പത്താം തലമുറ ഓള്‍ട്ടോ 2026ല്‍ പുറത്തിറക്കുമ്പോള്‍ പുതിയൊരു വെല്ലുവിളി കൂടി ഏറ്റെടുത്തിരിക്കുകയാണ് സുസുക്കി. ഓള്‍ട്ടോയുടെ ഭാരം 100 കിലോഗ്രാം കുറക്കുകയെന്നതാണ് വെല്ലുവിളി. വലിപ്പത്തിലും വിലയിലുമുള്ള കുറവുകൊണ്ട് നിരവധി സാധാരണക്കാരുടെ പ്രിയ വാഹനമായി മാറിയിട്ടുണ്ട് സുസുക്കി ഓള്‍ട്ടോ. നിലവിലെ ഓള്‍ട്ടോയുടെ വിവിധ മോഡലുകള്‍ക്ക് 680 കിലോഗ്രാം മുതല്‍ 760 കിലോഗ്രാം വരെയാണ് ഭാരം. നൂറു കിലോ ഭാരത്തില്‍ കുറവു വരുന്നതോടെ പുതിയ ആള്‍ട്ടോയുടെ ഭാരം 580-660 കിലോഗ്രാമായി മാറും. മുന്‍ തലമുറ ആള്‍ട്ടോകളില്‍ പലതിനും ഇപ്പോഴത്തേതിനെ അപേക്ഷിച്ച് ഭാരം […]
8 കസിന്‍സ്
അനാഥയായ റോസ് കാംബലിന്റെ ജീവിതത്തില്‍ വന്നു ഭവിക്കുന്ന അത്ഭുതകരമായ സംഭവങ്ങളാണ് ഈ നോവല്‍. തൂവാലകൊണ്ട് എപ്പോഴും കണ്ണീരൊപ്പുന്ന റോസിനെ ചിരിപ്പിക്കാനെത്തുന്ന പ്രിയപ്പെട്ടവര്‍. കുസൃതികളായ ആണ്‍കുട്ടികളും സ്‌നേഹമുള്ള ആന്റിമാരും അമ്മാവന്മാരും വന്നെത്തുന്ന ഒരു ബംഗ്ലാവിലെ അതിവിചിത്രമായ റോസിന്റെ ജീവിതകഥ. പ്രിയപ്പെട്ടവരുടെ കരുതല്‍കൊണ്ട് വിഷാദവതിയായ ഈ പെണ്‍കുട്ടിയിലെ ആത്മവിശ്വാസവും സഹജീവിസ്‌നേഹവും ഊഷ്മളതയും സന്തോഷവും വീണ്ടെടുക്കുന്ന അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന രചന. ‘8 കസിന്‍സ്’. ലൂയിസ മേ അല്‍കോട്ട്. വിവര്‍ത്തനം: അഫാഫ് നൗറിന്‍. ഗ്രീന്‍ ബുക്‌സ്. വില 304 രൂപ.
കൗമാരക്കാര്‍ക്കിടയില്‍ വിഷാദ രോഗം വര്‍ധിക്കുന്നു
ആഗോളതലത്തില്‍ വിഷാദ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്, പ്രത്യേകിച്ച് കൗമാരക്കാര്‍ക്കിടയില്‍. ഒരു പ്രധാന കാരണം രാത്രി വൈകിയുള്ള ഉറക്കമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. രാത്രി വൈകി ഉറങ്ങുന്നവരില്‍ വിഷാദം എങ്ങനെ ട്രിഗര്‍ ആകുന്നുയെന്നത് വ്യക്തമാക്കുകയാണ് യുകെയിലെ സറേ സര്‍വകലാശാല ഗവേകര്‍. ഓണ്‍ലൈനിലൂടെ നടത്തിയ സര്‍വെയില്‍ 546 കൗമാരക്കാരുടെ ക്രോണോടൈപ്പുകള്‍ (ആളുകളുടെ സ്വാഭാവിക ഉറക്ക-ഉണര്‍വ് ചക്രങ്ങള്‍ക്ക് ഉണ്ടാകാവുന്ന വ്യതിയാനങ്ങളെ വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്നത്) വിലയിരുത്തി. ഇതില്‍ 252 പേര്‍ക്കും രാത്രി വൈകി ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നവരായിരുന്നു. ക്രോണോടൈപ്പിന് ഒരു ജനിതക അടിസ്ഥാനമുണ്ട്. അതിനാല്‍ […]
ആഴക്കടൽ ഖനനത്തിനെതിരെ വീണ്ടും തിരുവനന്തപുരം ലത്തീൻ അതിരൂപത
