Posted inവിനോദം

സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം ‘ദ ടെസ്റ്റ്’ ട്രെയിലര്‍

ഏതാണ്ട് ഒരു വര്‍ഷത്തിന് മുന്‍പ് പ്രഖ്യാപനം നടന്ന സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം ‘ദ ടെസ്റ്റ്’ ട്രെയിലര്‍ പുറത്തുവിട്ടു. നയന്‍താര, മാധവന്‍, സിദ്ധാര്‍ത്ഥ്, മീര ജാസ്മിന്‍ എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വൈ നോട്ട് പ്രൊഡക്ഷന്‍ മേധാവിയായ നിര്‍മ്മാതാവ് ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ ടെസ്റ്റ്. ചിത്രത്തിന്റെ രചനയും ശശികാന്തിന്റെതാണ്. ചക്രവര്‍ത്തി രാമചന്ദ്ര ചിത്രത്തിന്റെ സഹരചിതാവാണ്. ഗായിക ശക്തിശ്രീ ഗോപാല്‍ ആണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്. വിരാജ് സിന്‍ഹാണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍. ടിഎസ് സുരേഷാണ് എഡിറ്റര്‍. […]

Posted inവിനോദം

‘ഫൈനല്‍ ഡെസ്റ്റിനേഷന്‍: ബ്ലഡ്ലൈന്‍സ്’ ട്രെയിലര്‍

‘ഫൈനല്‍ ഡെസ്റ്റിനേഷന്‍: ബ്ലഡ്ലൈന്‍സി’ന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച ഫ്രാഞ്ചൈസിയെ അവസാന ഭാഗമാണ് ഏകദേശം ഒരു പതിറ്റാണ്ടിനുശേഷം മെയ് 16 ന് തിയേറ്ററുകളില്‍ എത്തുന്നത്. 2000-ല്‍ ആരംഭിച്ച് ഇതിനകം ആഗോള ചലച്ചിത്ര പ്രേമികള്‍ക്കിടയില്‍ കള്‍ട്ട് സ്ഥാനം നേടിയ ചലച്ചിത്ര പരമ്പരയിലെ ആറാമത്തെ ചിത്രമാണ് എത്തുന്നത്. അപ്രതീക്ഷിതമായി മരണം മുന്നിലെത്തുന്ന ഭീകരതയാണ് എന്നും ഫൈനല്‍ ഡെസ്റ്റിനേഷന്‍ ചിത്രങ്ങളുടെ ആകര്‍ഷണം. ട്രെയിലര്‍ അനുസരിച്ച് കോളേജ് വിദ്യാര്‍ത്ഥിനിയായ സ്റ്റെഫാനി ലൂയിസ് (കെയ്റ്റ്‌ലിന്‍) ദുഃസ്വപ്നങ്ങളാല്‍ വലയുന്നു, ലൂയിസ് കുടുംബത്തെ മുഴുവന്‍ […]

Posted inപുസ്തകങ്ങൾ

സത്യാനന്തര സത്യം

മനസ്സിന്റെ ആഴങ്ങളില്‍ തൊട്ടറിഞ്ഞവര്‍ വളരെ കുറവ്…എങ്കിലും ചിലര്‍ മനസ്സിന്റെ വിങ്ങലായ് എന്നും…പ്രണയത്തിന്റെ വിരഹത്തിന്റെ ഉറച്ച നിലപാടുകളുടെ സ്വയം വിമര്‍ശനത്തിന്റെ ചില കണ്ടെത്തലുള്ള കവിതകള്‍. ഓര്‍മയിലെവിടെയോ നിറഞ്ഞുനില്‍ക്കുന്ന തീവ്രമായ അനുഭവങ്ങളുടെ വിളക്കി ചേര്‍ക്കലുള്ള കവിതകള്‍. ‘സത്യാനന്തര സത്യം’. പ്രശാന്ത് എ.യു. പൗര്‍ണമി പബ്‌ളിക്കേഷന്‍സ്. വില 110 രൂപ.

Posted inആരോഗ്യം

ഉറക്കത്തിനും ഉണ്ട് ഒരു ‘ഗോര്‍ഡന്‍ അവര്‍’

മതിയായ ഉറക്കം ആരോഗ്യത്തിന് എത്രത്തോളം പ്രധാനമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ഉറക്കം എട്ട് മണിക്കൂര്‍ വരെ തികയ്ക്കുക എന്നതാണ് മിക്കയാളുകളുടെയും മുന്‍ഗണന. എന്നാല്‍ ഉറക്കത്തിന്റെ ദൈര്‍ഘ്യം പോലെ തന്നെ ഉറങ്ങാന്‍ കിടക്കുന്ന സമയത്തിനും പ്രധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതാണ് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം. കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം, ഡയറ്റ്, വ്യായാമം തുടങ്ങിയവ ഹൃദയാരോഗ്യത്തില്‍ വഹിക്കുന്ന പങ്കുപോലെ തന്നെ നിര്‍ണായകമാണ് ഉറക്കവും, ഉറങ്ങാന്‍ കിടക്കുന്ന സമയവും. ഹൃദ്രോഗ സാധ്യത പരമാവധി കുറയ്ക്കുന്നത് ഉറങ്ങാന്‍ ഒരു ‘ഗോര്‍ഡന്‍ അവര്‍’ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശുചിത്വമിഷൻ പഠനത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലെന്ന് മന്ത്രി എം.ബി.രാജേഷ്

