സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍, മമ്മൂട്ടി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന മഹേഷ് നാരയണന് ചിത്രം. പേരിടാത്ത ഈ മള്‍ട്ടീസ്റ്റാര്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങിയത് മുതല്‍ തന്നെ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ ഇടംപിടാക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് എട്ടാമത്തെ ഷഡ്യൂള്‍ ചിത്രീകരണത്തിനായി നടന് മോഹന്‍ലാല്‍ ശ്രീലങ്കയിലേക്ക് തിരിച്ചത്. ചിത്രത്തിന്റെ പുതിയ ഷഡ്യൂളിനായി ശ്രീലങ്കയിലേക്ക് എത്തിയ താരത്തെ സ്വാഗതം ചെയ്യ്തുകൊണ്ട് ശ്രീലങ്കന്‍ ടൂറിസം അവരുടെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്ത പോസ്റ്റിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലീക്കായത്. മോഹന്‍ലാലും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ദര്‍ശന രാജേന്ദ്രനും അടക്കമുള്ളവര്‍ ഷൂട്ടിങ് ആരംഭിച്ച ഷെഡ്യൂളില്‍ ഭാഗമാണെന്നാണ് വിവരം. പത്തുദിവസത്തെ ചിത്രീകരണമാണ് ഇവിടെയുണ്ടാവുക.സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ശ്രീലങ്കയിലാണ് ആരംഭിച്ചത്. അതിനു പിന്നാലെ ലണ്ടന്‍, ഡെല്‍ഹി, ഹൈദരാബാദ് തുടങ്ങിയ വിവിധ രാജ്യാന്തര-ദേശീയ ലൊക്കേഷനുകളിലായി ചിത്രീകരണം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രം ടൈറ്റില്‍ പുറത്തുവന്നു