ആഴക്കടൽ ഖനനത്തിനെതിരെ വീണ്ടും തിരുവനന്തപുരം ലത്തീൻ അതിരൂപത. ആഴക്കടൽ ഖനനം സുനാമി പോലെ തീരദേശ ജനതയെ ബാധിക്കുമെന്ന് ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ പറഞ്ഞു. കടലിനെ ഒരു വിൽപ്പനച്ചരക്കായി കാണുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ആഴക്കടൽ ഖനനത്തിൽ പുനരാലോചനയും വിശദമായ പഠനവും നടത്തണം. അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവെക്കണം. ആ ശ്രമങ്ങൾക്കൊപ്പം തിരുവനന്തപുരം ലത്തിന് അതിരൂപത നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊടിച്ചിപ്പട്ടിയുടെ വില പോലുമുണ്ടാവില്ലെന്ന പ്രയോഗം സ്ത്രീവിരുദ്ധമെന്നും താനിപ്പോൾ ഈ വാക്ക് ഉപയോഗിക്കാറില്ലെന്നും എംവി ഗോവിന്ദൻ
കൊടിച്ചിപ്പട്ടിയുടെ വില പോലുമുണ്ടാവില്ലെന്ന പ്രയോഗം സ്ത്രീവിരുദ്ധമെന്നും താനിപ്പോൾ ഈ വാക്ക് ഉപയോഗിക്കാറില്ലെന്നും എംവി ഗോവിന്ദൻ. പട്ടിയും മോശം, അത് പെണ്ണായാൽ അതിലും മോശം എന്നാണ് അർത്ഥമാക്കുന്നത്. ഇതെല്ലാം മാറ്റണമെന്ന് ഗോവിന്ദൻ പറഞ്ഞു. വെളുപ്പിനെ കറുപ്പിനേക്കാൾ മികച്ചതായി കാണുന്നത് ഫ്യൂഡൽ ജീർണതയുടെ ബാക്കിയാണെന്നും അദ്ദേഹം കണ്ണൂർ കുറുമാത്തൂരിൽ പറഞ്ഞു.
എൻഡിഎഫ്ഡിസി പദ്ധതിയിൽ വായ്പയെടുത്ത ഭിന്നശേഷിക്കാരിൽ തിരിച്ചടവിൽ കുടിശ്ശിക വരുത്തിയവർക്ക് സംസ്ഥാന സർക്കാർ പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു
എൻഡിഎഫ്ഡിസി പദ്ധതിയിൽ വായ്പയെടുത്ത ഭിന്നശേഷിക്കാരിൽ തിരിച്ചടവിൽ കുടിശ്ശിക വരുത്തിയവർക്ക് സംസ്ഥാന സർക്കാർ പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു . ഇതിനു പുറമേ പലിശത്തുകയിൽ അമ്പത് ശതമാനം ഇളവനുവദിച്ച് ഒറ്റത്തവണ തീർപ്പാക്കൽ നടപ്പാക്കാൻ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശവും അനുമതിയും നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.എൻഡിഎഫ്ഡിസി (നാഷണൽ ദിവ്യാംഗൻ ഫിനാൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ) പദ്ധതി പ്രകാരം വിവിധ സ്വയംതൊഴിൽ, വാഹന, ഭവന, വിദ്യാഭ്യാസ വായ്പയെടുത്ത ഗുണഭോക്താക്കളിൽ ഭൂരിഭാഗം പേരും തീവ്ര ഭിന്നശേഷിത്വമുള്ളവരോ ബിപിഎൽ വിഭാഗത്തിൽ പെടുന്നവരോ ആണ്. […]
കൊടുങ്ങല്ലൂർ ശംഖുബസ്സാറിൽ 2012 ൽ നടന്ന ഇരട്ട കൊലപാതക കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി തൃശ്ശൂർ ഫസ്റ്റ് അഡിഷണൽ ജില്ലാ കോടതി
കൊടുങ്ങല്ലൂർ ശംഖുബസ്സാറിൽ 2012 ൽ നടന്ന ഇരട്ട കൊലപാതക കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി തൃശ്ശൂർ ഫസ്റ്റ് അഡിഷണൽ ജില്ലാ കോടതി. പ്രതികളായ രശ്മിത്, ദേവൻ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസില്‍ നാളെ വിധി പറയും. ശങ്കുബസാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഉത്സവത്തിൽ ഉണ്ടായ വഴക്കിന്റെ വൈരാഗ്യത്താൽ ശംഖുബസ്സാറിൽ വച്ച് ചിറ്റാപ്പുറത്ത് മധു, കോലാന്തറ സുധി എന്നിവരെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
