Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  സംസ്ഥാനത്ത് വരുന്ന 19 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയിൽ രണ്ടര വയസ്സുകാരി തോട്ടിൽ വീണു മരിച്ചു. തലക്കുളത്തൂർ കുളങ്ങര താഴതത് നിഖിൽ വൈഷ്ണവി ദമ്പതികളുടെ മകൾ നക്ഷത്രയാണ് മരച്ചത്. […]

Posted inബിസിനസ്സ്

ഇറാന്‍, ഇസ്രയേല്‍ ക്രെഡിറ്റ് റേറ്റിങ് കുറക്കുമെന്ന് എസ്&പി

ഇറാനുമായുള്ള സംഘര്‍ഷം നീണ്ടുനിന്നാല്‍ ഇസ്രായേലിന് സാമ്പത്തികരംഗത്തും തിരിച്ചടിയുണ്ടാവുമെന്ന് പ്രവചനങ്ങള്‍. സംഘര്‍ഷം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഇറാന്റെ ക്രെഡിറ്റ് റേറ്റിങ് കുറക്കുമെന്ന് എസ്&പി മുന്നറിയിപ്പ് നല്‍കി. ഇനിയും ക്രെഡിറ്റ് റേറ്റിങ് കുറക്കാനുള്ള നടപടികളുണ്ടാവുമെന്നാണ് സൂചന. രണ്ടാഴ്ച കൊണ്ട് ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നാണ് ഇസ്രായേല്‍ അവകാശവാദം. ഇതിന് സാധിച്ചില്ലെങ്കില്‍ ഇസ്രായേലിന്റെ ക്രെഡിറ്റ് റേറ്റിങ് ഇനിയും കുറക്കുമെന്ന് എസ്&പി മുന്നറിയിപ്പ് നല്‍കുന്നു. പ്രശ്‌നത്തിന് നയതന്ത്രപരിഹാരമുണ്ടാകാനുള്ള സാധ്യത വിരളമാണെന്നും എസ്&പി വ്യക്തമാക്കുന്നു. ഇതും ഇസ്രായേലിന്റെ ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം എസ്&പി ഇസ്രായേലിന്റെ […]

Posted inവിനോദം

‘കുബേര’ തിയറ്ററുകളില്‍ എത്തിക്കുന്നത് ദുല്‍ഖര്‍

ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കുബേര’ തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. ചിത്രം ജൂണ്‍ 20ന് പാന്‍ ഇന്ത്യന്‍ റിലീസായി തിയറ്ററുകളില്‍ എത്തും. ഇതോട് അനുബന്ധിച്ച് കുബേരയുടെ ബുക്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരികയാണ്. ചിത്രത്തിന്റെ കേരള ബുക്കിംഗ് 18ന് രാവിലെ പത്ത് മണി മുതല്‍ ആരംഭിക്കും. ദുല്‍ഖര്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള വെഫെറര്‍ ഫിലിംസാണ് കുബേര കേരളത്തില്‍ എത്തിക്കുക. ധനുഷിന് ഒപ്പം നാഗാര്‍ജുന, രശ്മിക മന്ദാന, ജിം സര്‍ബ് എന്നിവരും കുബേരയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സെന്‍ട്രല്‍ […]

Posted inവിനോദം

‘റോന്ത്’ ചിത്രത്തിന് ആദ്യ വാരാന്ത്യത്തില്‍ മികച്ച കളക്ഷന്‍

ബോക്‌സ് ഓഫിസ് വിജയവും നിരൂപക പ്രശംസയും നേടി ‘റോന്ത്’ കുതിക്കുന്നു. ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷാഹി കബീര്‍ ചിത്രമായ റോന്തിന് റീലീസ് ചെയ്ത ആദ്യ വാരാന്ത്യത്തില്‍ മികച്ച കളക്ഷന്‍. ആദ്യ മൂന്ന് ദിവസം കൊണ്ട് 5 കോടി രൂപയാണ് ചിത്രം ബോക്‌സോഫീസില്‍ നിന്നും കളക്ട് ചെയ്തത്. പ്രേക്ഷകരുടെ വലിയ പിന്തുണ ലഭിക്കുന്നതിനോടൊപ്പം റോന്തിനെ 2025-ലെ മികച്ച ഇന്ത്യന്‍ ചിത്രമായി മാധ്യമങ്ങളും നിരൂപകരും വിലയിരുത്തുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ചിത്രം മികച്ച കളക്ഷന്‍ […]

