Posted inആരോഗ്യം

അസ്ഥികളുടെ ആരോഗ്യത്തിന് കാത്സ്യവും വിറ്റാമിന്‍ ഡിയും

നമ്മുടെ ജീവിതത്തിലുടനീളം അസ്ഥികളുടെ ആരോഗ്യം അത്യന്താപേക്ഷിതമാണ്. എന്നാല്‍ പ്രായത്തിനനുസരിച്ച്, അസ്ഥികളുടെ ശക്തി കുറയുന്നു, കൂടാതെ അസ്ഥികളെ ശക്തിപ്പെടുത്തുന്ന പോഷകങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് കൂടുതല്‍ അത്യാവശ്യമായി വരുന്നു. അസ്ഥികളുടെ ആരോഗ്യത്തിന് കാത്സ്യം പ്രധാനമാണെങ്കിലും, വിറ്റാമിന്‍ ഡിയുടെ പ്രാധാന്യത്തെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല. എല്ലുകളെ ശക്തമായി നിലനിര്‍ത്താന്‍ കാത്സ്യം മാത്രം പോരാ, വിറ്റാമിന്‍ ഡി ഇല്ലാതെ ശരീരത്തിന് കാത്സ്യത്തെ ആഗിരണം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. കാത്സ്യം ശക്തമായ അസ്ഥികളുടെ അടിത്തറയാണ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം പ്രധാനമാണ്. എല്ലുകളോട് ചേര്‍ന്നിരിക്കുന്ന […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 29, ശനി

◾https://dailynewslive.in/ ഈദ് ദിനം നിര്‍ബന്ധിത പ്രവൃത്തി ദിനമാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ച് കസ്റ്റംസ് കേരള ചീഫ് കമ്മീഷണര്‍. 29,30,31 പ്രവൃത്തി ദിനമായിരിക്കുമെന്നും, ആര്‍ക്കും അവധി നല്‍കരുതെന്നുമായിരുന്നു നിര്‍ദേശം. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഉത്തരവ് പിന്‍വലിച്ചത്. മറ്റ് റീജിയണുകളിലേതും പോലെ, കേരളത്തിലും ലീവ് എടുക്കാമെന്നാണ് പുതിയ നിര്‍ദേശം. ◾https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസില്‍ കുറ്റപത്രം ഇന്ന് നല്‍കും. പി പി ദിവ്യയാണ് കേസിലെ ഏക പ്രതി, ദിവ്യയുടെ പ്രസംഗമാണ് എഡിഎമ്മിന് ജീവനൊടുക്കാന്‍ പ്രേരണയായെന്ന് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

  ഈദ് ദിനം നിർബന്ധിത പ്രവൃത്തി ദിനമാക്കിയ വിവാദ ഉത്തരവ് പിൻവലിച്ച് കസ്റ്റംസ് കേരള ചീഫ് കമ്മീഷണർ. 29,30,31 പ്രവൃത്തി ദിനമായിരിക്കുമെന്നും, ആർക്കും അവധി നൽകരുതെന്നുമായിരുന്നു നിർദേശം. ഇതിനെതിരെ വിമർശനം ഉയർന്നതോടെയാണ് ഉത്തരവ് പിൻവലിച്ചത്. മറ്റ് റീജിയണുകളിലേതും പോലെ, കേരളത്തിലും ലീവ് എടുക്കാമെന്നാണ് പുതിയ നിർദേശം.   എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസിൽ കുറ്റപത്രം ഇന്ന് നൽകും. പി പി ദിവ്യയാണ് കേസിലെ ഏക പ്രതി, ദിവ്യയുടെ പ്രസംഗം എഡിഎം ജീവനൊടുക്കാൻ പ്രേരണയായെന്ന് […]

