Posted inപുസ്തകങ്ങൾ

ഏറുമാടത്തിലെ പ്രണയം

ബാല്യകൗമാരങ്ങളിലൂടെയുള്ള എഴുത്തിന്റെ ഗണിതമാണീ കഥകള്‍. ആത്മാവിന്റെയും പ്രണയത്തിന്റെയും സ്വപ്നങ്ങളിലൂടെയുള്ള സഞ്ചാരത്തില്‍ എഴുത്തുകാരന്‍ വരയ്ക്കാന്‍ ശ്രമിച്ച കഥകള്‍. ഉയര്‍ന്ന സ്ഥലത്തോട് അകാരണഭയമുള്ള കാമുകിയുമായി ഏറുമാടത്തില്‍ കേറിയ കാമുകന്റെ അവസ്ഥ പറയുന്ന ‘ഏറുമാടത്തിലെ പ്രണയം’, സ്‌കൂള്‍ അവധിക്ക് ആരും കാണാതെ തേന്‍വരിക്ക ആഞ്ഞിലിച്ചക്ക പറിക്കാന്‍ ഒറ്റയ്ക്ക് തെക്കേലെ വീട്ടിലെ ഏറ്റവും വലിയ ആഞ്ഞിലിയില്‍ കേറി പെട്ടുപോയ കേശുവിനെ, മരിച്ചുപോയ അമ്മൂമ്മയുടെ ആളഹാവ് വന്ന് അടുത്തുള്ള കുളത്തിലേക്ക് ചാടിച്ച ‘പടിഞ്ഞാറേതോട്’, ഒരു ബീച്ചിനടുത്തുള്ള ബിയര്‍ പാര്‍റില്‍ ജിജോ കൂട്ടുകാരൊത്ത് ചില്ലടിക്കുമ്പോള്‍ അടുത്ത […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

വേതനം വർദ്ധിപ്പിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ ആശാ വർക്കർമാർ നടത്തുന്ന സമരം 47 ആം ദിവസത്തിലേക്കും നിരാഹാര സമരം എട്ടാം ദിവസത്തിലേക്കും കടന്നു. സമരത്തോട് സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുമ്പോൾ യുഡിഎഫ് ഭരണത്തിലുള്ള ചില തദ്ദേശ സ്ഥാപനങ്ങൾ ആശമാർക്ക് അധിക വേതനം നൽകാൻ തനത് ഫണ്ടിൽ നിന്ന്‌ തുക മാറ്റി വച്ചിരിക്കുകയാണ്. എന്നാൽ സർക്കാർ അനുമതി നൽകിയാൽ മാത്രമാണ് പദ്ധതി നടപ്പാക്കാൻ ആകുക. ബജറ്റ് ചർച്ചയ്ക്ക് ശേഷം തദ്ദേശ സ്ഥാപനങ്ങൾ അനുമതി തേടി സർക്കാരിനെ […]

Posted inആരോഗ്യം

അല്‍ഷിമേഴ്സ് രോഗികള്‍ക്ക് അള്‍ട്രാസൗണ്ട് തെറാപ്പി

മരുന്നോ ശസ്ത്രക്രിയയോ ഇല്ലാതെ അല്‍ഷിമേഴ്‌സ് രോഗികളില്‍ ഓര്‍മശക്തി വീണ്ടെടുക്കാന്‍ ഫലപ്രദമായ ചികിത്സരീതി കണ്ടെത്തിയതായി ക്വീന്‍സ്ലാന്‍ഡ് ബ്രെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷകര്‍. നിലവില്‍ അല്‍ഷിമേഴ്‌സിന് ചികിത്സയില്ല. രോഗത്തിന്റെ പുരോഗതി തടയുന്നതിനും രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും ചികിത്സകളുണ്ടെങ്കിലും അല്‍ഷിമേഴ്‌സ് പൂര്‍ണമായും ഭേദമാക്കാന്‍ സാധിച്ചിരുന്നില്ല. അള്‍ട്രാസൗണ്ട് തെറാപ്പി അല്‍ഷിമേഴ്സ് രോഗികളില്‍ വൈജ്ഞാനിക പ്രവര്‍ത്തനം ഫലപ്രദമായി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ക്യുബിഐയിലെ ക്ലെം ജോണ്‍സ് സെന്റര്‍ ഫോര്‍ ഏജിങ് ഡിമെന്‍ഷ്യ റിസര്‍ച്ച് ഗവേഷകര്‍ കണ്ടെത്തി. മോളിക്യുലാര്‍ സൈക്യാട്രിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ കുറഞ്ഞ തീവ്രതയുള്ള […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആശാ വർക്കർമാർക്ക് അധിക വേതനം നൽകുമെന്ന് പ്രഖ്യാപിച്ച് ഇരുപതിലേറെ തദ്ദേശ സ്ഥാപനങ്ങൾ