Posted inഓട്ടോമോട്ടീവ്

എം ജിയുടെ ഇസെഡ്എസ് ഇവിക്ക് വന്‍ വിലക്കുറവ്

എം ജി മോട്ടോര്‍സ് 4.44 ലക്ഷം രൂപ വരെ വില കുറച്ചാണ് ഇസെഡ്എസ് ഇവി ഇപ്പോള്‍ വില്‍ക്കുന്നത്. ആറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും വില കിഴിവില്‍ ഉപഭോക്താക്കളിലേക്ക് വാഹനമെത്തിക്കുന്നത്. എം ജി യുടെ ഇന്ത്യയിലെ ആദ്യത്തെ വാഹനവും രണ്ടാമത്തെ പാസഞ്ചര്‍ വാഹനവുമാണിത്. ഉയര്‍ന്ന വേരിയന്റായ എസ്സെന്‍സിനാണ് ഏറ്റവുമധികം വിലക്കുറവ്. 4.44 ലക്ഷം രൂപ കുറവില്‍ 20.49 ലക്ഷം രൂപയ്ക്ക് ഈ ടോപ് എന്‍ഡ് ഇപ്പോള്‍ സ്വന്തമാക്കാം. നേരത്തെ ഈ വേരിയന്റിന് 24,93,800 രൂപയായിരുന്നു വില. ഇതിനു […]

Posted inപുസ്തകങ്ങൾ

സ്‌കന്ദന്‍

ദൃശ്യവും അദൃശ്യവുമായ ഭാവങ്ങളുടെ അനുഭൂതികളാണ് ഇക്കഥകളെ വിരിച്ചുവിതാനിച്ചത്. രചനാവേളയില്‍ ജീവിതമാണ്, എല്ലായ്പോഴും മനസ്സിന് മുന്നില്‍ വന്നുനിന്നത്. ജീവിതാശയത്തെ സത്യത്തിലേക്ക് ഭാഷ വഴി സദാ തൊടുത്തുവിട്ടു. മരണം, അര്‍ത്ഥം, വിരഹം, വിഫലം, വസന്തം എന്നിങ്ങനെ ഒട്ടേറെ വൈവിദ്ധ്യ മനുഷ്യഭാവ വിഭവങ്ങള്‍ ഒന്നൊന്നായി ജീവിതം എടുത്തുതന്നു. അതാണ് ചെറുകഥകളായത്. അകത്തെ ലോകത്തെ സാക്ഷാത്കരിക്കുന്നതിന്റെ ഉത്തോലകമെന്ന മട്ടിലാണ് ഓരോ കഥാപാത്രങ്ങളും ഇറങ്ങിവന്നത്. ഇരുമുഖനായ സ്‌കന്ദനും പെരുമാളും മായാമൃഗത്തെ പോറ്റുന്ന മാമിയും കുമാരമാമയുമെല്ലാം അങ്ങനെ ഇറങ്ങിവന്നവരാണ്. ‘സ്‌കന്ദന്‍’. വി.വി.കെ രമേഷ്. ഡിസി ബുക്‌സ്. […]

Posted inആരോഗ്യം

ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവ് ശരീരഭാരം വര്‍ധിപ്പിക്കും

വിട്ടുമാറാത്ത സമ്മര്‍ദം ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്ന സ്ട്രെസ് ഹോര്‍മോണിന്റെ അളവു വര്‍ധിപ്പിക്കാം. മെറ്റബോളിസം, ഇമ്മ്യൂണിറ്റി പ്രതികരണങ്ങള്‍, സമ്മര്‍ദം എന്നിവയെ ക്രമീകരിക്കുന്നതില്‍ കോര്‍ട്ടിസോള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ അഡ്രീനല്‍ ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന കോര്‍ട്ടിസോള്‍ സ്ഥിരമായി വര്‍ധിക്കുന്നത് ആരോഗ്യ സങ്കീര്‍ണതകളിലേക്ക് നയിക്കും. ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവു ശരീരഭാരം വര്‍ധിപ്പിക്കും. ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവു മധുരമുള്ളതും കൊഴുപ്പടങ്ങിയതുമായ ഭക്ഷണങ്ങളോട് ആസക്തി ഉണ്ടാക്കും. വിട്ടുമാറാത്ത ക്ഷീണവും അമിതമായ ഉറക്കവും ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഉയരുന്നതിന്റെ ലക്ഷണമാകാം. ദീര്‍ഘകാലം കോര്‍ട്ടിസോള്‍ ഉയരുന്നത്, നാഡീവ്യൂഹത്തെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആവേശത്തോടെ നിലമ്പൂ‌രിൽ കൊട്ടിക്കലാശം കൊടിയിറങ്ങി

