ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ തമിഴ്നാടിന്റെ വന്‍കുതിപ്പ്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും ആഗോള കമ്പനികളെ ആകര്‍ഷിച്ചുമാണ് തമിഴ്നാട് ഈ രംഗത്ത് ആധിപത്യം ഉറപ്പിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിലെ (2024 ഏപ്രില്‍ മുതല്‍ 2025 ഫെബ്രുവരി വരെ) ആദ്യ 11 മാസങ്ങളില്‍ തമിഴ്നാട് 12.62 ബില്ല്യണ്‍ ഡോളറിന്റെ റെക്കോഡ് കയറ്റുമതിയാണ് കൈവരിച്ചത്. ഇന്ത്യയുടെ മൊത്തം ഇലക്ട്രോണിക്സ് കയറ്റുമതിയുടെ 37 ശതമാനം തമിഴ്നാടിന്റെ സംഭാവനയാണ്. രണ്ടാംസ്ഥാനത്ത് കര്‍ണാടകയാണ്. സമാന കാലയളവില്‍ 6.8 ബില്ല്യണ്‍ ഡോളര്‍ കയറ്റുമതിയാണ് കര്‍ണാടക നടത്തിയത്. ഉത്തര്‍പ്രദേശ് 13.8 ശതമാനം വിപണി വിഹിതവുമായി മൂന്നാം സ്ഥാനത്തുണ്ട്. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യു.പിയുടെ വിഹിതം താഴേക്ക് പോയിട്ടുണ്ട്. 2027-28 ഓടെ തമിഴ്നാട് 20 മുതല്‍ 22 ബില്ല്യണ്‍ ഡോളര്‍ വരെ വാര്‍ഷിക കയറ്റുമതി ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. കേന്ദ്രം രണ്ട് പുതിയ ഇലക്ട്രോണിക്സ് നിര്‍മ്മാണ ക്ലസ്റ്ററുകള്‍ തമിഴ്നാട്ടില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാഞ്ചിപുരത്തിലെ പിള്ളൈപ്പാക്കം, തിരുവള്ളൂരിലെ മനലൂര്‍ എന്നിവിടങ്ങളിലാണ് 1,112 കോടി രൂപ ചെലവില്‍ ക്ലസ്റ്ററുകള്‍ സ്ഥാപിക്കുക.
ഇലക്ട്രോണിക്സ് കയറ്റുമതിയില്‍ തമിഴ്നാട് കുതിപ്പ്
