ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ‘ദി പ്രൊട്ടക്ടര്‍’ സിനിമയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മയിലാടും മാമല മേലെ…’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റോബിന്‍സ് അമ്പാട്ടിന്റെ വരികള്‍ക്ക് ജിനോഷ് ആന്റണി സംഗീതമൊരുക്കി എം ജി ശ്രീകുമാറും ചിന്മയിയും കൂടി ആലപിച്ചിരിക്കുന്ന ഗാനം അമ്പാട്ട് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസായിരിക്കുന്നത്. ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജോണറിലെത്തുന്ന ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് ഷൈന്‍ ടോം ചാക്കോ എത്തിയിരിക്കുന്നത്. തലൈവാസല്‍ വിജയ്, മൊട്ട രാജേന്ദ്രന്, സുധീര്‍ കരമന, മണിക്കുട്ടന്, ശിവജി ഗുരുവായൂര്‍, […]
യമഹ എയറോക്സ് 155 പുതിയ പതിപ്പ് ഇന്ത്യയില്‍
സ്പോര്‍ട്ടി മാക്സി-സ്കൂട്ടറായ എയറോക്സ് 155 -ന്റെ 2025 പതിപ്പിനെ യമഹ ഇന്ത്യയില്‍ പുറത്തിറക്കി. ജാപ്പനീസ് വാഹന ഭീമന് പുതിയ ഒബിഡി-2ബി എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുകയും സ്കൂട്ടറിന്റെ ടോപ്പ് സ്പെക്ക് എസ് വേരിയന്റില്‍ ചില വിഷ്വല്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. നിലവിലുണ്ടായിരുന്ന ഗ്രേ വെര്‍മില്യണ്‍ കളര്‍ ഷേഡിന് പകരമായി പുതിയ ഐസ് ഫ്ലൂ വെര്‍മില്യണ്‍ കളര്‍ ഓപ്ഷനില്‍ എയറോക്സ് 155 എസ് പതിപ്പ് ഇപ്പോള്‍ ലഭ്യമാണ്. വളരെ ജനപ്രിയമായ റേസിംഗ് ബ്ലൂ ഷെയ്ഡ് സ്കൂട്ടറില്‍ യമഹ നിലനിര്‍ത്തിയിട്ടുണ്ട്, പക്ഷേ […]
വെജിറ്റേറിയന്‍
നിഷ്ഠുരമായ ഒരു സമൂഹത്തിനെതിരേ യോങ് ഹൈ എന്ന സ്ത്രീ നടത്തുന്ന കൊടിയ ചെറുത്തുനില്‍പ്പാണ് നോവലിന്റെ പ്രമേയം. രൂക്ഷഗന്ധമുള്ള പച്ചമാംസത്തിന്റെയും കടും ചോരയുടെയും സ്വപ്നത്തില്‍നിന്ന് ഒരു രാവില്‍ പകച്ചുണര്‍ന്ന യോങ്ഹൈ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പരിഷ്കൃതസമൂഹത്തിന്റെയും താത്പര്യത്തിന് വിരുദ്ധമായി മാംസാഹാരം അപ്പാടെ ത്യജിച്ച് ഒരു സസ്യഭുക്കായി മാറാന്‍ നിശ്ചയിച്ചപ്പോളുളവായ സംഘര്‍ഷമാണ് പ്രധാന ഇതിവൃത്തം. ‘വെജിറ്റേറിയന്‍’. ഹാന്‍കാങ്. വിവര്‍ത്തനം – സി.വി ബാലകൃഷ്ണന്. ഡിസി ബുക്സ്. വില 288 രൂപ.
മഴക്കാലത്ത് പ്രതിരോധത്തിന് തുളസി വെള്ളം കുടിക്കാം
മഴക്കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി കുറവായിരിക്കും. പനി, ജലദോഷം, തുമ്മല്‍, ശരീരവേദന അങ്ങനെ തുടങ്ങിയവ സീസണല്‍ അലര്‍ജിയുടെ സാധാരണ ലക്ഷണങ്ങളാണ്. തണുപ്പ്, ഈര്‍പ്പം, പൂമ്പൊടി, ഫംഗസ്, ബാക്ടീരിയ, കീടങ്ങള്‍ തുടങ്ങിയവയാണ് അലര്‍ജി ഉണ്ടാക്കുന്ന പ്രധാന ഘടകങ്ങള്‍. ഏറ്റവും പരമപ്രധാനമായ കാര്യം ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം വ്യക്തിശുചിത്വവും പാലിക്കുക എന്നതാണ്. സീസണല്‍ അലജിയെ പ്രതിരോധിക്കുന്നതിന് ചില വീട്ടിലെ പൊടിക്കൈകള്‍ നോക്കാം. തുളസി വെള്ളം തിളപ്പിച്ചത് കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. ആസ്ത്മയോ ശ്വാസകോശ സംബന്ധമായ […]
ഇസ്രായേലിന്റെ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിൻ്റെ നിർദ്ദേശം
ഇറാൻ നടത്തിയ ആക്രമങ്ങൾക്ക് ടെഹ്റാനിൽ ജീവിക്കുന്നവർ വില കൊടുക്കേണ്ടി വരുമെന്ന ഇസ്രായേൽ പ്രതിരോധ മന്ത്രിയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ എല്ലാ ഇന്ത്യക്കാരോടും ഇന്ന് തന്നെ ടെഹ്റാന് വിടാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഏത് തരം വിസയെന്നത് പരിഗണിക്കാതെ നിർദ്ദേശം പാലിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. വിദേശികള്‍ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും മന്ത്രാലയം നിര്‍ദ്ദേശം നല്കി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അതിര്‍ത്തി വഴി അര്‍മേനിയയിലേക്ക് മാറ്റാനും തീരുമാനിച്ചു.