ആവേശത്തോടെ നിലമ്പൂ‌രിൽ കൊട്ടിക്കലാശം കൊടിയിറങ്ങി. മൂന്നാഴ്ച നീണ്ട പ്രചാരണത്തിനാണ് നിലമ്പൂർ അങ്ങാടിയിൽ സമാപനമായത്. റോഡ് ഷോയോടെയാണ് മൂന്ന് സ്ഥാനാർത്ഥികളും നഗരത്തിലേക്ക് എത്തിയത്. പി വി അൻവർ കലാശക്കൊട്ട് ഒഴിവാക്കി പരസ്യപ്രചാരണത്തിന്റെ അവസാനമണിക്കൂറിൽ വോട്ടർമാരെ നേരിട്ടു കണ്ടു. വൈകിട്ട് മൂന്ന് മണിയോടെ പ്രവർത്തകർ താളവും മേളവുമായി പ്രചാരണം കൊഴുപ്പിക്കാനെത്തി. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് പിന്തുണയുമായി ഡിസിസി പ്രസിഡന്റ് വി എസ് ജോയി, ഷാഫി പറമ്പിൽ എം. പി, യുഡിഎഫ് എംഎൽഎമാർ എന്നിവർ അണിചേർന്നു.

Posted inലേറ്റസ്റ്റ്

കാസര്‍കോട്  ദേശീയപാത 66 തകര്‍ന്ന സംഭവത്തിൽ നിര്‍മാണം ഏറ്റെടുത്ത കരാര്‍ കമ്പനിക്കെതിരെ കടുത്ത നടപടിയുമായി ദേശീയ പാത അതോറിറ്റി

കാസര്‍കോട്  ദേശീയപാത 66 തകര്‍ന്ന സംഭവത്തിൽ നിര്‍മാണം ഏറ്റെടുത്ത കരാര്‍ കമ്പനിക്കെതിരെ കടുത്ത നടപടിയുമായി ദേശീയ പാത അതോറിറ്റി. നിര്‍മാണ കമ്പനിയായ മേഘ എഞ്ചിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിനെ ടെണ്ടറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി. വിലക്കിന് പുറമെ ഒമ്പതു കോടി പിഴയും അടക്കണം. ഭാവിയിലുള്ള നിര്‍മാണ ടെണ്ടറുകളിൽ പങ്കെടുക്കുന്നതിൽ നിന്നാണ് കമ്പനിയെ വിലക്കിയത്. ദേശീയപാത 66ൽ ചെങ്കള മുതൽ നീലേശ്വരം വരെയുള്ള സെക്ഷനിൽ ഉള്‍പ്പെടുന്ന ചെര്‍ക്കളയിൽ റോഡിന്‍റെ സുരക്ഷാ ഭിത്തി തകര്‍ന്നതടക്കമുള്ള സംഭവത്തിലാണ് നടപടി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ദില്ലിയിൽ നിന്ന് പാരീസിലേക്ക് പറക്കേണ്ട വിമാന സർവീസ് എയർ ഇന്ത്യ അവസാന നിമിഷണം റദ്ദാക്കി

ദില്ലിയിൽ നിന്ന് പാരീസിലേക്ക് പറക്കേണ്ട വിമാന സർവീസ് എയർ ഇന്ത്യ അവസാന നിമിഷണം റദ്ദാക്കി. ദില്ലി – പാരീസ് എഐ 143 വിമാനമാണ് റദ്ദാക്കിയത്. ദില്ലിയിൽ നിന്ന് പുറപ്പെടുന്നതിനു മുൻപുള്ള പരിശോധനയിൽ വിമാനത്തിൽ തകരാർ കണ്ടെത്തിയതാണ് വിമാന സർവീസ് റദ്ദാക്കാൻ കാരണമെന്നാണ് വിശദീകരണം.