Posted inബിസിനസ്സ്

വായ്പാ നിരക്ക് കുറച്ച് എസ്ബിഐ

റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് 50 ബേസിക് പോയിന്റ് കുറച്ചു. പലിശ നിരക്ക് കുറച്ചതോടെ, എസ്ബിഐയുടെ റിപ്പോ ലിങ്ക്ഡ് വായ്പാ നിരക്ക് 50 ബേസിക് പോയിന്റ് കുറഞ്ഞ് 7.75 ശതമാനമായി. എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കും കുറച്ചിട്ടുണ്ട്. മൂന്ന് കോടി രൂപ വരെയുള്ള, വിവിധ കാലാവധികളിലുള്ള എല്ലാ സ്ഥിര നിക്ഷേപങ്ങളുടെയും പലിശനിരക്കില്‍ 25 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്. ജൂണ്‍ 15 […]

Posted inടെക്നോളജി

ട്രംപിന്റെ പേരില്‍ മൊബൈല്‍ ഫോണും!

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരില്‍ മൊബൈല്‍ ഫോണും റീചാര്‍ജ് പ്ലാനും അവതരിപ്പിച്ച് കുടുംബ സ്ഥാപനമായ ദ് ട്രംപ് ഓര്‍ഗനൈസേഷന്‍ കമ്പനി. 499 ഡോളര്‍ (43,000 രൂപ) വിലയുള്ള ‘ടി1’ സ്മാര്‍ട്‌ഫോണ്‍ ആണ് ‘ട്രംപ് മൊബൈല്‍’ ബ്രാന്‍ഡില്‍ വിപണിയില്‍ ഇറക്കുന്നത്. സെപ്റ്റംബറില്‍ വിപണയില്‍ വില്‍പനക്കെത്തുന്ന ഫോണിനായി 100 ഡോളര്‍ (8,600 രൂപ) മുന്‍കൂര്‍ നല്‍കി ഇപ്പോള്‍ ബുക്ക് ചെയ്യാം. പ്രതിമാസം 47.45 ഡോളറിന്റെ (4,000 രൂപ) റീചാര്‍ജ് പ്ലാന്‍ ആണ് ട്രംപ് കമ്പനി അവതരിപ്പിച്ചത്. അണ്‍ലിമിറ്റഡ് കോളും […]

Posted inവിനോദം

‘ദി പ്രൊട്ടക്ടര്‍’ സിനിമയില്‍ കെ.എസ് ചിത്ര പാടിയ ഗാനം

ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ‘ദി പ്രൊട്ടക്ടര്‍’ സിനിമയില്‍ മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര പാടിയ മനോഹരമായ ഗാനം പുറത്തിറങ്ങി. ‘പൊന്നാവണി പൂവല്ലേ…’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റോബിന്‍സ് അമ്പാട്ടിന്റെ വരികള്‍ക്ക് ജിനോഷ് ആന്റണി സംഗീതമൊരുക്കിയിരിക്കുന്ന ഗാനം അമ്പാട്ട് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസായിരിക്കുന്നത്. ജി. എം മനു സംവിധാനം ചെയ്ത അമ്പാട്ട് ഫിലിംസിന്റെ ബാനറില്‍ റോബിന്‍സ് മാത്യു നിര്‍മ്മിക്കുന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഷൈന്‍ ടോം ചാക്കോ, തലൈവാസല്‍ […]

