കോളിവുഡില്‍ ഇപ്പോള്‍ ഏറ്റവും ഹൈപ്പില്‍ നില്‍ക്കുന്ന ചിത്രമാണ് രജനികാന്തിന്റെ ‘കൂലി’. ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ചിത്രം റിലീസാകാന്‍ ഇനിയും ഒരു മാസത്തിന് മുകളില്‍ സമയമിരിക്കെ കൂലിയുടെ ഓവര്‍സീസ് വിതരണവാകാശം വിറ്റിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഏകദേശം 81 കോടി രൂപക്കാണ് കൂലി ഓവര്‍സീസ് വിതരണാവാകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് സിനിമയുടെ തന്നെ റെക്കോഡ് ഓവര്‍സീസ് വിതരണത്തുകയാണ് ഇത്. സിനിമയുടെ തെലുങ്ക് റൈറ്റ്സ് 60 കോടി രൂപക്ക് നാഗാര്‍ജുനയുടെ ബാനറായ അന്നപൂര്‍ണ […]
മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രം ടൈറ്റില്‍ പുറത്തുവന്നു
സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍, മമ്മൂട്ടി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന മഹേഷ് നാരയണന്‍ ചിത്രം. പേരിടാത്ത ഈ മള്‍ട്ടീസ്റ്റാര്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങിയത് മുതല്‍ തന്നെ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ ഇടംപിടാക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് എട്ടാമത്തെ ഷഡ്യൂള്‍ ചിത്രീകരണത്തിനായി നടന്‍ മോഹന്‍ലാല്‍ ശ്രീലങ്കയിലേക്ക് തിരിച്ചത്. ചിത്രത്തിന്റെ പുതിയ ഷഡ്യൂളിനായി ശ്രീലങ്കയിലേക്ക് എത്തിയ താരത്തെ സ്വാഗതം ചെയ്യ്തുകൊണ്ട് ശ്രീലങ്കന്‍ ടൂറിസം അവരുടെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്ത പോസ്റ്റിലാണ് […]
ടെസ്റ്റ് റണ്‍ നടത്തി പുതുതലമുറ മഹീന്ദ്ര ബൊലേറോ
ഒരു തലമുറമാറ്റം ഏറെക്കാലമായി പ്രതീക്ഷിക്കുന്ന മഹീന്ദ്രയുടെ മോഡലാണ് ബൊലേറോ. പുതിയ പ്ലാറ്റ്ഫോമിലെത്തുന്ന പുതുതലമുറ മഹീന്ദ്ര ബൊലേറോ നാല് മീറ്ററിനുള്ളില്‍ നീളമുള്ള എസ്യുവിയായി തുടരും. ടെസ്റ്റ് റണ്‍ നടത്തുന്ന പുതിയ ബലേറോയുടെ ചിത്രങ്ങളും അതിനൊപ്പം വാഹനത്തിന്റെ സവിശേഷതകളും ഇപ്പോള്‍ പുറത്തായിട്ടുണ്ട്. രൂപത്തിലെ പ്രധാനമാറ്റം സ്ട്രൈറ്റ് റൂഫ് ലൈനും ക്ലീന്‍ വിന്‍ഡോ ഡിസൈനുമാണ്. ആകെ മൊത്തം രൂപം ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110നെ ഓര്‍മിപ്പിക്കുന്നുണ്ട്. സ്‌ക്വയേഡ് വീല്‍ ആര്‍ച്ചുകള്‍, ഫ്ളഷ് ഡോര്‍ ഹാന്‍ഡില്‍, അപ് റൈറ്റ് പില്ലറുകള്‍ എന്നിവ പുതിയ […]
നഷ്ടപ്പാടുകള്‍
താന്‍ പ്രപഞ്ചത്തിന്റെ വിധാതാവായിരുന്നെങ്കില്‍ തനിക്ക് പുതുക്കിനിര്‍മ്മിക്കാനുള്ള അനര്‍ഘ സ്വപ്നങ്ങളാണ് സോമന്‍ കടലൂരിന് കവിതകള്‍. അതുകൊണ്ട് അയാള്‍ക്ക് കവിത വെറും ചോദ്യങ്ങള്‍മാത്രമാകുന്നില്ല, മറിച്ച് ഉത്തരങ്ങള്‍കൂടിയായിത്തീരുന്നു. അത് എപ്പോഴും നമ്മുടെ വ്യവസ്ഥാപിതത്വത്തിന്റെ ജീര്‍ണ്ണിച്ച നെടുങ്കോട്ടകളെയും ഇക്കിളിപ്പെടുത്തുന്ന വ്യാവഹാരിക ലോകത്തിന്റെ കുറിയ സുഖാലസ്യങ്ങളെയും ഭയലേശമില്ലാത്ത വിമര്‍ശനങ്ങളാല്‍ പുനര്‍നിര്‍വചിച്ചുകൊണ്ടേയിരിക്കുന്നു. പോയത്തക്കാരുടെ പോയട്രി, ഗോവിന്ദേട്ടന്റെ കവിത, ആദ്യരാത്രി, നദിയെ നോക്കൂ, ഇരുള്‍ക്കവി, മന്ത്രവാദി, വ്യസനവിദ്യാലയം, നഷ്ടപ്പാടുകള്‍ തുടങ്ങി 28 കവിതകള്‍. ‘നഷ്ടപ്പാടുകള്‍’. സോമന്‍ കടലൂര്‍. ഡിസി ബുക്‌സ്. വില 99 രൂപ.
