വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വീര ധീര സൂര’നിലെ പുതിയ ഗാനം റിലീസ് ചെയ്തു. ജിവി പ്രകാശ് കുമാര്‍ സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് വേല്മുരുകന് ആണ്. വിവേക് ആണ് രചന നിര്‍വഹിച്ചത്. വിക്രമും ദുഷാര വിജയനും ചേര്‍ന്നുള്ള തകര്‍പ്പന്‍ നൃത്തവിരുന്നാകും ഗാനം സമ്മാനിക്കുക എന്ന് ഉറപ്പാണ്. ചിത്രം മാര്‍ച്ച് 27ന് തിയറ്ററുകളില്‍ എത്തും. വിക്രത്തിന്റെ വീര ധീര സൂരന്റെ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. വേറിട്ട മേയ്ക്കോവറിലാണ് വിക്രം വരാനിരിക്കുന്ന ചിത്രത്തില്‍ ഉണ്ടാകുക. സുരാജ് വെഞ്ഞാറമൂടും എസ് ജെ സൂര്യയും ചിത്രത്തില്‍ പ്രധാന വേഷങ്ങില്‍ എത്തുന്നുണ്ട്. വിക്രമിന്റെ വീര ധീര സൂര സിനിമയില്‍ ഛായാഗ്രാഹകന്‍ തേനി ഈശ്വര്‍ ആണ്. ജി വി പ്രകാശ് കുമാറിന്റെ സംഗീതത്തിനും വീര ധീര സൂരനില്‍ പ്രാധാന്യം ഉണ്ടാകും എന്ന് ഉറപ്പാണെന്നാണ് റിപ്പോര്‍ട്ട്.
വിക്രം നായകനായ ‘വീര ധീര സൂര’നിലെ ഗാനം
