ഒരു തലമുറമാറ്റം ഏറെക്കാലമായി പ്രതീക്ഷിക്കുന്ന മഹീന്ദ്രയുടെ മോഡലാണ് ബൊലേറോ. പുതിയ പ്ലാറ്റ്ഫോമിലെത്തുന്ന പുതുതലമുറ മഹീന്ദ്ര ബൊലേറോ നാല് മീറ്ററിനുള്ളില്‍ നീളമുള്ള എസ്യുവിയായി തുടരും. ടെസ്റ്റ് റണ്‍ നടത്തുന്ന പുതിയ ബലേറോയുടെ ചിത്രങ്ങളും അതിനൊപ്പം വാഹനത്തിന്റെ സവിശേഷതകളും ഇപ്പോള്‍ പുറത്തായിട്ടുണ്ട്. രൂപത്തിലെ പ്രധാനമാറ്റം സ്ട്രൈറ്റ് റൂഫ് ലൈനും ക്ലീന്‍ വിന്‍ഡോ ഡിസൈനുമാണ്. ആകെ മൊത്തം രൂപം ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110നെ ഓര്‍മിപ്പിക്കുന്നുണ്ട്. സ്ക്വയേഡ് വീല്‍ ആര്‍ച്ചുകള്‍, ഫ്ളഷ് ഡോര്‍ ഹാന്‍ഡില്‍, അപ് റൈറ്റ് പില്ലറുകള്‍ എന്നിവ പുതിയ ബൊലേറോയുടെ കാഴ്ച്ചയിലെ കരുത്തു കൂട്ടുന്നുണ്ട്. വൃത്താകൃതിയിലുള്ള ഹെഡ് ലൈറ്റുകളും കുത്തനെയുള്ള ഗ്രില്ലും ഈ റഫ് ലുക്കിനെ സഹായിക്കുന്നു. പുതിയ റിയര്‍ സസ്പെന്‍ഷനാണ് മറ്റൊരു സവിശേഷത. മോണോകോക്ക് പ്ലാറ്റ്ഫോമിലായിരിക്കും പുതിയ മഹീന്ദ്ര ബൊലേറോ എത്തുക. 1.5 ലീറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനായിരിക്കും ബൊലേറോയുടെ കരുത്ത്. 98.64 എച്ച്പി കരുത്തും പരമാവധി 260എന്‍എം ടോര്‍ക്കും പുറത്തെടുക്കും.
ടെസ്റ്റ് റണ്‍ നടത്തി പുതുതലമുറ മഹീന്ദ്ര ബൊലേറോ
