തൃക്കാക്കര നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിക്കുന്ന ചടങ്ങ് മാറ്റിവച്ച് എറണാകുളം കളക്ടര്‍. തൃക്കാക്കര നഗരസഭാ കെട്ടിടത്തിന് പിന്നിലെ ജൈവ മാലിന്യങ്ങളും, പ്ലാസ്റ്റിക് ഉള്‍പ്പെട അജൈവ മാലിന്യങ്ങളും കെട്ടികിടക്കുകയാണ് ഇത് പൂര്‍ണമായും നീക്കാതെയായിരുന്നു നഗരസഭയെ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിക്കാനുള്ള ചടങ്ങ് ഇന്ന് രാവിലെ പത്ത് മണിക്ക് നിശ്ചയിച്ചത്. കളക്ടറായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകന്‍. വാര്‍ത്തയ്ക്ക് പിന്നാലെ കളക്ടര്‍ തന്നെ ഇടപെട്ട് ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു. മാലിന്യം പൂര്‍ണമായും നീക്കം ചെയ്യാന്‍ നഗരസഭയ്ക്ക് നിര്‍ദേശം നല്കി.
തൃക്കാക്കര നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിക്കുന്ന ചടങ്ങ് മാറ്റിവച്ച് എറണാകുളം കളക്ടർ