Posted inബിസിനസ്സ്

സ്വര്‍ണ വില റെക്കോഡ് ഭേദിച്ച് കുതിക്കുന്നു

സ്വര്‍ണ വില റെക്കോഡ് ഭേദിച്ച് തുടര്‍ച്ചയായ മുന്നേറ്റത്തിലാണ്. കേരളത്തില്‍ നാല് ദിവസം കൊണ്ട് പവന്‍ വില 1,400 രൂപയാണ് ഉയര്‍ന്നത്. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 8,360 രൂപയായി. പവന്‍വില 160 രൂപ ഉയര്‍ന്ന് 66,880 രൂപയുമായി. ഇന്നലെ കുറിച്ച പവന് 66,720 രൂപയെന്ന റെക്കോഡാണ് ഒറ്റരാത്രികൊണ്ട് മറികടന്നത്. ഈ സാമ്പത്തിക വര്‍ഷം ഇതോടെ കേരളത്തില്‍ 32 ശതമാനത്തിലധികം വിലവര്‍ധനയാണ് രേഖപ്പെടുത്തുന്നത്. കനം കുറഞ്ഞതും കല്ലുപതിപ്പിച്ചതുമായ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം വിലയും ഇന്ന് […]

Posted inടെക്നോളജി

ഇന്ത്യക്കാര്‍ സ്മാര്‍ട്ട് ഫോണില്‍ ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂര്‍

2024ല്‍ ഇന്ത്യക്കാരെല്ലാം കൂടി സ്മാര്‍ട്ട് ഫോണില്‍ ചെലവഴിച്ച സമയം ഏകദേശം 1.1 ലക്ഷം കോടി മണിക്കൂര്‍ വരുമെന്നാണ് കണ്ടെത്തല്‍. ഇന്റര്‍നെറ്റ് സര്‍വത്രികമായതും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നിരക്ക് കുറഞ്ഞു നില്‍ക്കുന്നതും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം വര്‍ധിപ്പിക്കുന്നു. ഇന്‍സ്റ്റാഗ്രാം മുതല്‍ നെറ്റ്ഫ്ളിക്സ് വരെയുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ കാഴ്ച്ചക്കാരുടെ എണ്ണവും ഇന്ത്യയില്‍ കൂടുതലാണ്. ശരാശരി അഞ്ചു മണിക്കൂര്‍ ഇന്ത്യക്കാര്‍ സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനില്‍ സമയം ചെലവഴിക്കുന്നുണ്ടെന്നാണ് ഇ.വൈ പുറത്തുവിട്ട വാര്‍ഷിക വിനോദ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കാര്‍ കൂടുതലും ഫോണില്‍ സമയം ചെലവഴിക്കുന്നതിലേറെയും […]

Posted inവിനോദം

48 മണിക്കൂറിനുള്ളില്‍ നൂറ് കോടി ക്ലബ്ബില്‍ കയറി ‘എമ്പുരാന്‍’

‘എമ്പുരാന്‍’ നൂറ് കോടി ക്ലബ്ബില്‍ കയറി. ലോകത്താകമാനം റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിലാണ് എമ്പുരാന്‍ ഈ നേട്ടം കൈവരിച്ചത്. സിനിമയിലെ ചരിത്രത്തിലെ പുതിയ നേട്ടമാണിതെന്ന് മോഹന്‍ലാലും, പൃഥ്വിരാജും മറ്റ് അണിയറ പ്രവര്‍ത്തകരും പറഞ്ഞു. അസാധാരണമായ ഈ വിജയത്തിന്റെ ഭാഗമായതിന് എല്ലാവര്‍ക്കും നന്ദിയെന്ന് പൃഥ്വിരാജ് എടുത്തു പറഞ്ഞു. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ […]

Posted inവിനോദം

‘മരണമാസ്സ്’ ചിത്രത്തിലെ പ്രൊമോ സോംഗ്

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ എന്ന ചിത്രത്തിലെ പ്രൊമോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഇലക്ട്രോണിക് കിളി സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് ആനന്ദ് ആണ്. വിഷു റിലീസ് ആയി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രമാണിത്. നവാഗതനായ ശിവപ്രസാദ് ആണ് സംവിധാനം. ചിത്രം നിര്‍മ്മിക്കുന്നത് ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ പ്രോജെക്ടസ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടൊവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്‌സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ്. […]