Posted inവിനോദം

‘സിതാരെ സമീന്‍ പര്‍’ ജൂണ്‍ 20ന് തന്നെ

ഇന്ത്യന്‍ റിലീസ് പ്രതിസന്ധി മറികടന്ന് ആമിര്‍ ഖാന്റെ പുതിയ ബോളിവുഡ് ചിത്രം ‘സിതാരെ സമീന്‍ പര്‍’ ജൂണ്‍ 20ന് തന്നെ തീയറ്ററുകളിലെത്തും. കഴിഞ്ഞദിവസം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലം സെര്‍ട്ടിഫിക്കേഷന്‍ സിനിമയല്‍ നിന്നും രണ്ട് സീനുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നടനും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ അമീര്‍ അത് നിരസിച്ചതിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലാവുകയായിരുന്നു. വിഷയം പരിഹരിച്ചുവെന്നും തുടര്‍ന്ന് ചിത്രത്തിന് അന്തിമ അനുമതി ലഭിച്ചതായും വൃത്തങ്ങള്‍ അറിയിച്ചു. ചിത്രത്തിന്റെ ഇന്ത്യന്‍ റിലീസിനുമാത്രമാണ് പ്രതിസന്ധിയുണ്ടായിരുന്നത്.ബ്രിട്ടീഷ് ബോര്‍ഡ് […]

Posted inഓട്ടോമോട്ടീവ്

ലഡാക്കിലൂടെ ഹിമാലയന്‍ 750, ഹിമാലയന്‍ ഇലക്ട്രിക്ക്

റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കാന്‍ പോകുന്ന ഹിമാലയന്‍ 750, ഹിമാലയന്‍ ഇലക്ട്രിക്ക് എന്നിവയുടെ ടെസ്റ്റ് റണ്ണിന്റെ അവസാനഘട്ടത്തില്‍. ഈ രണ്ടു മോഡലുകളുമായി ഹിമാലയത്തിലൂടെ യാത്ര നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. റോയല്‍എല്‍ഫീല്‍ഡ് സിഇഒ ബി ഗോവിന്ദരാജന്‍ അടക്കമുള്ള സംഘമാണ് ഈ യാത്രക്കു പിന്നില്‍. ഓഫ് റോഡ് പ്രേമികളുടെ സ്വപ്ന പാതയായ ലഡാക്കിലെ കര്‍ദുങ് ലാ പാസിലൂടെയാണ് ഹിമാലയന്‍ 750യും ഹിമാലയന്‍ ഇലക്ട്രിക്കും ആയി യാത്ര പോയിരിക്കുന്നത്. ഹിമാലയത്തിലെ പരീക്ഷണ ഓട്ടം ഒരേസമയം തണുപ്പിനേയും ഉയര്‍ന്ന ഭൂപ്രകൃതി നല്‍കുന്ന വെല്ലുവിളികളേയും ഈ […]

Posted inപുസ്തകങ്ങൾ

തീന്‍ പറുദീസ

ഒരു മധ്യവര്‍ഗ മുസ്ലിം കൂട്ടുകുടുംബത്തിന്റെ കഥ… അസ്വസ്ഥതകള്‍ നിറഞ്ഞ ഒരു ബാല്യത്തിലൂടെയും തെറ്റിദ്ധാരണയില്‍ കെട്ടിപ്പടുത്ത ഒരു വിവാഹത്തിലൂടെയും അശാന്തിനിറഞ്ഞ ഒരു രാഷ്ട്രത്തിലൂടെയും സഞ്ചരിക്കുന്ന നായകന്‍. ബന്ധങ്ങള്‍ അപ്രതീക്ഷിതമാംവണ്ണം വഷളാവുന്ന ഒരു ലോകത്ത്, ഭക്ഷണം ആശ്വാസത്തിന്റെ ഉറവിടമല്ലപകരം, അത് അസ്തിത്വത്തിന്റെയും ജീര്‍ണ്ണതകളുടെയും ആഗ്രഹങ്ങളുടെയും ദൈനംദിനജീവിതത്തിലെ വെളിപ്പെടുത്താനാവാത്ത ക്രൂരതകളുടെയും വിചിത്രമായ പ്രതീകമായി മാറുന്നു. അടുക്കളകള്‍ യുദ്ധക്കളങ്ങളാകുന്നു. വിശപ്പ്, സമൂഹം നിര്‍മ്മിച്ച നിയന്ത്രിതമായ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നടപ്പിലാക്കുന്ന മനുഷ്യവികാരങ്ങളുടെ സൂചകമായിത്തീരുന്നു. ഈ നോവല്‍ നിങ്ങളെ അസ്വസ്ഥമാക്കുക മാത്രമല്ല, ജീവിതത്തിന്റെ ഉപരിതലത്തിനു കീഴിലടിഞ്ഞുകൂടിയിരിക്കുന്ന അപ്രിയസത്യങ്ങള്‍ […]

Posted inആരോഗ്യം

അമിതമായാല്‍ കാര്‍ബോഹൈഡ്രേറ്റും അപകടം!