പാലക്കാട് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്സിപിഎമ്മിൽ ചേർന്നു
പാലക്കാട് കോട്ടായി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ മോഹൻകുമാറും പ്രവർത്തകരും സിപിഎമ്മിൽ ചേർന്നു. പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് പാർട്ടി ജില്ലാ സെക്രട്ടറി മോഹൻകുമാറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. നേരത്തെ, ഡിസിസി നേതൃത്വത്തെ വിമർശിച്ച് മോഹൻകുമാറിൻ്റെ നേതൃത്വത്തിൽ കോട്ടായിയിൽ വിമത കൺവെൻഷൻ നടന്നിരുന്നു. ഡിസിസി പ്രസിഡൻ്റ് ഗ്രൂപ്പിസത്തിന് വഴിയൊരുക്കുന്നുവെന്നായിരുന്നു മോഹൻകുമാർ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉന്നയിച്ച ആരോപണം.
പ്രിയങ്ക ഗാന്ധിയോട് ചോദ്യവുമായി രാജീവ് ചന്ദ്രശേഖര്‍
പ്രിയങ്ക ഗാന്ധിയോട് ചോദ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അജ്മൽ കസബിനെയും ഹമാസിനെയും പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസിന് എന്താണ് കച്ചവടമെന്നും ഒരു കൈയ്യിൽ ഭരണഘടനയും, മറ്റേ കൈയ്യിൽ ഭരണഘടനയെ അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയെയും പിടിക്കുന്നത് ഇരട്ടത്താപ്പല്ലേയെന്നും അദ്ദേഹം ചോദിച്ചു. ജമാഅത്തെ ഇസ്ലാമിയെ ഏറ്റവും അപകടകാരിയായ സംഘടന എന്ന് വിശേഷിപ്പിച്ച നിങ്ങളുടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.
രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം കൂടി
രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം സ്ഥിരീകരിച്ചു. വിവിധ രോഗങ്ങൾ ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും. ഇതില്‍ ഏഴ് മരണം കേരളത്തിലാണ്. അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ദില്ലി എന്നിവിടങ്ങളിലും ഓരോ മരണങ്ങൾ സ്ഥിരീകരിച്ചു. അതോടൊപ്പം രാജ്യത്ത് 24 മണിക്കൂറിനിടെ 119 കേസുകൾ കുറഞ്ഞു. നിലവില്‍ ആകെ 7264 കൊവിഡ് രോഗബാധിതരാണ് രാജ്യത്തുള്ളത്.
ഹൈസ്ക്കൂളുകളിൽ സമയക്രമം നിലവിൽ വന്നു
കേരളത്തിലെ ഹൈസ്കൂളുകളിൽ പുതിയ സമയക്രമം നിലവിൽ വന്നു. എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന സമയം അര മണിക്കൂര്‍ കൂടി. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് വര്‍ധിച്ചത്. രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാണ് പുതിയ പ്രവൃത്തിസമയം. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്കൂള്‍ സമയത്തിലെ മാറ്റം.
ആലപ്പുഴ തീരത്ത് ലൈഫ് ബോട്ടും കണ്ടെയ്നറും അടിഞ്ഞു
ആലപ്പുഴയിലെ തീരദേശത്ത്, കൊച്ചിയുടെ പുറംകടലിൽ തീപിടിച്ച വാൻ ഹായ് കപ്പലിലെ കണ്ടെയ്നറും ലൈഫ് ബോട്ടും അടിഞ്ഞു. ആലപ്പുഴയിൽ പറവൂർ അറപ്പപ്പൊഴി തീരത്ത് ഇന്നലെ രാത്രി വൈകിയാണ് ലൈഫ് ബോട്ട് അടിഞ്ഞത്. ലൈഫ് ബോട്ടിൽ വാൻ ഹായ് 50 സിംഗപ്പൂര്‍ എന്ന എഴുത്ത് ഉള്‍പ്പെടെയുണ്ട്. ആലപ്പുഴ വളഞ്ഞവഴി -കാക്കാഴം കടപ്പുറത്താണ് ഒരു കണ്ടയ്നർ അടിഞ്ഞത്. കൊച്ചി,ആലപ്പുഴ,കൊല്ലം തുടങ്ങിയ തീരങ്ങളിൽ കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകളടക്കം അടിയുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
