Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും

പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും. സംസ്ഥാനതല പ്ലസ് വൺ പ്രവേശനോത്സവം രാവിലെ ഒമ്പത് മണിക്ക് തൈക്കാട് ഗവ. മോഡൽ ഗവൺമെൻ്റ് ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ആകെ 2,42,533 കുട്ടികളാണ് പ്ലസ് വണിലേക്ക് പ്രവേശനം നേടിയിട്ടുള്ളത്. പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് വരെയായിരുന്നു പ്രവേശനം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. 

തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദവും രൂപപ്പെട്ടു. ഇതേ തുടർന്ന് അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതിനാൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കും സാധ്യത.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇസ്രയേലിന് പിന്തുണയുമായി ജി ഏഴ് ഉച്ചകോടി

ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ഇസ്രയേലിന്‍റെ സുരക്ഷയ്ക്ക് എല്ലാ പിന്തുണയും ഉറപ്പുനൽകുന്നുവെന്നും ജി ഏഴ് ഉച്ചകോടയിൽ അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കി. മേഖലയിലെ ഭീകരതയ്ക്കും അസ്ഥിരതയ്ക്കും പ്രധാന കാരണം ഇറാൻ ആണെന്നും പ്രസ്താവനയിൽ അറിയിച്ചു. ആണാവയുധം സ്വന്തമാക്കാൻ ഇറാന് ഒരിക്കലും കഴിയില്ലെന്ന് ഉറപ്പാണമെന്നും ജി ഏഴ് രാജ്യങ്ങള്‍ പ്രമേയത്തിൽ വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സ്വന്തം പേരില്‍ മൊബൈല്‍ ഫോണ്‍ പ്രഖ്യാപിച്ച് ട്രമ്പിന്‍റെ കമ്പനി

ഡോണള്‍ഡ് ട്രംപിന്‍റെ ബിസിനസ് സാമ്രാജ്യമായ ട്രംപ് ഓര്‍ഗനൈസേഷന്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രംഗത്തേക്കും കടക്കുന്നു. ട്രംപ് മൊബൈല്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ബ്രാന്‍ഡ് 499 ഡോളര്‍ (ഏകദേശം 43,001 രൂപ) വിലയുള്ള ‘ടി1 ഫോണ്‍’ സ്‌മാര്‍ട്ട്‌ഫോണാണ് ആദ്യം പുറത്തിറക്കുന്നത്. സ്വര്‍ണ നിറത്തിലുള്ള ഫോണാണ് ട്രംപ് ഓര്‍ഗനൈസേഷന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ടി1 ഫോണ്‍. ഈ ഫോണിന് 499 ഡോളറാണ് അമേരിക്കയില്‍ വിലയെങ്കില്‍ മാസം തോറുമുള്ള റീചാര്‍ജിന് 47.45 ഡോളര്‍ (ഏകദേശം 4,000 രൂപ) നല്‍കണം. യുഎസ് ആസ്ഥാനമായി തുടങ്ങിയിരിക്കുന്ന […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിവി അൻവറിന് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ സമാജ് ദൾ സ്ഥാനാർഥി എൻ ജയരാജൻ

നിലമ്പൂരിൽ പിവി അൻവറിന് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ സമാജ് ദൾ സ്ഥാനാർഥി എൻ ജയരാജനും വിശ്വ കർമ്മ ഐക്യ വേദി ചെയർമാൻ കെകെ ചന്ദ്രനും. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജയരാജൻ്റെ ഇപ്പോഴത്തെ പിന്മാറ്റത്തിന് സാധുതയില്ലെങ്കിലും അവസാന നിമിഷം അദ്ദേഹം അൻവറിനൊപ്പം നിലപാടെടുക്കുകയായിരുന്നു. അതിനിടെ വിശ്വ കർമ്മ സഭയല്ല, തങ്ങളാണ് യഥാർത്ഥ വിശ്വ കർമ സമുദായ സംഘടനയെന്ന് വ്യക്തമാക്കിയാണ് വിശ്വ കർമ്മ ഐക്യ വേദി ചെയർമാൻ കെകെ ചന്ദ്രൻ, പിവി അൻവറിന് പിന്തുണ പ്രഖ്യാപിച്ചത്. അതോടൊപ്പം ഉപതെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗാസയിൽ ഇസ്രയേൽ സൈനികരുടെ വെടിയേറ്റ് 56 പേർ കൊല്ലപ്പെട്ടു

