കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസിലെ ഒന്നാം പ്രതി ആകാശിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. ആകാശിന് ജയിലിൽ പരീക്ഷയെഴുതാമെന്നും കോടതി പറഞ്ഞു. കഞ്ചാവുമായി പിടിയിലായ ആകാശ് റിമാൻഡിലാണുള്ളത്. പോളിടെക്നികിലെ ഫൈനൽ ഇയർ വിദ്യാർത്ഥിയാണ് ആകാശ്. പരീക്ഷ നടക്കുന്ന സമയമാണ്, പരീക്ഷയെഴുതാൻ ജാമ്യം നൽകണമെന്നാണ് ആകാശ് കോടതിയോട് ആവശ്യപ്പെട്ടത്. ജില്ലാ കോടതി അപേക്ഷ തള്ളുകയും പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു.
കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസിലെ ഒന്നാം പ്രതി ആകാശിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി
