അനാഥയായ റോസ് കാംബലിന്റെ ജീവിതത്തില്‍ വന്നു ഭവിക്കുന്ന അത്ഭുതകരമായ സംഭവങ്ങളാണ് ഈ നോവല്‍. തൂവാലകൊണ്ട് എപ്പോഴും കണ്ണീരൊപ്പുന്ന റോസിനെ ചിരിപ്പിക്കാനെത്തുന്ന പ്രിയപ്പെട്ടവര്‍. കുസൃതികളായ ആണ്‍കുട്ടികളും സ്നേഹമുള്ള ആന്റിമാരും അമ്മാവന്മാരും വന്നെത്തുന്ന ഒരു ബംഗ്ലാവിലെ അതിവിചിത്രമായ റോസിന്റെ ജീവിതകഥ. പ്രിയപ്പെട്ടവരുടെ കരുതല്‍കൊണ്ട് വിഷാദവതിയായ ഈ പെണ്‍കുട്ടിയിലെ ആത്മവിശ്വാസവും സഹജീവിസ്നേഹവും ഊഷ്മളതയും സന്തോഷവും വീണ്ടെടുക്കുന്ന അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന രചന. ‘8 കസിന്‍സ്’. ലൂയിസ മേ അല്‍കോട്ട്. വിവര്‍ത്തനം: അഫാഫ് നൗറിന്. ഗ്രീന്‍ ബുക്സ്. വില 304 രൂപ.
8 കസിന്‍സ്