ജലദോഷം മുളയിലേ നുള്ളാന്‍ ചില പൊടിക്കൈകള്‍
മഴക്കാലമാണ്, ജലദോഷത്തിന് മുന്‍പ് വരുന്ന തൊണ്ട വേദന, തുമ്മല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ആദ്യം തന്നെ ചികിത്സച്ചില്ലെങ്കില്‍ അത് വളഷായി ആരോഗ്യം മോശമാക്കാന്‍ കാരണമാകും. എന്നാല്‍ ഈ ലക്ഷണങ്ങള്‍ മുളയിലേ നുള്ളാന്‍ ചില പൊടിക്കൈകളുണ്ട്. സിട്രസ് പഴങ്ങള്‍, തക്കാളി, ഉരുളക്കിഴങ്ങ്, കിവി തുടങ്ങിയ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ 20 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കും. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. തൊണ്ട വേദനയും ശരീരവേദനയും വന്നു തുടങ്ങുമ്പോള്‍ തന്നെ സിങ്ക് […]
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം തള്ളിക്കളഞ്ഞ് ഇറാൻ
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം തള്ളിക്കളഞ്ഞ് ഇറാൻ. പോരാട്ടം തുടങ്ങിയിട്ടേ ഉള്ളുവെന്നും ഇറാൻ കീഴടങ്ങില്ലെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി വ്യക്തമാക്കി. ഇറാൻ ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസ്താവനയിലാണ് ആയത്തുള്ള അലി ഖമനേയി ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കൻ സൈനിക ഇടപെടലുണ്ടായാൽ പരിഹരിക്കാൻ കഴിയാത്ത നഷ്ടം വരുത്തി വെയ്ക്കുമെന്നും ഖമനേയി പറഞ്ഞു. വിവേകം ഉള്ളവർ ഇറാനോട് ഭീഷണി സ്വരത്തിൽ സംസാരിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന പിആർഡി വകുപ്പ് ഉദ്യോഗസ്ഥർക്ക് സർക്കാർ ചെലവിൽ പാർട്ടി ക്ലാസ്
സംസ്ഥാന പിആർഡി വകുപ്പ് ഉദ്യോഗസ്ഥർക്ക് സർക്കാർ ചെലവിൽ പാർട്ടി ക്ലാസ്. പബ്ലിക് റിലേഷൻസ് മെച്ചപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥർക്ക് പിആർഡി ചെലവിൽ നടത്തിയ ക്ലാസിലാണ് സിപിഎം നേതാവും ഇടത് അനുകൂല നിലപാടുള്ള മാധ്യമപ്രവർത്തകരും ക്ലാസെടുത്തത്. തിരുവനന്തപുരത്ത് നടന്ന ദ്വിദിന പഠന ക്ലാസിൽ സിപിഎം രാജ്യസഭാംഗവും പാർട്ടി ചാനലിൻ്റെ മാനേജിങ് ഡയറക്ടറുമായ ജോൺ ബ്രിട്ടാസ്, ഇടത് അനുകൂല നിലപാടുയർത്തുന്ന മാധ്യമപ്രവർത്തകൻ ഡോ. അരുൺ കുമാർ, മുൻ മാധ്യമപ്രവർത്തകയും അധ്യാപികയുമായ എംഎസ് ശ്രീകല എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.
സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറി സൗകര്യം പൊതുജനങ്ങൾക്കുള്ളതല്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വ്യാപക വിമർശനം
സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറി സൗകര്യം പൊതുജനങ്ങൾക്കുള്ളതല്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വ്യാപക വിമർശനം. ഉത്തരവ് നിരാശപ്പെടുത്തുന്നതാണെന്ന് സ്ത്രീകൾക്കും ദീർഘദൂര യാത്രക്കാർക്കും ഇത് വലിയ ബുദ്ധിമുട്ടാകുമെന്നുമാണ് പൊതുജനാഭിപ്രായം. ഉത്തരവ് കോടതി തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർക്കാർ എല്ലാ പൊതു ഇടങ്ങളിലും വൃത്തിയുള്ള ശുചിമുറികൾ ഉറപ്പാക്കണമെന്നും ജനങ്ങൾ പറയുന്നു.
സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 18, ബുധനാഴ്ച
◾https://dailynewslive.in/ 3000 രൂപ നല്‍കിയാല്‍ ഒരുവര്‍ഷം ടോള്‍ഫ്രീ യാത്ര. രാജ്യത്തെ ഹൈവേ യാത്രികര്‍ക്കായി 3000 രൂപയുടെ ഫാസ്റ്റ് ടാഗ് വാര്‍ഷിക പാസ് എന്ന വമ്പന്‍ പ്രഖ്യാപനവുമായി കേന്ദ്ര റോഡ് ഹൈവേ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഈ പാസ് 2025 ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 3,000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാര്‍ഷിക പാസാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നതെന്ന് മന്ത്രി ഒരു എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ◾https://dailynewslive.in/ ആര്‍എസ്എസ് സഹകരണം സംബന്ധിച്ച […]
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ആറാംദിവസത്തിലേക്ക് നീങ്ങുന്നതിനിടെ യുദ്ധകാഹളം മുഴക്കി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ആറാംദിവസത്തിലേക്ക് നീങ്ങുന്നതിനിടെ യുദ്ധകാഹളം മുഴക്കി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. ‘യുദ്ധം ആരംഭിക്കുന്നു’ എന്നായിരുന്നു ആയത്തുള്ള അലി ഖമീനിയുടെ സാമൂഹികമാധ്യമത്തിലെ കുറിപ്പ്. ഭീകരരായ സയണിസ്റ്റ് സമൂഹത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്നും സയണിസ്റ്റുകളോട് ഒരു ദയയും കാണിക്കില്ലെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
