‘ഫൈനല്‍ ഡെസ്റ്റിനേഷന്‍: ബ്ലഡ്ലൈന്സി’ന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച ഫ്രാഞ്ചൈസിയെ അവസാന ഭാഗമാണ് ഏകദേശം ഒരു പതിറ്റാണ്ടിനുശേഷം മെയ് 16 ന് തിയേറ്ററുകളില്‍ എത്തുന്നത്. 2000-ല്‍ ആരംഭിച്ച് ഇതിനകം ആഗോള ചലച്ചിത്ര പ്രേമികള്‍ക്കിടയില്‍ കള്‍ട്ട് സ്ഥാനം നേടിയ ചലച്ചിത്ര പരമ്പരയിലെ ആറാമത്തെ ചിത്രമാണ് എത്തുന്നത്. അപ്രതീക്ഷിതമായി മരണം മുന്നിലെത്തുന്ന ഭീകരതയാണ് എന്നും ഫൈനല്‍ ഡെസ്റ്റിനേഷന്‍ ചിത്രങ്ങളുടെ ആകര്‍ഷണം. ട്രെയിലര്‍ അനുസരിച്ച് കോളേജ് വിദ്യാര്‍ത്ഥിനിയായ സ്റ്റെഫാനി ലൂയിസ് (കെയ്റ്റ്ലിന്) ദുഃസ്വപ്നങ്ങളാല്‍ വലയുന്നു, ലൂയിസ് കുടുംബത്തെ മുഴുവന്‍ മരണം വിഴുങ്ങും എന്നാണ് അവളെ ശല്യപ്പെടുത്തുന്ന സ്വപ്നം. അന്തരിച്ച നടന് ടോണി ടോഡ് വില്യം ബ്ലഡ്വര്ത്ത് എന്ന കഥാപാത്രത്തെ ഈ ചിത്രത്തില്‍ വീണ്ടും അവതരിപ്പിക്കുന്നു. ടിയോ ബ്രയോണസ്, റിച്ചാര്‍ഡ് ഹാര്‍മണ്‍, ഓവന് പാട്രിക് ജോയ്നര്‍, അന്ന ലോര്‍ എന്നിവരും ബ്രെക് ബാസിംഗറും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.
‘ഫൈനല്‍ ഡെസ്റ്റിനേഷന്‍: ബ്ലഡ്ലൈന്സ്’ ട്രെയിലര്‍
