ഹിറ്റ്മേക്കര് അനില്‍ രവിപുഡിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ചിരഞ്ജീവിയാണ് നായകനാകുന്നത്. ചിരഞ്ജീവിയുടെ നായികയായി വീണ്ടും നയന്‍താരയെത്തുന്നത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. വെറും ആറ് കോടി മാത്രമാണ് താരം പ്രതിഫലമായി ആവശ്യപ്പെട്ടത് എന്ന് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. മസ്സൂരിയിലെ ലൊക്കേഷനില്‍ നായിക നയന്‍താര ജോയിന്‍ ചെയ്തു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നയന്‍താര നായികയായി അവസാനമെത്തിയ ചിത്രം ഒടിടിയിലൂടെ ഡയറക്ട് റിലീസായിരുന്നു. ടെസ്റ്റ് എന്ന സിനിമയാണ് നയന്താരയുടേതായെത്തിയത്. നയന്‍താരയുടേതായി രക്കായി സിനിമയും ചിത്രീകരിക്കുന്നുണ്ട്. സെന്തില്‍ നള്ളസാമി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ബജറ്റും വലിയ തുകയാണെന്നാണ് റിപ്പോര്‍ട്ട്. ചിരഞ്ജീവി നായകനായി വേഷമിട്ടവയില്‍ ഒടുവിലെത്തിയ ചിത്രം ‘ഭോലാ ശങ്കര്‍’ ആണ്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം ‘വേതാള’ത്തിന്റെ തെലുങ്ക് റീമേക്കായിട്ടും ഭോലാ ശങ്കറിന് വന്‍ പരാജയം നേരിടാനായിരുന്നു വിധി. 47.50 കോടിയാണ് ആഗോളതലത്തില്‍ ആകെ നേടാനായത്.
ചിരഞ്ജീവിയുടെ നായികയാകുന്ന നയന്‍സിന്റെ പ്രതിഫലം?