ഊര്‍ജ്ജത്തിന് കാര്‍ബോഹൈഡ്രേറ്റുകള്‍ പ്രധാനമാണെങ്കിലും അമിതമായ അളവില്‍ ഇവ കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നന്നല്ല. ചോറ്, ബ്രെഡ് പോലുള്ള ലളിതമായ കാര്‍ബോഹൈഡ്രേറ്റുകള്‍ വേഗത്തില്‍ ദഹിക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും, തുടര്‍ന്ന് പെട്ടെന്ന് വിശക്കാനും ഇടയാക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ പെട്ടെന്ന് ഊര്‍ജം തോന്നുമെങ്കിലും, അവ പെട്ടെന്ന് അണയുകയും നിങ്ങള്‍ക്ക് കൂടുതല്‍ ക്ഷീണം തോന്നുകയും ചെയ്യും. നിങ്ങളുടെ രക്തത്തിലെ പഞ്ചസാര വളരെ വേഗത്തില്‍ കുതിച്ചുയരുകയും കുറയുകയും ചെയ്യുമ്പോള്‍, നിങ്ങളുടെ ഊര്‍ജ്ജം കുറയുന്നു. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ […]

Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇന്ത്യൻ വിദ്യാർത്ഥികളെ ടെഹ്റാന് പുറത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യൻ വിദ്യാർത്ഥികളെ ഇറാനിന്റെ തലസ്ഥാന ടെഹ്റാന് പുറത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം. സ്വന്തം നിലക്ക് മാറാൻ കഴിയുന്ന മറ്റ് പൗരന്മാർ എത്രയും വേഗം നഗരം വിടണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. ചിലർക്ക് അർമേനിയ വഴി അതിർത്തി കടക്കാനുള്ള സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഇന്ത്യക്കാരുമായി എംബസി നിരന്തര സമ്പർക്കത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആദ്യ ബാച്ച് ഇന്ത്യക്കാരുമായുള്ള വിമാനം നാളെ ദില്ലിയിലേക്ക് പുറപ്പെടും എന്നാണ് സൂചന.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി സന്ദേശം

തിരുവനന്തപുരം ഡൊമസ്റ്റിക് വിമാനത്താവളത്തിൽ ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശം. ഇന്ന് രാവിലെയാണ് സന്ദേശം എത്തിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. സന്ദേശം എവിടെ നിന്നാണ് എന്നതിനെ കുറിച്ച് അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞ ദിവസം അഹമ്മദാബാദ് വിമാനത്താവളത്തിലും ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതിനെ തുടർന്ന് ലുഫ്താൻസ വിമാനത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു എന്നാൽ  പരിശോധനയിൽ വ്യാജ സന്ദേശമാണെന്നും തെളിഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ടെഹ്റാനിൽ നിന്ന് എത്രയും വേ​ഗം ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് ഡോണൾഡ് ട്രംപ്

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് എത്രയും വേ​ഗം ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ ഒപ്പിടാൻ പറഞ്ഞ കരാറിൽ ഇറാൻ ഒപ്പിടേണ്ടതായിരുന്നുഎന്നാൽ അവർ അത് ചെയ്തില്ല ഇപ്പോഴത്തെ നടപടി മനുഷ്യജീവിതം പാഴാക്കലാണെന്നും ഇറാന് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ലെന്നും എല്ലാവരും ഉടൻ തന്നെ ടെഹ്‌റാനിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ആസ്ഥാനത്ത് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന വന്നത്.