മ്യാൻമാറിലും തായ്‌ലൻഡിലുമുണ്ടായ ഭൂചലനത്തിൽ രാജ്യങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും മ്യാൻമാറിലേയും തായ്‌ലന്റിലെയും സർക്കാർ അധികൃതരുമായി ബന്ധപ്പെടാൻ വിദേശകാര്യമന്ത്രാലയത്തിന് നിർദ്ദേശം നൽകിയെന്നും മോദി പറഞ്ഞു. മ്യാന്‍മറിൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇത് വരെ 20 മരണങ്ങള്‍ റിപ്പോർട്ട് ചെയ്തതായാണ് പ്രാഥമിക റിപ്പോർട്ട്. ഇന്ന് ഉച്ചയ്ക്ക് 12.50നാണ് ഭൂചലനം രേഖപ്പെടുത്തിയത്. തൊട്ടു പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.
ചാലക്കുടിയിൽ പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ചു
ചാലക്കുടിയിൽ പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ചു. കണ്ണമ്പുഴ ക്ഷേത്ര പറമ്പിലാണ് കഴിഞ്ഞ ദിവസം കൂട് സ്ഥാപിച്ചത്. 24ന് പുലിയുടെ ദൃശ്യം കാമറയില്‍ പതിഞ്ഞ വീട്ടില്‍ നിന്നും നാനൂറോളം മീറ്റര്‍ അകലെയുള്ള ക്ഷേത്ര പറമ്പിലാണ് കൂട് സ്ഥാപിച്ചത്. പുലിയെ ആകര്‍ഷിക്കാനായി കൂട്ടില്‍ ആടിനെ കെട്ടിയിട്ടുണ്ട്. ക്ഷേത്ര പറമ്പില്‍ പലയിടത്തുമായി പുലിയുടെ കാല്‍പാടുകളും കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടി ഡിഎഫ്ഒ ആര്‍ വെങ്കിടേഷ് ഐഎഫ്എസിന്‍റെ നേതൃത്വത്തിലാണ് കൂടൊരുക്കിയത്. അടുത്ത ദിവസം പ്രദേശത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും.
അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് മാത്യു കുഴൽനാടൻ
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിൽ അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി. ഒരുപാട് അക്രമികളും അഴിമതിക്കാരും ബലാത്സംഗം ചെയ്തവരും തെളിവില്ലാത്തതിന്റെ പേരിൽ കോടതി നടപടികളിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട് എന്ന് കരുതി അവർ ചെയ്ത കുറ്റകൃത്യം ഇല്ലാതാകുന്നില്ല. ഉത്തരവിന്റെ പൂർണ്ണരൂപം കിട്ടിയതിനുശേഷം സഹപ്രവർത്തകരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും യുഡിഎഫിന് രാഷ്ട്രീയമായ തിരിച്ചടിയാണ് എന്ന് പറയാൻ ആവില്ലെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.
സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 28, വെള്ളി
◾https://dailynewslive.in/ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി . മാത്യു കുഴല്‍നാടനും കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവും നല്‍കിയ ഹര്‍ജികളാണ് തള്ളിയത്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്പനിയായി സി എം ആര്‍ എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. ◾https://dailynewslive.in/ മ്യാന്മറില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇത് വരെ 20 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പ്രാഥമിക റിപ്പോര്‍ട്ട്. […]
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടനും ഗിരീഷ് ബാബുവും നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി ഹർജി തള്ളി. ജസ്റ്റീസ് കെ ബാബുവിന്‍റേതാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായി സി എം ആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തളളിയിരുന്നു.
സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെയാണ് 20ന് രേഖപ്പെടുത്തിയ 66,480 രൂപ എന്ന റെക്കോഡ് ഭേദിച്ചത്. നിലവില്‍ 66,720 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് ആനുപാതികമായി 105 രൂപയാണ് കൂടിയത്. 8340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാര്‍ച്ച് 20ന് 66,480 രൂപയായി ഉയര്‍ന്നതിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്നതാണ് കണ്ടത്. പവന് ആയിരം കുറഞ്ഞ ശേഷം ബുധനാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ […]
ഇലക്ട്രോണിക്സ് കയറ്റുമതിയില്‍ തമിഴ്നാട് കുതിപ്പ്
ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ തമിഴ്നാടിന്റെ വന്‍കുതിപ്പ്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും ആഗോള കമ്പനികളെ ആകര്‍ഷിച്ചുമാണ് തമിഴ്നാട് ഈ രംഗത്ത് ആധിപത്യം ഉറപ്പിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിലെ (2024 ഏപ്രില്‍ മുതല്‍ 2025 ഫെബ്രുവരി വരെ) ആദ്യ 11 മാസങ്ങളില്‍ തമിഴ്നാട് 12.62 ബില്ല്യണ്‍ ഡോളറിന്റെ റെക്കോഡ് കയറ്റുമതിയാണ് കൈവരിച്ചത്. ഇന്ത്യയുടെ മൊത്തം ഇലക്ട്രോണിക്സ് കയറ്റുമതിയുടെ 37 ശതമാനം തമിഴ്നാടിന്റെ സംഭാവനയാണ്. രണ്ടാംസ്ഥാനത്ത് കര്‍ണാടകയാണ്. സമാന കാലയളവില്‍ 6.8 ബില്ല്യണ്‍ ഡോളര്‍ കയറ്റുമതിയാണ് കര്‍ണാടക നടത്തിയത്. ഉത്തര്‍പ്രദേശ് 13.8 […]
‘എമ്പുരാന്‍’ ഓപ്പണിങ് കളക്ഷന്‍ 22 കോടി
റിലീസിന് മുമ്പെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങില്‍ 50 കോടി എന്ന നേട്ടം ‘എമ്പുരാന്‍’ സിനിമ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ആദ്യ ദിനം എത്ര നേടി എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ഒരു മലയാള സിനിമയുടെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷന്‍ നേടിയതായി സംവിധായകന്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. ഓപ്പണിങ് ദിനത്തില്‍ 22 കോടി രൂപ ചിത്രം നേടിയതായാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. മലയാളം പതിപ്പ് 19.45 കോടി കളക്ട് ചെയ്തപ്പോള്‍ തെലുങ്ക് പതിപ്പ് 1.2 കോടിയും […]
റോഷന്‍ ആന്‍ഡ്രൂസ് ബോളിവുഡ് ചിത്രം ‘ദേവ’ ഒടിടിയില്‍
ഷാഹിദ് കപൂറിനെ നായകനാക്കി മലയാളി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘ദേവ’ ഒടിടിയിലേക്ക്. ജനുവരി 31 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. റോഷന്‍ ആന്‍ഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. മലയാളത്തില്‍ വിജയം നേടിയ തന്റെ തന്നെ ചിത്രം മുംബൈ പൊലീസ് ആണ് ദേവയെന്ന പേരില്‍ റോഷന്‍ ആന്‍ഡ്രൂസ് ഹിന്ദിയില്‍ സംവിധാനം ചെയ്തിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ബോബി സഞ്ജയ്‌ക്കൊപ്പം ഹുസൈന്‍ ദലാല്‍, അബ്ബാസ് ദലാല്‍, അര്‍ഷാദ് സയിദ്, […]
ഹൈലക്‌സ് ബ്ലാക് എഡിഷനുമായി നിപ്പോണ്‍ ടൊയോട്ട
ലൈഫ് സ്‌റ്റൈല്‍ പിക്ക് അപ്പ് ട്രെക്ക് ഹൈലക്‌സിന്റെ ബ്ലാക് എഡിഷന്‍ കേരളത്തില്‍ അവതരിപ്പിച്ച് നിപ്പോണ്‍ ടൊയോട്ട. ജനുവരിയില്‍ നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനത്തിന്റെ വില ആരംഭിക്കുന്നത് 37.90 ലക്ഷം രൂപയിലാണ്. പൂര്‍ണമായും കറുപ്പ് നിറത്തിലാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. മുന്‍ ഗ്രില്ല്, 18 ഇഞ്ച് അലോയ് വീല്‍, ഡോര്‍ ഹാന്‍ഡിലുകള്‍, ഒ ആര്‍ വി എം എന്നിവയ്ക്ക് കറുപ്പ് നിറമാണ് നല്‍കിയിരിക്കുന്നത്. ഇന്റീരിയറിലും കറുപ്പ് നിറം തന്നെയാണ് നല്‍കിയിരിക്കുന്നത്. ടൊയോട്ടയുടെ ഐ.എം.വി.2 പ്ലാറ്റ്ഫോമിലാണ് ഹൈലെക്സും ഒരുങ്ങിയിട്ടുള്ളത്. […]