Posted inഓട്ടോമോട്ടീവ്

എംജി സൈബര്‍സ്റ്റര്‍ ഇലക്ട്രിക് കാര്‍ ബുക്കിംഗ് തുടങ്ങി

വരാനിരിക്കുന്ന എംജി സൈബര്‍സ്റ്റര്‍ ഇലക്ട്രിക് സ്പോര്‍ട്സ് കാറിന്റെ ബുക്കിംഗ് രാജ്യവ്യാപകമായി ആരംഭിച്ചു. 50,000 രൂപ ടോക്കണ്‍ തുകയ്ക്ക് ഈ വാഹനം ബുക്ക് ചെയ്യാം. താല്‍പ്പര്യമുള്ളവര്‍ക്ക് എംജി സെലക്ട് പ്രീമിയം ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്ക് വഴി ഓണ്‍ലൈനായും ഓഫ്ലൈനായും വാഹനം മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന സ്പോര്‍ട്സ് കാറായിരിക്കും ഇത്. ഏകദേശം 60 ലക്ഷം രൂപ മുതല്‍ 70 ലക്ഷം രൂപ വരെയായിരിക്കും എക്‌സ്-ഷോറൂം വില. എംജി സെലക്ട് വഴി എംജി എം9 ഇലക്ട്രിക് പ്രീമിയം എംപിവിക്കൊപ്പം […]

Posted inപുസ്തകങ്ങൾ

സുഖമായി കഴിയാന്‍

വാര്‍ദ്ധക്യം വൈകിപ്പിക്കുന്നതെങ്ങനെ? അതിനുള്ള വിദ്യയും ഇതിലുണ്ട്. ആയുസ്സ് കൂട്ടുന്നതെങ്ങനെ? വായിച്ചുനോക്കൂ. പക്ഷേ ഒരു കാര്യം. വായിക്കുന്നത് ജീവിതമാണ്. അതായത് അവനവനെപ്പറ്റി. ജീവനും ജീവിതവും അല്ലെ നമ്മള്‍ ഓരോരുത്തരും. ആകയാല്‍ ഒരു സെക്കന്റെങ്കില്‍ ഒരു സെക്കന്റ് ആയുസ്സ് നീട്ടാന്‍ കഴിയുമെങ്കില്‍ ആ കഴിവ് ഒരു മഹാനുഗ്രഹമല്ലെ – അതും നമ്മെപ്പറ്റിയുള്ള ചിന്തയും ശ്രദ്ധയും ഒന്നുകൊണ്ട് മാത്രം! ഓര്‍ത്തുനോക്കൂ – ‘ഏറ്റവും കൂടുതല്‍ എന്നെ ശ്രദ്ധിക്കേണ്ടതും ഞാന്‍ തന്നെയല്ലേ?’. ‘സുഖമായി കഴിയാന്‍’. കെ.കെ. വാസു. ഗ്രീന്‍ ബുക്‌സ്. വില 290 […]

Posted inആരോഗ്യം

ഒറ്റ രാത്രിയിലെ ഉറക്കമില്ലായ്മ പോലും നീര്‍ക്കെട്ട് വര്‍ധിപ്പിക്കും

ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത അവസ്ഥ പല വിധത്തിലുള്ള ശാരീരിക പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. ഒറ്റ രാത്രിയിലെ ഉറക്കമില്ലായ്മ പോലും ശരീരത്തിലെ നീര്‍ക്കെട്ട് വര്‍ധിപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ താളം തെറ്റിക്കുമെന്ന് കുവൈറ്റിലെ ഡാസ്മാന്‍ ഡയബറ്റീസ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. നീര്‍ക്കെട്ടിനെ പല മടങ്ങ് വര്‍ധിപ്പിക്കുന്ന പ്രതിരോധ കോശങ്ങളായ നോണ്‍ ക്ലാസിക്കല്‍ മോണോസൈറ്റുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കാന്‍ ഉറക്കമില്ലായ്മ കാരണമാകുമെന്ന് ജേണല്‍ ഓഫ് ഇമ്മ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. മെലിഞ്ഞ ആരോഗ്യവാന്മാരായ വ്യക്തികളില്‍ പോലും ഇത്തരത്തിലുള്ള നീര്‍ക്കെട്ട് ഉറക്കമില്ലായ്മയുടെ […]