സംസ്ഥാന പിആർഡി വകുപ്പ് ഉദ്യോഗസ്ഥർക്ക് സർക്കാർ ചെലവിൽ പാർട്ടി ക്ലാസ്. പബ്ലിക് റിലേഷൻസ് മെച്ചപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥർക്ക് പിആർഡി ചെലവിൽ നടത്തിയ ക്ലാസിലാണ് സിപിഎം നേതാവും ഇടത് അനുകൂല നിലപാടുള്ള മാധ്യമപ്രവർത്തകരും ക്ലാസെടുത്തത്. തിരുവനന്തപുരത്ത് നടന്ന ദ്വിദിന പഠന ക്ലാസിൽ സിപിഎം രാജ്യസഭാംഗവും പാർട്ടി ചാനലിൻ്റെ മാനേജിങ് ഡയറക്ടറുമായ ജോൺ ബ്രിട്ടാസ്, ഇടത് അനുകൂല നിലപാടുയർത്തുന്ന മാധ്യമപ്രവർത്തകൻ ഡോ. അരുൺ കുമാർ, മുൻ മാധ്യമപ്രവർത്തകയും അധ്യാപികയുമായ എംഎസ് ശ്രീകല എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.
സംസ്ഥാന പിആർഡി വകുപ്പ് ഉദ്യോഗസ്ഥർക്ക് സർക്കാർ ചെലവിൽ പാർട്ടി ക്ലാസ്