ഗാസയിൽ ഭക്ഷണ വിതരണ മേഖലയിലുണ്ടായ വെടിവയ്പിൽ 56 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഭക്ഷണം അടക്കമുള്ള അവശ്യ വസ്തുക്കൾ വിതരണം ചെയ്യുന്നത് കാത്തിരുന്നവരാണ് കൊല്ലപ്പെട്ടവരിൽ 38 പേരെന്നും ഗാസയുടെ തെക്കൻ മേഖലയിലെ റാഫയിലാണ് സംഭവമെന്നും ആരോഗ്യ പ്രവർത്തകരെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയുള്ളതും ഇസ്രായേൽ സൈന്യത്തിന്റെ കർശന നിയന്ത്രണത്തിലുള്ളതുമായ മേഖലയിലാണ് 56 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടിട്ടുള്ളത്. എന്നാൽ തിങ്കളാഴ്ചയുണ്ടായ വെടിവയ്പിനേക്കുറിച്ച് ഇസ്രയേൽ സൈന്യം പ്രതികരിച്ചിട്ടില്ല. പക്ഷെ സൈനിക പോസ്റ്റുകളുടെ പരിസരത്തേക്ക് എത്തിയവർക്ക് മുന്നറിയിപ്പ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മഴക്കെടുതിയിൽ മൂന്ന് മരണം

കേരളത്തിൽ മഴക്കെടുതിയിൽ മൂന്ന് മരണം കൂടി. കോഴിക്കോട് അന്നശ്ശേരിയിൽ കളിക്കുന്നതിനിടെ വീടിന് സമീപമുള്ള തോട്ടിൽ വീണ് മൂന്നര വയസുള്ള കുട്ടി മരിച്ചു. അന്നശ്ശേരി കൊളങ്ങരത്ത് താഴം നിഖിലിന്റെ മകൾ നക്ഷത്ര ആണ് മരിച്ചത്. കാസർകോട് തോട്ടിൽ വീണ് വീട്ടമ്മ മരിച്ചു. മധൂർ കേളുഗുഡെയിലെ 63 കാരി ഭവാനിയാണ് മരിച്ചത്. കൊട്ടിയൂർ ബാവലി പുഴയുടെ ഭാഗമായ അണുങ്ങോട് പുഴയിൽ നിന്ന് കോഴിക്കോട് അത്തോളി സ്വദേശി നിഷാന്തിന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ കൊട്ടിയൂരിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് തീർത്ഥാടകരെ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 17, ചൊവ്വാഴ്ച

◾https://dailynewslive.in/ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഉച്ചവരെ മണ്ഡലത്തിലെ പ്രധാനപ്പെട്ട വോട്ടര്‍മാരെ നേരിട്ട് കണ്ടു. ഉച്ചയ്ക്ക് 12 മണി മുതല്‍ വഴിക്കടവില്‍ നിന്ന് നിലമ്പൂരിലേക്കുള്ള ബൈക്ക് റാലിയിലും പങ്കെടുത്തു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ് രാവിലെ 8 മണി മുതല്‍ വഴിക്കടവില്‍ നിന്ന് നിലമ്പൂര്‍ വരെ റോഡ് ഷോ നടത്തി. ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറും വോട്ടഭ്യര്‍ത്ഥനയുമായി മണ്ഡലത്തില്‍ സജീവമാണ്. കഴിഞ്ഞദിവസം റോഡ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇറാനിലെ പുതിയ സൈനിക മേധാവിയെയും വധിച്ചെന്ന് ഇസ്രയേൽ സൈന്യം

ഇറാന്റെ സൈനിക ആസ്ഥാനമായ ഖത്തം അൽ അൻബിയാ സെൻട്രൽ ഹെഡ്‍ക്വാർട്ടേഴ്സ് മേധാവി മേജർ ജനറൽ അലി ശദ്‍മാനി കൊല്ലപ്പെട്ടെന്ന് ഇസ്രയേലി സൈന്യത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഇസ്രയേൽ ഇറാനിൽ നടത്തിയ ആദ്യത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ട മേജർ ജനറൽ ഗൊലാം അലി റാഷിദിന്റെ പിന്മാഗിയായി ചുമതലയേറ്റതായിരുന്നു അലി ശദ്‍മാനി.ഇറാൻ സൈന്യത്തിന്റെ ഏകോപനവും എമർജൻസി കമാൻഡ് സെന്ററുമായി പ്രവർത്തിക്കുന്ന ആസ്ഥാനമാണ് ഖത്തം അൽ അൻബിയാ ഹെഡ്‍ക്വാർട്ടേഴ്സ്. ഇവിടെ സൈനിക മേധാവിയായി ചുമതലയേറ്റ മേജ‌ർ ജനറൽ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് രാവിലെ 8 മണി മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂർ വരെ റോഡ് ഷോ നടത്തി. യുഡിഎഫ് സ്ഥാനാർത്ഥി ഉച്ചവരെ മണ്ഡലത്തിലെ പ്രധാനപ്പെട്ട വോട്ടർമാരെ നേരിട്ട് കണ്ടു. ഉച്ചയ്ക്ക് 12 മണി മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂരിലേക്ക് ബൈക്ക് റാലിയിലും പങ്കെടുക്കും. ബിജെപി സ്ഥാനാർഥി മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വോട്ട് ചോദിക്കും. പി വി അൻവർ വ്യക്തിപരമായിട്ടുള്ള വോട്ട് ചോദിക്കലാണ് ഇന്ന് ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം […]