അധികാരത്തിന്റെ ദന്തഗോപുരങ്ങളില്‍ വാഴ്ത്തുപാട്ടുകളുടെ നിറവില്‍ വിരാജിക്കുകയും മലിനാദ്ധ്യായങ്ങളെ ബ്രഹ്മപുരക്കൂമ്പാരത്തില്‍ ശാസിച്ചാഴ്ത്തുകയും ചെയ്യുന്ന ദേശത്തുടയോന്റെ നീളുന്ന ചരിത്രാഖ്യാനമാണ് ദേശത്തുടയോന്‍ എന്ന പുസ്തകനാമത്തിനാധാരമായ കവിത. ദേശത്തുടയോനൊപ്പം മറ്റ് 34 കവിതകള്‍കൂടി സമാഹാരത്തിലുണ്ട്. അഴല്, അസന്തുലിതം, ആനാനന്തര ആനത്തം, ഉടലിനുയിരിനെ പോറ്റാതെ വയ്യ, കൊന്നുതിന്നുവിന്‍ പേടിയെ, രാമക്കല്‍മേട്, പരഗതി, രാധയാവാതെ, ഹെഗെമണി തുടങ്ങിയ കവിതകള്‍. ‘ദേശത്തുടയോന്‍’. കെജിഎസ്. ഡിസി ബുക്സ്. വില 99 രൂപ.
ദേശത്തുടയോന്‍