ആശവര്‍ക്കര്‍മാര്‍ക്ക് യുഡിഎഫും ബിജെപിയും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ച അധിക സഹായം തട്ടിപ്പെന്ന് മന്ത്രി എം.ബി രാജേഷ്
ആശവര്‍ക്കര്‍മാര്‍ക്ക് യുഡിഎഫും ബിജെപിയും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ച അധിക സഹായം തട്ടിപ്പെന്ന് മന്ത്രി എം.ബി രാജേഷ്. അപ്രായോഗികമായ തീരുമാനമെന്നും സര്‍ക്കാര്‍ അനുമതി നൽകുമോ ഇല്ലയോ എന്നത് പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു . അതേ സമയം സര്‍ക്കാര്‍ മാനദണ്ഡത്തിനും ചട്ടത്തിനും അനുസൃതമായാണ് തീരുമാനമെന്നാണ് സഹായം പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളുട നിലപാട്. പല തദ്ദേശ സ്ഥാപനങ്ങളിൽ പല വേതനമെന്നതടക്കം ചൂണ്ടിക്കാട്ടി അധികസഹായത്തിന് സര്‍ക്കാരിന് അനുമതി നിഷേധിക്കാം. അങ്ങനയെങ്കിൽ യുഡിഎഫും ബിജെപിയും അത് രാഷ്ട്രീയ ആയുധമാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനം […]
ഭൂകമ്പം…!!!
ഭൂമിയുടെ ഉപരിതലം അവിചാരിതമായി ചലിക്കുന്നതിന് ഭൂകമ്പം അഥവാ ഭൂമികുലുക്കം എന്നു പറയുന്നു….!!!! ഭൂകമ്പങ്ങൾ ദുരന്തകാരണമാകാറുണ്ട്. ഭൂകമ്പത്തെ കുറിച്ചുള്ള പഠനത്തിന് ഭൂകമ്പ വിജ്ഞാന ശാസ്ത്രം (seismology) എന്നു പറയുന്നു. 1903-ൽ ലോക ഭൂകമ്പ വിജ്ഞാന സമിതി രൂപീകൃതമായി. ഭൂകമ്പത്തെ കുറിച്ചുള്ള ആധികാരിക പഠനങ്ങൾക്ക് ഈ സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്. 1906 ഏപ്രിൽ 18-നു അമേരിക്കയിലെ സാൻഫ്രാസിസ്കോയിലുണ്ടായ ഭൂകമ്പവും, അതിനെ തുടർന്നുണ്ടായ സാൻ ആന്ദ്രിയാസ് ഭ്രംശവുമാണ് ഭൂകമ്പത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയത്. ഭൂകമ്പം സൃഷ്ടിക്കപ്പെടുന്ന ബിന്ദുവിന് […]
സമരം ചെയ്യുന്ന ആശാവർക്കർമാരോട് സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് സമരസമിതി
സർക്കാർ നടപടി അങ്ങേയറ്റം ഖേദകരമാണെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് ആശമാർ കടന്നുപോകുന്നതെന്നും സമരസമിതി പറഞ്ഞു. സർക്കാർ മാന്യമായ സെറ്റിൽമെന്റ് ഉണ്ടാക്കി സമരം തീർക്കാൻ നടപടിയെടുക്കണമെന്നും സമരത്തിന്റെ അമ്പതാം ദിവസമായ തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ ആശമാർ മുടി മുറിച്ച് പ്രതിഷേധിക്കുമെന്നും സമരസമിതി നേതാക്കൾ വ്യക്തമാക്കി. വേതനം വർദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന സമരം 47 ആം ദിവസത്തിലേക്ക് കടന്നു. മൂന്ന് ആശമാരുടെ നിരാഹാര സമരം 8 ആം ദിവസത്തിലേക്കും കടന്നു.
