ആര്‍എസ്എസ് സഹകരണം സംബന്ധിച്ച എംവിഗോവിന്ദന്‍റെ പ്രസ്താവനയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.സിപിഎമ്മിന് നിലമ്പുർ ഫലത്തിൽ വെപ്രാളം ആണ്. പ്രണയാർദ്രമായ ഓർമപ്പെടുത്തൽ ആണ് എംവിഗോവിന്ദന്‍ നടത്തിയത് ജനത പാർട്ടിയുമായി മാത്രമല്ല ബിജെപിയുമായും സിപിഎം കൂട്ട് കൂടിയിരുന്നു ഇടത് കയ്യിൽ പിഡിപി ,വലത് ഭാഗത് പേരൂർക്കടയിലെ സ്വാമിഅങ്ങിനെ ആണ്സിപിഎം. എത്ര കാപട്യം ആണ് സിപിഎമ്മിനെന്നും അദ്ദേഹം പരിഹസിച്ചു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് അവസാനമായി ആർഎസ്എസിന്‍റെ വാതിലിൽ ഒരു കോളിംഗ് ബെൽ അടിച്ചു നോക്കുകയാണ് എംവി ഗോവിന്ദനെന്ന് ഷാഫി പറമ്പിൽ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് അവസാനമായി ആർഎസ്എസിന്‍റെ വാതിലിൽ ഒരു കോളിംഗ് ബെൽ അടിച്ചു നോക്കുകയാണ് എംവി ഗോവിന്ദനെന്ന് ഷാഫി പറമ്പിൽ. അതുകൊണ്ടൊന്നും യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ സിപിഎമ്മിന് ആകില്ല. പ്രസ്താവന വിവാദമാകില്ലേ എന്ന് അഭിമുഖകാരൻ ചോദിക്കുമ്പോഴും അതിൽ ഉറച്ചു നിൽക്കുകയാണ് എം വി ഗോവിന്ദൻ ചെയ്തത് .പണ്ട് അന്തർധാര എന്ന് പറഞ്ഞതിനെ ഇപ്പോൾ പരസ്യമാക്കി എന്നും ഷാഫി പറമ്പിൽ പരിഹസിച്ചു ആത്മാർത്ഥതയുള്ള സഖാക്കൾ ഇതിനെതിരെ വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു
സിപിഎം അനിവാര്യഘട്ടത്തിൽ ആർഎസ്എസുമായി ചേർന്നിട്ടുണ്ട് എന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
സിപിഎം അനിവാര്യഘട്ടത്തിൽ ആർഎസ്എസുമായി ചേർന്നിട്ടുണ്ട് എന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പറഞ്ഞത് അമ്പതുവർഷം മുമ്പുള്ള കാര്യമാണെന്നും രാഷ്ട്രീയ മാറ്റത്തേക്കുറിച്ച് പറഞ്ഞപ്പോൾ ചൂണ്ടിക്കാണിച്ച ഉദാഹരണമാണതെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസുമായി അന്നും ഇന്നും എന്നും ബന്ധമുണ്ടാകില്ലെന്നും ചരിത്രത്തെ ചരിത്രത്തിന്റെ ഭാഗമായിത്തന്നെ പഠിക്കണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്, പവന് 74,000!
രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 9,250 രൂപയിലെത്തി. പവന് 400 രൂപ വര്‍ധിച്ച് 74,000 രൂപയിലുമെത്തി. ഈമാസം 14ന് രേഖപ്പെടുത്തിയ പവന് 74,560 രൂപയാണ് ഇതുവരെയുള്ള ഏറ്റവും കൂടിയ നിരക്ക്. എന്നാല്‍ ഈ വിലയില്‍ ലാഭമെടുപ്പ് തകൃതിയായതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പവന് 960 രൂപയോളം കുറഞ്ഞിരുന്നു. ഇന്ന് യു.എസ് ഫെഡ് നിരക്കുകള്‍ പുറത്തുവരുന്നതിന് മുന്നോടിയായാണ് ലാഭമെടുക്കല്‍ വര്‍ധിച്ചത്. പശ്ചിമേഷ്യയില്‍ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം […]
വാട്സ്ആപ്പിലും പരസ്യങ്ങള്‍ കാണിക്കുമെന്ന് മെറ്റ
വാട്സ്ആപ്പിലും പരസ്യങ്ങള്‍ കാണിച്ചു തുടങ്ങുമെന്ന് മെറ്റ. ആപ്പിന്റെ പുതിയ അപ്ഡേറ്റില്‍ സ്റ്റാറ്റസ് സെക്ഷനില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സമീപകാലത്തായി വാടസ്ആപ്പില്‍ വരുന്ന പ്രധാനപ്പെട്ട അപ്ഡേറ്റാണിത്. പരസ്യത്തിലൂടെ വരുമാനം നേടുക എന്ന നിലയിലേക്ക് വാട്സ്ആപ്പ് മാറുന്നതായാണ് ഈ നീക്കത്തെ വിലയിരുത്തപ്പെടുന്നത്. സൗജന്യമാണെങ്കിലും വാടസ്ആപ്പില്‍ ഇതുവരെ പരസ്യങ്ങള്‍ കാണിച്ചിരുന്നില്ല. മെസ്സേജിങ് സേവനം ഉപയോഗിക്കുന്ന കോടിക്കണക്കിന് ആളുകളെ ഉപയോഗിച്ച് പുതിയ വരുമാന സ്രോതസ്സ് കണ്ടെത്താനാണ് മെറ്റാ പ്ലാറ്റ്‌ഫോമിന്റെ പുതിയ നീക്കം. ‘വാട്സ്ആപ്പിലെ വ്യക്തിഗത സന്ദേശമയയ്ക്കല്‍ പ്രകിയയില്‍ മാറ്റങ്ങളൊന്നും വരുന്നില്ല. […]
‘ആഭ്യന്തര കുറ്റവാളി’ സക്‌സസ് പ്രൊമോ സോങ്
മൂന്നാം വാരത്തിലും തിയേറ്ററില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ആസിഫ് അലിയുടെ സൈലന്റ് ഹിറ്റ് ചിത്രം ‘ആഭ്യന്തര കുറ്റവാളി’. ഈ അവസരത്തില്‍ സിനിമയുടെ സക്‌സസ് പ്രൊമോ സോങ് റിലീസ് ചെയ്തു. ക്രിസ്റ്റി ജോബിയാണ് ഗാനത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനു മഞ്ജിത്, മലയാളി മങ്കീസ് എന്നിവരാണ് രചന. സഹദേവന്‍ എന്ന കേന്ദ്ര കഥാപാത്രത്തില്‍ ആസിഫ് അലിയുടെ മിന്നും പ്രകടനത്തിനൊപ്പം സിദ്ധാര്‍ഥ് ഭരതന്‍, ഹരിശ്രീ അശോകന്‍, ജഗദീഷ് , അസീസ് നെടുമങ്ങാട്, ആനന്ദ് മന്മദന്‍ തുടങ്ങി ചിത്രത്തിലെ പ്രധാന റോളുകളിലെത്തിയ താരങ്ങളെല്ലാം […]
ചിരഞ്ജീവിയുടെ നായികയാകുന്ന നയന്‍സിന്റെ പ്രതിഫലം?
ഹിറ്റ്‌മേക്കര്‍ അനില്‍ രവിപുഡിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ചിരഞ്ജീവിയാണ് നായകനാകുന്നത്. ചിരഞ്ജീവിയുടെ നായികയായി വീണ്ടും നയന്‍താരയെത്തുന്നത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. വെറും ആറ് കോടി മാത്രമാണ് താരം പ്രതിഫലമായി ആവശ്യപ്പെട്ടത് എന്ന് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. മസ്സൂരിയിലെ ലൊക്കേഷനില്‍ നായിക നയന്‍താര ജോയിന്‍ ചെയ്തു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നയന്‍താര നായികയായി അവസാനമെത്തിയ ചിത്രം ഒടിടിയിലൂടെ ഡയറക്ട് റിലീസായിരുന്നു. ടെസ്റ്റ് എന്ന സിനിമയാണ് നയന്‍താരയുടേതായെത്തിയത്. നയന്‍താരയുടേതായി രക്കായി സിനിമയും ചിത്രീകരിക്കുന്നുണ്ട്. സെന്തില്‍ നള്ളസാമി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ബജറ്റും […]
ഒരു ലക്ഷം യൂണിറ്റ് കടന്ന് ജിമ്നിയുടെ വില്‍പന
2023 ജൂണിലാണ് ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി മാരുതി സുസുക്കി ജിമ്നി അവതരിപ്പിക്കുന്നത്. ഓഫ് റോഡ് മികവുള്ള 5 ഡോര്‍ എസ്യുവിയായ ജിമ്നിയുടെ വില്‍പന ഒരു ലക്ഷം യൂണിറ്റുകള്‍ എന്ന കടമ്പ കടന്നിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 1,02,024 ജിമ്നികള്‍ വിറ്റുവെന്നാണ് കണക്ക്. 2025 ഏപ്രില്‍ വരെയുള്ള കണക്കെടുത്താല്‍ ഇന്ത്യന്‍ വിപണിയില്‍ 26,180 യൂണിറ്റുകള്‍ വിറ്റുപോയപ്പോള്‍ വിദേശത്ത് 75,844 യൂണിറ്റുകള്‍ വിറ്റിട്ടുണ്ട്. ഒരു ലക്ഷം എന്ന വലിയ നാഴികക്കല്ലു പിന്നിട്ടപ്പോഴും വില്‍പനയുടെ കണക്കുകളില്‍ എതിരാളിയായ മഹീന്ദ്ര ഥാറിനേക്കാള്‍ […]
ഇസഹപുരാണം
അര്‍ജുന്റെ കഥകള്‍ക്ക് മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട അവസാനങ്ങള്‍ ഇല്ല. അവ മിക്കപ്പോഴും ചാക്രികമായി തുടക്കത്തിലേക്ക് ചെന്നുമുട്ടും. നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതുമൊന്നും അത്രമാത്രം ലളിതമോ വിശ്വസനീയമോ അല്ലെന്ന് ഈ കഥകള്‍ താക്കീത് നല്‍കുന്നു. ലോകത്തിന്റെ അനുപാതങ്ങളില്‍ എന്തോ പൊരുത്തക്കേടുണ്ടെന്ന മട്ടിലാണ് ഓരോ കഥയിലെയും വീക്ഷണം. വാക്കിനു പുറകില്‍ അസ്വസ്ഥകരമായ നിഴലുകള്‍ അനങ്ങുമ്പോള്‍ ഉന്മാദത്തിന്റെ ഉയര്‍ന്ന യുക്തി നിങ്ങളുടെ പ്രായോഗികയുക്തിയെ വെല്ലുവിളിക്കുന്നു. ‘ഇസഹപുരാണം’. അര്‍ജുന്‍ അരവിന്ദ്. ഡിസി ബുക്‌സ്. വില 126 രൂപ.
ഉയര്‍ന്ന യൂറിക് ആസിഡ് തോതിന്റെ ലക്ഷണങ്ങള്‍
ഗൗട്ട്, വൃക്കയിലെ കല്ലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് വരുന്ന അവസ്ഥയാണ് ഹൈപ്പര്‍യൂറിസീമിയ അഥവാ ഉയര്‍ന്ന യൂറിക് ആസിഡ് തോത്. എന്നാല്‍ ഉയര്‍ന്ന യൂറിക് ആസിഡിന്റെ ലക്ഷണങ്ങളെ മറ്റ് ചില രോഗങ്ങളായി പലപ്പോഴും തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. ഇനി പറയുന്ന ലക്ഷണങ്ങള്‍ യൂറിക് ആസിഡ് തോത് വര്‍ധിക്കുന്നത് മൂലമാണ്. എക്സിമ, അലര്‍ജി പ്രതികരണങ്ങള്‍ എന്നിവയെന്ന് തോന്നിപ്പിക്കുന്ന ചര്‍മ്മ പ്രശ്നങ്ങള്‍ ഹൈപ്പര്‍യൂറിസീമിയ മൂലം ഉണ്ടാകാം. ചുവന്ന നിറത്തില്‍ ചൊറിച്ചിലുണ്ടാക്കുന്ന പാടുകളാണ് ശരീരത്തില്‍ വരുക. വിട്ടുമാറാത്ത ഇത്തരം ചര്‍മ്മ പ്രശ്നങ്ങളുള്ളവര്‍ യൂറിക് ആസിഡിന്റെ തോത് […]
