ഏസറിന്റെ സൂപ്പര്‍ സീ എക്സ് സീരിസിലെ ആദ്യ ഫോണ്‍ വിപണിയിലെത്തി. സൂപ്പര്‍ സീ എക്സാണ് വില്പനക്കെത്തിയത്. സൂപ്പര്‍ സീ എക്സ് പ്രോയും വൈകാതെ എത്തും. ട്രിപ്പ്ള്‍ റിയര്‍ വ്യൂ കാമറ യൂനിറ്റാണ് സൂപ്പര്‍ സീ എക്സില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ 64 മെഗാപിക്സല്‍ വരുന്ന സോണി ഐ.എം.എക്സ് 682 പ്രൈമറി കാമറ, രണ്ട് മെഗാ പിക്സല്‍ ഡെപ്ത് സെന്‍സര്‍, രണ്ട് മെഗാ പിക്സല്‍ മൈക്രോ ഷൂട്ടര്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. പെര്‍ഫോമന്‍സിനായി മീഡിയടെക് ഡൈമന് സിറ്റി 6300 പ്രൊസസറുള്ള സൂപ്പര്‍ സീ എക്സ് ഫോണില്‍ 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്. അരമണിക്കൂറില്‍ 50 ശതമാനം ചാര്‍ജ് നല്കുന്ന 33 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുമായി ചാര്‍ജറും കൂടെ നല്കുന്നു. വശത്തായി ഫിംഗര്‍ പ്രിന്റ് സെന്‍സറാണ് മറ്റൊരു പ്രത്യേകത. 4ജിബി + 128ജിബി ശേഷിയുള്ള അടിസ്ഥാന മോഡലിന് 9,999 രൂപയും 6ജിബി + 128ജിബി മോഡലിനായി 10,999 രൂപയും 8ജിബി + 128ജിബി മോഡലിന് 11,999 രൂപയുമാണ് വില. കാര്‍ബണ്‍ ബ്ലാക്ക്, കോസ്മിക് ഗ്രീന്‍, ലൂണാര്‍ ബ്ലൂ നിറങ്ങളില്‍ സൂപ്പര്‍ സീ എക്സ് ഫോണുകള്‍ ലഭ്യമാണ്.
ഏസര്‍ സൂപ്പര്‍ സീ എക്സ് ഫോണ്‍ വിപണിയില്‍
