ഇന്ത്യന്‍ റിലീസ് പ്രതിസന്ധി മറികടന്ന് ആമിര്‍ ഖാന്റെ പുതിയ ബോളിവുഡ് ചിത്രം ‘സിതാരെ സമീന്‍ പര്’ ജൂണ്‍ 20ന് തന്നെ തീയറ്ററുകളിലെത്തും. കഴിഞ്ഞദിവസം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലം സെര്‍ട്ടിഫിക്കേഷന്‍ സിനിമയല്‍ നിന്നും രണ്ട് സീനുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നടനും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ അമീര്‍ അത് നിരസിച്ചതിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലാവുകയായിരുന്നു. വിഷയം പരിഹരിച്ചുവെന്നും തുടര്‍ന്ന് ചിത്രത്തിന് അന്തിമ അനുമതി ലഭിച്ചതായും വൃത്തങ്ങള്‍ അറിയിച്ചു. ചിത്രത്തിന്റെ ഇന്ത്യന്‍ റിലീസിനുമാത്രമാണ് പ്രതിസന്ധിയുണ്ടായിരുന്നത്.ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലീം ക്ലാസിഫിക്കേഷന്‍ ചിത്രത്തിന് യുകെയില്‍ റിലീസ് ചെയ്യാനുള്ള അനുമതി നേരത്തെ നല്‍കിയിരുന്നു. സിനിമയ്ക്ക് 12എ റേറ്റിംങ്ങാണ് ന്ലകിയിരിക്കുന്നത്. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ കൂടെ ഈ ചിത്രം കാണാനുള്ള അനുമതിയാണ് ഈ റേറ്റിംഗ്. ആര്.എസ്.പ്രസന്നയുടെ സംവിധാനത്തിലുള്ള ആമിര്‍ ചിത്രത്തിലെ നായികയായി ജെനീലിയ ഡിസൂസയും അഭിനയിക്കുന്നു. അദ്ദേഹത്തിന്റെ കള്‍ട്ട് ക്ലാസിക് ചിത്രമായ താരേ സമീന്‍ പറിന്റെ ആത്മീയ തുടര്‍ച്ചയാണ് ഈ ചിത്രം, കൂടാതെ സ്പാനിഷ് ചിത്രമായ ചാമ്പ്യന്‍സിന്റെ റീമേക്കുമാണിത്.
‘സിതാരെ സമീന്‍ പര്’ ജൂണ്‍ 20ന് തന്നെ