വേതനം വർദ്ധിപ്പിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ ആശാ വർക്കർമാർ നടത്തുന്ന സമരം 47 ആം ദിവസത്തിലേക്കും നിരാഹാര സമരം എട്ടാം ദിവസത്തിലേക്കും കടന്നു. അതോടൊപ്പം ഇരുപതിലേറെ തദ്ദേശ സ്ഥാപനങ്ങൾ ആശാ വർക്കർമാർക്ക് അധിക വേതനം നൽകുമെന്ന് ഇതിനകം പ്രഖ്യാപിച്ചു. പാലക്കാട് നഗരസഭ, മണ്ണാർക്കാട് നഗരസഭ, എലപ്പുള്ളി പഞ്ചായത്ത്, കരിമ്പുഴ പഞ്ചായത്ത്, മലപ്പുറം വളവന്നൂർ പഞ്ചായത്ത്, മഞ്ചേരി നഗരസഭ, വളാഞ്ചേരി നഗരസഭ, കണ്ണൂർ കോർപറേഷൻ, കാസർകോട് ബദിയടുക്ക പഞ്ചായത്ത്, ചെങ്കള പഞ്ചായത്ത്, പത്തനംതിട്ട വെച്ചൂച്ചിറ പഞ്ചായത്ത്, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഖേദപ്രകടനം തന്‍റെ ഔദാര്യമെന്ന് ബി ഗോപാലകൃഷ്ണൻ

സിപിഎം നേതാവ് പി കെ ശ്രീമതിയോടുള്ള ഖേദപ്രകടനം തന്‍റെ ഔദാര്യമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. പി കെ ശ്രീമതിയുമായുള്ള ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ  ശ്രീമതി കരഞ്ഞപ്പോഴാണ് ഖേദപ്രകടനത്തിന് തയ്യാറായതെതെന്ന് ഗോപാലകൃഷ്ണൻ പറയുന്നു. സ്ത്രീയുടെ കണ്ണീരിന് രാഷ്ട്രീയത്തെക്കാൾ വില ഉള്ളത് കൊണ്ടായിരുന്നു ഖേദ പ്രകടനമെന്നും ഗോപാലകൃഷ്ണൻ പ്രതികരിച്ചു. ഫേസ്ബുക്കില്‍ കുറിപ്പിലുടെയായിരുന്നു ഗോപാലകൃഷ്ണന്‍റെ പ്രതികരണം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിൽ നടന്ന റാഗിങ്ങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം

കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിൽ നടന്ന റാഗിങ്ങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. അന്വേഷണം സംഘം ഇന്ന് ഏറ്റുമാനൂർ കോടതിയിൽ കുറ്റപത്രം നൽകും. പ്രതികൾ അറസ്റ്റിലായി നാൽപ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം നൽകുന്നത്. ജൂനിയർ വിദ്യാർത്ഥികളായ ആറ് പേരെ അഞ്ച് പ്രതികൾ ചേർന്ന് തുടർച്ചയായി ഉപദ്രവിച്ചു. നവംബർ മുതൽ നാല് മാസമാണ് ജൂനിയർ വിദ്യാർത്ഥിളെ പ്രതികൾ തുടർച്ചയായി ആക്രമിച്ചത്. ഇരകളായവർ വേദനകൊണ്ട് പുളഞ്ഞപ്പോൾ ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയും പ്രതികൾ ആഘോഷിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 28, വെള്ളി

