്റ്റിസ് […]
സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 27, വ്യാഴം
◾https://dailynewslive.in/ കുത്തിവയ്പ്പിലൂടെ ലഹരി ഉപയോഗിച്ച 10 പേര്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. വളാഞ്ചേരിയിലാണ്. എച്ച്ഐവി ബാധിതരെ കണ്ടെത്തിയത്. ഏഴു മലയാളികള്‍ക്കും മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് എച്ച്ഐവി എച്ച്ഐവി സ്ഥിരീകരിച്ചത്. ഇവര്‍ ഒരേ സൂചി ഉപയോഗിച്ചതായാണ് അധികൃതര്‍ പറയുന്നത്. ◾https://dailynewslive.in/ മാധ്യമവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു പക്ഷം വീണ്ടും അധികാരത്തില്‍ വരുമെന്ന് ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നും ഇതില്‍ ചില മാധ്യമങ്ങള്‍ക്ക് പരിഭ്രാന്തിയുണ്ടെന്നും അവര്‍ അധാര്‍മികതയുടെ ഏതറ്റം വരെയും പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി പോളിടെക്നിക്കില്‍ ലഹരി മരുന്ന് […]
അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍
ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന 78,000 കോടിയിലധികം വരുന്ന അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ നോമിനിക്ക് തിരിച്ചു നല്‍കാന്‍ ലളിതമായ മാര്‍ഗം അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. 2024 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 78,213 കോടി രൂപയാണ് ഇതിലുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം വര്‍ധന. എല്ലാ ബാങ്കുകളും അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ വിവരങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. അക്കൗണ്ട് ഉടമയുടെ പൂര്‍ണമായ വിവരങ്ങള്‍ ഇതിലുണ്ടാകും. നിശ്ചിത രൂപത്തിലുള്ള അപേക്ഷഫോമും സാക്ഷ്യപത്രവും ഇതിലുള്‍പ്പെടുത്തും. നിക്ഷേപം തിരിച്ച് പിടിക്കാന്‍ വേണ്ട രേഖകളുടെ വിവരങ്ങളും ഉണ്ടാകും. […]
ഇമേജ് ജനറേഷന്‍ ഫീച്ചര്‍ പുറത്തിറക്കി ഓപ്പണ്‍ എ.ഐ
ഓപ്പണ്‍ എ.ഐ ചാറ്റ് ജി.പി.ടിക്കായി ഏറ്റവും പുതിയ ഇമേജ് ജനറേഷന്‍ ഫീച്ചര്‍ പുറത്തിറക്കി. ഇത് വരെ ഉണ്ടായവയില്‍ ഏറ്റവും നൂതനമായ മോഡലാണിത്. ധാരാളം മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നത്. പുതിയ ജി.പി.ടി 4ഒ മോഡലിന്റെ സഹായത്തോടെ ഫോട്ടോകള്‍ നിര്‍മിക്കാനും ഉപയോക്താവിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും സാധിക്കും. കൂടാതെ സ്വാഭാവിക സംഭാഷണത്തിലൂടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയും. ടെക്സ്റ്റ് കൃത്യമായി റെന്‍ഡര്‍ ചെയ്യുന്നതിലും കൂടുതല്‍ കൃത്യതയോടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലും ഒന്നിലധികം ആവര്‍ത്തനങ്ങളില്‍ സ്ഥിരത നിലനിര്‍ത്തുന്നതിലും ഈ മോഡല്‍ […]
മമ്മൂട്ടി ചിത്രം ‘ബസൂക്ക’യുടെ ട്രെയ്ലര്‍
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ബസൂക്ക’യുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു. പതിഞ്ഞ താളത്തില്‍ ആക്ഷന്‍ സീക്വന്‍സുകള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ളതാണ് ട്രെയ്ലര്‍. മമ്മൂട്ടിക്ക് ഒപ്പം ഗൗതം വാസുദേവ മേനോനും ട്രെയ്ലറില്‍ സജീവ സാന്നധ്യമണ്. ആഗോളതലത്തില്‍ ഏപ്രില്‍ 10 നാണ് ബസൂക്ക റിലീസ് ചെയ്യുന്നത്. ഡിനോ ഡെന്നിസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ‘മെഗാസ്റ്റാര്‍ മമ്മൂട്ടി’ എന്ന ടൈറ്റില്‍ കാര്‍ഡോടെയാണ് ബസൂക്ക എത്തുന്നത് എന്നതും പ്രത്യേകതയാണ്. കൊച്ചി എസിപി ബെഞ്ചമിന്‍ ജോഷ്വയായി സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ വേഷമിടുമ്പോള്‍ മമ്മൂട്ടിയുടെ […]
‘പെഡി’ ചിത്രത്തിലെ നടന്‍ രാം ചരണിന്റെ ഫസ്റ്റ് ലുക്ക്
നടന്‍ രാം ചരണിന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നിര്‍മ്മാതാക്കള്‍ പുറത്തിറക്കി. താരത്തിന്റെ 40-ാം ജന്മദിനം പ്രമാണിച്ചാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ഈ പാന്‍-ഇന്ത്യ ചിത്രത്തിന് ‘പെഡി’ എന്നാണ് പേരിട്ടിരിക്കുന്നത്. നടി ജാന്‍വി കപൂര്‍ രാം ചരണിനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നു. നടന്റെ ഫസ്റ്റ് ലുക്ക് ആരാധകര്‍ക്കിടയില്‍ വളരെയധികം കൗതുകം ഉണര്‍ത്തുന്നതാണ്. റാമിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയുള്ള പോസ്റ്റര്‍. രാം ചരണ്‍ തീര്‍ത്തും റോ ആയ […]
