ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘കുബേര’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ധനുഷ്, നാഗാര്‍ജുന, രശ്മിക മന്ദാന എന്നിങ്ങനെ വന്‍ താരനിര അണിനിരക്കുന്ന ചിത്രം സമൂഹത്തിലെ അസമത്വവും പണത്തിന്റെ സ്വാധീനത്തെയും ചോദ്യം ചെയ്യുന്ന ഒരു ശക്തമായ ത്രില്ലറാണ് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ജൂണ്‍ 20ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളില്‍ റിലീസ് ചെയ്യും. ട്രെയിലര്‍ ധനുഷിന്റെ കഥാപാത്രത്തിന്റെ ചോദ്യത്തോടെയാണ് ആരംഭിക്കുന്നത്. മറുവശത്ത്, നാഗാര്‍ജുന പണവും അധികാരവും ഈ രാജ്യത്തിന്റെ ജീവനാഡിയാണെന്ന് പ്രഖ്യാപിക്കുന്നു. മുംബൈയിലെ ധാരാവിയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ‘കുബേര’, ഒരു ഭിക്ഷക്കാരന്റെ ജീവിതത്തില്‍ നിന്ന് ശക്തനായ ഒരു വ്യക്തിയിലേക്കുള്ള ധനുഷിന്റെ കഥാപാത്രത്തിന്റെ മാറ്റവും കാണിക്കുന്നുണ്ട്. ട്രെയിലറില്‍ രശ്മിക മന്ദാനയുടെ കഥാപാത്രവും ജിം സര്‍ഭിന്റെ ശക്തമായ സാന്നിധ്യവും ശ്രദ്ധേയമാണ്. ദേവി ശ്രീ പ്രസാദിന്റെ സംഗീതം ചിത്രത്തിന് ത്രില്ലിംഗ് സ്വഭാവം നല്‍കും എന്നാണ് ട്രെയിലറിലെ സൂചന.
‘കുബേര’ ട്രെയിലര്‍ റിലീസ് ചെയ്തു
