സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറി സൗകര്യം പൊതുജനങ്ങൾക്കുള്ളതല്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വ്യാപക വിമർശനം. ഉത്തരവ് നിരാശപ്പെടുത്തുന്നതാണെന്ന് സ്ത്രീകൾക്കും ദീർഘദൂര യാത്രക്കാർക്കും ഇത് വലിയ ബുദ്ധിമുട്ടാകുമെന്നുമാണ് പൊതുജനാഭിപ്രായം. ഉത്തരവ് കോടതി തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർക്കാർ എല്ലാ പൊതു ഇടങ്ങളിലും വൃത്തിയുള്ള ശുചിമുറികൾ ഉറപ്പാക്കണമെന്നും ജനങ്ങൾ പറയുന്നു.
സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറി സൗകര്യം പൊതുജനങ്ങൾക്കുള്ളതല്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വ്യാപക വിമർശനം
