ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ‘ദി പ്രൊട്ടക്ടര്‍’ സിനിമയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മയിലാടും മാമല മേലെ…’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റോബിന്‍സ് അമ്പാട്ടിന്റെ വരികള്‍ക്ക് ജിനോഷ് ആന്റണി സംഗീതമൊരുക്കി എം ജി ശ്രീകുമാറും ചിന്മയിയും കൂടി ആലപിച്ചിരിക്കുന്ന ഗാനം അമ്പാട്ട് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസായിരിക്കുന്നത്. ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജോണറിലെത്തുന്ന ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് ഷൈന്‍ ടോം ചാക്കോ എത്തിയിരിക്കുന്നത്. തലൈവാസല്‍ വിജയ്, മൊട്ട രാജേന്ദ്രന്, സുധീര്‍ കരമന, മണിക്കുട്ടന്, ശിവജി ഗുരുവായൂര്‍, ബോബന് ആലംമൂടന്‍, ഉണ്ണിരാജ, ഡയാന, കാജല്‍ ജോണ്സണ്, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അജേഷ് ആന്റണിയാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
‘ദി പ്രൊട്ടക്ടര്‍’ സിനിമയിലെ വീഡിയോ ഗാനം
