പാലക്കാട് നഗരസഭയുടെ ബജറ്റ് പ്രസംഗത്തിൽ ആശ വർക്കർമാർക്ക് 12000 വർഷം തോറും നൽകുമെന്ന് പാലക്കാട് നഗരസഭയുടെ പ്രഖ്യാപനം. ഇതിലൂടെ മാസം നഗരസഭയിലെ ഓരോ ആശ വർക്കർക്കും ആയിരം രൂപ വീതം അധിക വരുമാനം ലഭിക്കും. അതോടൊപ്പം ഓണറേറിയം വര്‍ധന ആവശ്യപ്പെട്ട് ആശ വര്‍ക്കര്‍മാരുടെ സമരം, നാൽപത്തിയഞ്ചാം ദിവസവും തുടരുകയാണ്. ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നത് അസംബന്ധമാണെന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദനും, ആശ വര്‍ക്കാര്‍മാരുടെ സമരത്തെ പിന്തുണച്ച് ഒരു പോസ്റ്റിടാൻ പോലുമുള്ള ധൈര്യം ഡിവൈഎഫ്ഐയ്ക്ക് ഇല്ലെന്ന് നടൻ ജോയി മാത്യുവും പരിഹസിച്ചിരുന്നു.
ആശാ വർക്കർമാർക്ക് അധിക ധനസഹായം പ്രഖ്യാപിച്ച് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ
