എയര്‍ ഇന്ത്യ എക്സ്‍പ്രസ് ഗൾഫിലേക്കുള്ള ആറോളം സര്‍വീസുകൾ റദ്ദാക്കി. ഇറാന്‍ വ്യോമപാത അടച്ചിരിക്കുന്നതിനാൽ പല വിമാനങ്ങളും ഒമാന്‍ വ്യോമപാത സ്വീകരിച്ചതോടെ ഈ പാതയില്‍ എയര്‍ട്രാഫിക് വര്‍ധിച്ചു. തിങ്കളാഴ്ച പുറപ്പെടേണ്ട കണ്ണൂര്‍-ഷാര്‍ജ വിമാനം, ബുധനാഴ്ച പുറപ്പെടേണ്ട ഷാര്‍ജ-കോഴിക്കോട് വിമാനം, മംഗലാപുരം-ദുബൈ വിമാനം, കൊച്ചി-ഷാര്‍ജ വിമാനം, വ്യാഴാഴ്ച പുറപ്പെടേണ്ട വിവിധ വിമാനങ്ങള്‍ എന്നിവയാണ് റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്സ്‍പ്രസ് യാത്രക്കാരെ അറിയിച്ചത്. എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ ബഹ്റൈന്‍-കോഴിക്കോട്, കോഴിക്കോട്-ബഹ്റൈന്‍ സര്‍വീസും റദ്ദാക്കിയിരുന്നു. കൂടാതെ പല സര്‍വീസുകളും മണിക്കൂറുകള്‍ വൈകി. കോഴിക്കോട്-കുവൈത്ത് […]
പ്രധാന ഇസ്രായേലി നഗരങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയെന്ന് വിവരം
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം കടുക്കുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ രാത്രി മുഴുവൻ ഇസ്രയേലിന്റെ വ്യോമാക്രമണം ശക്തമായിരുന്നു. ദേശീയ ടെലിവിഷൻ ആസ്ഥാനം ആക്രമിച്ചതിന് പിന്നാലെ നിരവധി തന്ത്രപ്രധാന മേഖലകളിൽ ആക്രമണം നടത്തി. 45 പേർ കൊല്ലപ്പെട്ടെന്നും നൂറിലേറെ പേർക്ക് പരിക്ക് ഉണ്ടെന്നും ഇറാന്റെ ആരോഗ്യ വിഭാഗം അറിയിച്ചു. ഇറാന്റെ മിസൈൽ ശേഖരത്തിന്റെ മൂന്നിലൊന്നും തകർത്തെന്ന് ഇസ്രായേൽ സൈന്യം പറയുന്നു. അതോടൊപ്പം വടക്കന്‍ ഇസ്രായേലി നഗരങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയെന്ന് റിപ്പോർട്. ടെൽ അവീവിൽ, ഹൈഫ നഗരങ്ങളെ ലക്ഷ്യമിട്ട് […]
വിവി പ്രകാശിന്റെ വീട് സന്ദർശനം മറ്റൊരു തരത്തിൽ കാണേണ്ടതില്ലെന്ന് എം. സ്വരാജ്
കോൺഗ്രസിലെ സൗമ്യമുഖമായിരുന്നു വിവി പ്രകാശിന്റേതെന്നും രാഷ്ട്രീയമായി എതിർ ചേരിയിൽ നിൽക്കുമ്പോഴും വ്യക്തിപരമായി ബന്ധം പുലർത്തിയിരുന്നുവെന്നും നിലമ്പൂർ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. പ്രകാശിന്റെ വീട് സന്ദർശനം മറ്റൊരു തരത്തിൽ കാണേണ്ടതില്ലെന്നും ആരോപണങ്ങൾക്കും തർക്കങ്ങൾക്കും ഉദ്ദേശിച്ച് ചെയ്തതല്ല, വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉള്ളവരും സുഹൃത്തുക്കൾ ആകും വ്യക്തിപരമായി ആക്രമിക്കുന്ന ശൈലി പ്രബലമായി കൊണ്ടിരിക്കുന്നുവെന്നും വ്യക്തി എന്ന നിലയിൽ ആക്രമിക്കുന്നതിന് പകരം രാഷ്ട്രീയ അഭിപ്രായ ഭിന്നത പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് രാവിലെ 8 മണി മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂർ വരെ റോഡ് ഷോ നടത്തും. യുഡിഎഫ് സ്ഥാനാർത്ഥി ഉച്ചവരെ മണ്ഡലത്തിലെ പ്രധാനപ്പെട്ട വോട്ടർമാരെ നേരിട്ട് കാണും. ഉച്ചയ്ക്ക് 12 മണി മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂരിലേക്ക് ബൈക്ക് റാലിയിലും പങ്കെടുക്കും. ബിജെപി സ്ഥാനാർഥി മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആയിട്ട് വോട്ട് ചോദിക്കും. പി വി അൻവർ വ്യക്തിപരമായിട്ടുള്ള വോട്ട് ചോദിക്കലാണ് ഇന്ന് ആസൂത്രണം ചെയ്തിരിക്കുന്നത്. […]
പ്രഭാത വാര്‍ത്തകള്‍ ജൂണ്‍ 17, ചൊവ്വാഴ്ച
◾https://dailynewslive.in/ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍ . ടെഹ്റാനില്‍ നിന്നും ജനങ്ങള്‍ ഒഴിയണമെന്നും സൈനിക നടപടിയുണ്ടാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ടെഹ്റാനില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട നെതന്യാഹു, ഇറാന്റെ വ്യോമ മേഖല ഇസ്രായേലിന്റെ നിയന്ത്രണത്തിലേക്ക് വരുന്നുവെന്നും അവകാശപ്പെട്ടു. ◾https://dailynewslive.in/ നെതന്യാഹുവിന്റെ മുന്നറിയിപ്പിനു പിന്നാലെ ടെഹ്റാനിലെ ഇറാന്‍ ടെലിവിഷന്‍ ആസ്ഥാനത്തും മിസൈല്‍ ആക്രമണം. തല്‍സമയ സംപ്രേഷണത്തിനിടെ ആയിരുന്നു മിസൈല്‍ ആക്രമണം. നിരവധി മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ടെഹ്‌റാന്റെ […]
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. പ്രചാരണ കാലയളവ് അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, മൈക്ക് അനൗൺസ്മെന്റെ, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം എന്നിവയ്ക്ക് വിലക്ക് ഏർപ്പെടുത്തും. സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തുന്നതിനും വിലക്കുണ്ട്.
പണപ്പെരുപ്പനിരക്ക് 14 മാസത്തെ താഴ്ന്ന നിലയില്‍
രാജ്യത്ത് പണപ്പെരുപ്പനിരക്ക് കുറയുന്നു. മെയില്‍ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 14 മാസത്തെ താഴ്ന്ന നിലയില്‍ എത്തി. 0.39 ശതമാനമായാണ് പണപ്പെരുപ്പനിരക്ക് കുറഞ്ഞത്. ഇതോടെ വീണ്ടും പലിശനിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറാകുമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ട്. 2024 മാര്‍ച്ചിലാണ് ഇതിന് മുന്‍പ് കുറഞ്ഞ പണപ്പെരുപ്പനിരക്ക് രേഖപ്പെടുത്തിയത്. അന്ന് 0.26 ശതമാനമായിരുന്നു പലിശനിരക്ക്. ഏപ്രിലില്‍ 0.85 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ഉണ്ടായ ഇടിവാണ് പണപ്പെരുപ്പനിരക്ക് കുറയാന്‍ കാരണം. ഭക്ഷ്യവസ്തുക്കളുടെ സൂചിക അനുസരിച്ച് മുന്‍വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് മെയില്‍ […]
പ്രഭാസിന്റെ ഹൊറര്‍ കോമഡി ചിത്രം ‘ദ് രാജാ സാബ്’ ടീസര്‍
പാന്‍ ഇന്ത്യന്‍ താരമായ പ്രഭാസിന്റെ ഹൊറര്‍ കോമഡി സിനിമയായ ‘ദ് രാജാ സാബ്’ന്റെ ടീസര്‍ റിലീസ് ചെയ്തു. ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവിലെത്തിയ ടീസര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ വര്‍ഷം ഡിസംബര്‍ 5ന് മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വേള്‍ഡ് വൈഡ് തീയ്യറ്ററിലെത്തും. രണ്ട് വ്യത്യസ്ത ലുക്കിലാണ് പ്രഭാസ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രഭാസിനു പുറമേ ,മാളവിക മോഹന്‍,നിധി അഗര്‍വാള്‍, റിഥി കുമാര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഹൊററും തമാശയും കൂടിച്ചേര്‍ന്ന സിനിമ, പ്രഭാസിന്റെ കരിയറില്‍ തന്നെ വ്യത്യസ്തമായൊരു […]
ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രയേലിന്‍റെ മുന്നറിയിപ്പ്
ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രയേലിന്‍റെ മുന്നറിയിപ്പ്. ഇസ്രയേലിന് നേരെ മിസൈലാക്രമണം തുടരുകയും കേൾവികേട്ട വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കരുത്ത് ചോദ്യം ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇതിനിടെ ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനിയെ വധിക്കാനുള്ള ഇസ്രയേൽ നീക്കം യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇടപെട്ട് തടഞ്ഞു.
കീര്‍ത്തി സുരേഷ് ചിത്രം ‘ഉപ്പു കപ്പുറമ്പു’ റിലീസിലേക്ക്
കാത്തിരിപ്പിന് ഒടുവില്‍ കീര്‍ത്തി സുരേഷ് ചിത്രം ‘ഉപ്പു കപ്പുറമ്പു’ റിലീസിലേക്ക്. നേരിട്ട് ഒടിടിയിലേക്ക് എത്തുന്ന സിനിമയുടെ റിലീസ് ജൂലൈ നാലിനാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇന്ത്യയുള്‍പ്പടെ 240 രാജ്യങ്ങളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. അനി ഐവി ശശിയാണ് സിനിമയുടെ സംവിധാനം. കീര്‍ത്തിയ്ക്കൊപ്പം സുഹാസ്, ബാബു മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ നിര്‍മ്മാണം എല്ലനാര്‍ ഫിലിംസ് ആണ്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിട്ടി ജയപുരം […]