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷനും കേരള പത്രപ്രവർത്തക യൂണിയനുമായി സഹകരിച്ചു നടത്തിയ മാധ്യമശിൽപശാല ഉദ്ഘാടനം ചെയ്യവെ കേരളത്തിലെ 82ശതമാനം പൊതുജലാശയങ്ങളിലും 78 ശതമാനം വീട്ടുകിണറുകളും മനുഷ്യവിസർജ്യത്തിൽനിന്നുള്ള കോളിഫോം ബാക്ടീരിയ അപകടകരമായ അളവിലാണെന്ന് മന്ത്രി എംബി.രാജേഷ്. ശുചിമുറി മാലിന്യം പുഴയിലും കായലിലും മറ്റു ജലസ്രോതസുകളിലും തള്ളുകയാണെന്നും കരിമീനൊക്കെ കഴിക്കുമ്പോൾ ഇത് ഓർമയിൽ വേണമെന്നും മന്ത്രി പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആർബിഐയുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തതിനാൽ ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

എച്ച്‌ഡി‌എഫ്‌സി ബാങ്കിനും പൊതുമേഖലാ ബാങ്കായ പഞ്ചാബ് & സിന്ധ് ബാങ്കിനും പിഴ ചുമത്തി റിസർവ് ബാങ്ക്. കെ‌വൈ‌സി ശേഖരിക്കുന്നതിൽ ആർബിഐയുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ കഴിയാത്തതിനാണ് പിഴ ചുമത്തിയത്. എച്ച്‌ഡി‌എഫ്‌സി ബാങ്കിന് 75 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയതെന്ന് ആർബിഐയുടെ പ്രസ്താവനയിൽ പറയുന്നു. അതേസമയം, സിആർഐഎൽസി നിയമങ്ങളുടെ ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് പഞ്ചാബ് & സിന്ധ് ബാങ്കിന് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്. 68.20 ലക്ഷം രൂപയാണ് പിഴ തുക. എല്ലാ വായ്പക്കാരുടെയും വായ്പകളുടെയും വിവരങ്ങൾ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തൃക്കാക്കര നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിക്കുന്ന ചടങ്ങ് മാറ്റിവച്ച് എറണാകുളം കളക്ടർ

തൃക്കാക്കര നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിക്കുന്ന ചടങ്ങ് മാറ്റിവച്ച് എറണാകുളം കളക്ടര്‍. തൃക്കാക്കര നഗരസഭാ കെട്ടിടത്തിന് പിന്നിലെ ജൈവ മാലിന്യങ്ങളും, പ്ലാസ്റ്റിക് ഉള്‍പ്പെട അജൈവ മാലിന്യങ്ങളും കെട്ടികിടക്കുകയാണ് ഇത് പൂര്‍ണമായും നീക്കാതെയായിരുന്നു നഗരസഭയെ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിക്കാനുള്ള ചടങ്ങ് ഇന്ന് രാവിലെ പത്ത് മണിക്ക് നിശ്ചയിച്ചത്. കളക്ടറായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകന്‍. വാര്‍ത്തയ്ക്ക് പിന്നാലെ കളക്ടര്‍ തന്നെ ഇടപെട്ട് ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു. മാലിന്യം പൂര്‍ണമായും നീക്കം ചെയ്യാന്‍ നഗരസഭയ്ക്ക് നിര്‍ദേശം നല്‍കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വയനാട് പുനരധിവാസം ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട് പുനരധിവാസം ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീട് നിർമാണം കൊണ്ട് മാത്രം പുനരധിവാസം അവസാനിക്കില്ലെന്നും ചരിത്രത്തിൽ രേഖപ്പെടുത്തുന്ന വിധത്തിൽ പദ്ധതി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തന്നെ കണ്ണീരിൽ മുക്കിയ ദുരന്തമാണ് ഉണ്ടായത്. കേന്ദ്ര സഹായമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. ഇതുവരെ ഒന്നും ലഭിച്ചില്ല. പഴയ അനുഭവം വെച്ച് ഇനി കിട്ടുമോയെന്നും അറിയില്ല. വായ്പ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. അതിനി സംസ്ഥാനം തിരിച്ചടക്കേണ്ടതുമാണ്. കേരളത്തിൻ്റെ ഒരുമയും ഐക്യവും ആണ് അസാധ്യമായ ഈ ദൗത്യത്തിൻ്റെ ശക്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാതൃകാ ടൗൺഷിപ്പ് ശിലാസ്ഥാപനം നിർവഹിച്ച് മുഖ്യമന്ത്രി

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള  മാതൃകാ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ടൗൺഷിപ്പ് നിർമ്മിക്കുന്ന കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിലാണ് മുഖ്യമന്ത്രി  പദ്ധതിക്ക് തറക്കല്ലിട്ടത്. ഉദ്ഘാടന ചടങ്ങിൽ കെ രാജൻ ഉൾപ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും വയനാട് എംപി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. കൂടാതെ ചടങ്ങിൽ ഗുണഭോക്താക്കളും പ്രത്യേക ക്ഷണിതാക്കളായിരുന്നു. 7 സെൻറ് ഭൂമിയിൽ ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ദുരന്തബാധിതർക്കായി നിർമ്മിക്കുന്നത്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്. നിര്‍മാണം ഒരു വര്‍ഷത്തിനുള്ളിൽ പൂര്‍ത്തിയാക്കുമെന്ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിലെ 5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 4 ആശുപത്രികള്‍ക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. പത്തനംതിട്ട ആനിക്കാട് കുടുംബാരോഗ്യ കേന്ദ്രം 93.02 ശതമാനം സ്‌കോറും, പത്തനംതിട്ട വടശ്ശേരിക്കര കുടുംബാരോഗ്യ കേന്ദ്രം 90.75 ശതമാനം സ്‌കോറും, തൃശൂര്‍ നാലുകെട്ട് കുടുംബാരോഗ്യ കേന്ദ്രം 97.24 ശതമാനം സ്‌കോറും, വയനാട് ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രം 87.84 ശതമാനം സ്‌കോറും നേടിയാണ് പുതുതായി […]