◾https://dailynewslive.in/ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീടുകളൊരുങ്ങുന്നു. മാതൃകാ ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 7 സെന്റ് ഭൂമിയില്‍ ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകളാണ് ദുരന്തബാധിതര്‍ക്കായി നിര്‍മ്മിക്കുന്നത്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്ന കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് മുഖ്യമന്ത്രി പദ്ധതിക്ക് തറക്കല്ലിട്ടത്. ◾https://dailynewslive.in/ വയനാട് പുനരധിവാസം ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീട് നിര്‍മാണം കൊണ്ട് മാത്രം പുനരധിവാസം അവസാനിക്കില്ല. ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന വിധത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീടുകളൊരുങ്ങുന്നു. മാതൃകാ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 7 സെൻറ് ഭൂമിയിൽ ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ദുരന്തബാധിതർക്കായി നിർമ്മിക്കുന്നത്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്. ടൗൺഷിപ്പ് നിർമ്മിക്കുന്ന കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിലാണ് മുഖ്യമന്ത്രി  പദ്ധതിക്ക് തറക്കല്ലിട്ടത്.   വയനാട് പുനരധിവാസം ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീട് നിർമാണം കൊണ്ട് മാത്രം പുനരധിവാസം അവസാനിക്കില്ല. ചരിത്രത്തിൽ രേഖപ്പെടുത്തുന്ന വിധത്തിൽ പദ്ധതി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. […]

Posted inഓട്ടോമോട്ടീവ്

ഏപ്രില്‍ മാസത്തോടെ ഈ കാറുകളുടെ വില വര്‍ധിക്കും

ഏപ്രില്‍ മാസത്തോടെ, രാജ്യത്ത് ഒട്ടുമിക്ക പുതിയ കാറുകളുടെയും വില വര്‍ധിക്കും. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിക്ക് പുറമേ ഹ്യുണ്ടായ്, മഹീന്ദ്ര, കിയ, ബിഎംഡബ്ല്യു എന്നിവയാണ് ഏപ്രില്‍ മാസത്തോടെ പുതിയ കാറുകളുടെ വില വര്‍ധിപ്പിക്കുന്ന മറ്റു കമ്പനികള്‍. മാരുതി കാറുകള്‍ക്ക് നാലുശതമാനം വരെ വില ഉയരും. ഹ്യുണ്ടായ് മോട്ടോര്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, കിയ ഇന്ത്യ, ബിഎംഡബ്ല്യൂ എന്നി കമ്പനികള്‍ മൂന്ന് ശതമാനം വരെയാണ് വില വര്‍ധിപ്പിക്കുന്നത്. ടാറ്റ മോട്ടോഴ്സ് വില വര്‍ധിപ്പിക്കുന്ന തോത് വെളിപ്പെടുത്തിയിട്ടില്ല. നാലുമാസത്തിനിടെ ഇത് […]

Posted inബിസിനസ്സ്

ഹുറൂണ്‍ ലിസ്റ്റില്‍ ആദ്യ പത്തില്‍ നിന്ന് അംബാനി പുറത്ത്

ലോകത്തെ അതിസമ്പന്നരുടെ പട്ടികയായ ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റില്‍ ആദ്യ പത്തില്‍ നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പുറത്ത്. ടെസ്ല ഉടമ ഇലോണ്‍ മസ്‌ക് ഒന്നാം സ്ഥാനത്ത് തുടരുന്ന പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ളവരില്‍ മുമ്പന്‍ ഇപ്പോഴും അംബാനി തന്നെയാണ്. 420 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ സമ്പത്ത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുകേഷ് അംബാനിയുടെ സമ്പത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. 8.6 ലക്ഷം കോടി രൂപയാണ് അംബാനിയുടെ മൊത്ത ആസ്തി. രണ്ടാം സ്ഥാനത്തുള്ള […]