കൊടുങ്ങല്ലൂർ ശംഖുബസ്സാറിൽ 2012 ൽ നടന്ന ഇരട്ട കൊലപാതക കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി തൃശ്ശൂർ ഫസ്റ്റ് അഡിഷണൽ ജില്ലാ കോടതി. പ്രതികളായ രശ്മിത്, ദേവൻ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസില്‍ നാളെ വിധി പറയും. ശങ്കുബസാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഉത്സവത്തിൽ ഉണ്ടായ വഴക്കിന്റെ വൈരാഗ്യത്താൽ ശംഖുബസ്സാറിൽ വച്ച് ചിറ്റാപ്പുറത്ത് മധു, കോലാന്തറ സുധി എന്നിവരെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊടുങ്ങല്ലൂർ ശംഖുബസ്സാറിൽ 2012 ൽ നടന്ന ഇരട്ട കൊലപാതക കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി തൃശ്ശൂർ ഫസ്റ്റ് അഡിഷണൽ ജില്ലാ കോടതി
