ഷാഹിദ് കപൂറിനെ നായകനാക്കി മലയാളി സംവിധായകന് റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘ദേവ’ ഒടിടിയിലേക്ക്. ജനുവരി 31 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. റോഷന് ആന്‍ഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. മലയാളത്തില്‍ വിജയം നേടിയ തന്റെ തന്നെ ചിത്രം മുംബൈ പൊലീസ് ആണ് ദേവയെന്ന പേരില്‍ റോഷന് ആന്‍ഡ്രൂസ് ഹിന്ദിയില്‍ സംവിധാനം ചെയ്തിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ബോബി സഞ്ജയ്ക്കൊപ്പം ഹുസൈന് ദലാല്‍, അബ്ബാസ് ദലാല്‍, അര്‍ഷാദ് സയിദ്, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ദേവ. ഒരു ഹൈ പ്രൊഫൈല്‍ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഷാഹിദ് കപൂറിന്റെ നായക കഥാപാത്രം. പൂജ ഹെഗ്ഡെയാണ് നായിക.
റോഷന് ആന്‍ഡ്രൂസ് ബോളിവുഡ് ചിത്രം ‘ദേവ’ ഒടിടിയില്‍
