മ്യാൻമാറിലും തായ്ലൻഡിലുമുണ്ടായ ഭൂചലനത്തിൽ രാജ്യങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും മ്യാൻമാറിലേയും തായ്ലന്റിലെയും സർക്കാർ അധികൃതരുമായി ബന്ധപ്പെടാൻ വിദേശകാര്യമന്ത്രാലയത്തിന് നിർദ്ദേശം നൽകിയെന്നും മോദി പറഞ്ഞു. മ്യാന്മറിൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇത് വരെ 20 മരണങ്ങള് റിപ്പോർട്ട് ചെയ്തതായാണ് പ്രാഥമിക റിപ്പോർട്ട്. ഇന്ന് ഉച്ചയ്ക്ക് 12.50നാണ് ഭൂചലനം രേഖപ്പെടുത്തിയത്. തൊട്ടു പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.
മ്യാൻമാറിലും തായ്ലൻഡിലുമുണ്ടായ ഭൂചലനത്തിൽ രാജ്യങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
